Tuesday, 14 March 2017

അമീന അസൈലിമി

"ഒട്ടകം മണക്കുന്ന ഈ കാടന്മാർക്കൊപ്പം പഠിക്കാൻ തനിക്കു പറ്റില്ല" ഭർത്താവിനോട് അവർ ക്ഷുഭിതയായി പറഞ്ഞു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അസൈലിമിയെ സമാശ്വസിപ്പിച്ചു. "ഈ അറബ് വിദ്യാർഥികളിലേക്ക് കൃസ്തീയ ദർശനത്തിന്റെ മഹത്വം പകർന്നു നൽക്കാൻ നിനക്കു കഴിയും. വളരെ വേഗം അവരെ കൃസ്ത്യാനികളാക്കാൻ സാധിക്കും. അതിനായി പരിശ്രമിക്കൂ" എന്ന ഭർത്താവിന്റെ വാക്കുകളിൽ കഴമ്പുണ്ടെന്നു തോന്നിയ അസൈലിമി താൻ കൈവരിക്കാൻ പോകുന്ന സാംസ്കാരിക നേട്ടത്തിൽ അഭിമാനിച്ചു. ഒരുപക്ഷേ ഈ കമ്പ്യൂട്ടർ പഠനം കർത്താവ് തനിക്കു നൽകിയ ഒരു അവസരമായിരിക്കാം എന്ന വിചാരത്തോടെ അവർ തന്റെ സ്കോളർഷിപ് പഠനം തുടരാൻ തീരുമാനിച്ചു.
കമ്പ്യൂട്ടർ പഠനവും അറബ് യുവജനങ്ങളോടുള്ള അറപ്പ് കലർന്ന സഹകരണവും തുടർന്നപ്പോൾ എത്രയും പെട്ടെന്ന് ഇസ്ലാം ഒരു കെട്ടുകഥയാണെന്ന് തെളിയിച്ച് "സംസ്കാര ശൂന്യരായ" സഹപാഠികളെ "നേർവഴിക്കു നയിക്കാൻ" അസൈലിമി വെമ്പൽ കൊണ്ടു. "ഇസ്ലാമിന്റെ പൊള്ളത്തരം" വെളിച്ചത്തു കൊണ്ടുവരാൻ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷ സഹപാഠിയായ അറബി വഴി വാങ്ങി വായന ആരംഭിച്ചു.

പക്ഷേ അവിടെ ചരിത്രം വഴിമാറുകയായിരുന്നു. ഖുർആൻ വാക്യങ്ങളുടെ അഗാധതലങ്ങളിൽ നിന്നും ആശയ വിസ്ഫോടനത്തിന്റെ മാസ്മരികത വിഴിഞ്ഞൊഴുകുന്നത് അസൈലിമി അനുഭവിക്കാൻ തുടങ്ങി. അതൊരു കൊടുങ്കാറ്റിന്റെ മർമരമായിരുന്നു. വർത്തമാനകാല ജീവിതത്തിന്റെ രൂപഭാവങ്ങളെ ഉഴുതുമറിക്കുന്ന മാറ്റത്തിന്റെ ഋതുക്കൾ ഖുർആൻ വചനങ്ങളിലൂടെ തന്നിലേക്ക് സന്നിവേശിക്കുന്നത് ആദ്യമൊന്നും അസൈലിമി അറിഞ്ഞിരുന്നില്ല.

ഖുർആൻ വചനങ്ങളിലെ താക്കീതുകളെ ധിക്കരിക്കാൻ കഴിയാതിരുന്ന ഒരു മാനസികാവസ്ഥയാണ് അസൈലിമിയിലുണ്ടായ ആദ്യ ചുവടുവയ്പ്. ശനിയാഴ്ച രാത്രികളിൽ ഭർത്താവിനോടൊപ്പമുള്ള ബാർ സന്ദർശനം അവർ ഉപേക്ഷിച്ചു; തുടർന്ന് പന്നി മാംസവും വർജ്ജിച്ചു. തന്റെ ഭാര്യയിൽ സംജാതമായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങൾ 'ഏതോ അജ്ഞാത സുഹൃത്ത്' സംഭാവന ചെയ്തതാണെന്ന സംശയത്താൽ അവരുടെ ഭർത്താവ് അസൈലിമിയിൽ നിന്നും ഒഴിഞ്ഞു മാറുകയും ക്രമേണ അയാൾ വേറേ താമസം ആരംഭിക്കുകയും ചെയ്തു.

സംവാദത്തിനു വേണ്ടിയും സഹപാഠികളായ അറബികളെ 'സംസ്കാരികായി ഉന്നതിയിലെത്തിക്കാനും' അസൈലിമി തുടങ്ങിയ ഇസ്ലാമിക പഠനം അതോടെ വഴിത്തിരിവിൽ എത്തി. ഇസ്ലാമിന്റെ ധന്യ ശാന്തതയിലേക്കുള്ള പ്രവേശനമായി അതു മാറാൻ അധിക കാലം എടുത്തില്ല. 1977 മെയ് മാസത്തിൽ അസൈലിമി എന്ന ബാപ്റ്റിക് കൃസ്ത്യാനി അമീന ആയി രൂപാന്തരപ്പെട്ടു. അമീന അസൈലിമി എന്ന നാമധേയം സ്വീകരിച്ച അവർ താൻ കണ്ടെത്തിയ സത്യങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ഒരു പ്രബോധകയുടെ ഉത്തരവാദിത്വം തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ് കാസ്റ്റിങ്ങ് ജേർണലിസ്റ്റായിരുന്ന അസൈലിമി അമീനയായി മാറിയതോടെ പല മേഖലകളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. വളരെ യാഥാസ്തിഥിക ക്രൈസ്തവ കുടുംബമായിരുന്നു അമീന അസൈലിമിയുടേത്. മകൾ മുസ്ലിമായതറിഞ്ഞ പിതാവ് ശക്തമായാണ് പ്രതികരിച്ചത്. ഇരട്ടക്കുഴൽ തോക്കുമായി അമീനയെ വധിക്കാൻ തന്നെ അയാൾ പുറപ്പെട്ടു. പക്ഷേ ചരിത്ര നിയോഗം തന്നിലേക്ക് ഏല്പിച്ചിരിക്കുന്ന ദൈവം തമ്പുരാന്റെ കാവൽ അമീന അസൈലിമിയെ ഒരു പോറൽ പോലും ഏല്പിക്കാതെ കാത്തു രക്ഷിച്ചു.

അമീനയെ തന്ത്രപൂർവം മാനസികരോഗാശുപത്രിയിൽ എത്തിക്കാനാണ് അവരുടെ സഹോദരി ശ്രമിച്ചത്. 'അറേബ്യൻ മാനിയ' താങ്ങാനാകാതെ അമീനയുടെ മാതാവും മുത്തശ്ശിയും ചീത്തവാക്കുകളും ശാപവചനങ്ങളും ചൊരിഞ്ഞുകൊണ്ട് അമീനയെ തള്ളിപ്പറഞ്ഞു വേർപിരിഞ്ഞു. 
കോപാകുലനായ ഭർത്താവ് ഇതിനകം തന്നെ വിവാഹ മോചനത്തിനായി കോടതി കയറിക്കഴിഞ്ഞിരുന്നു. തന്റെ തീരെ ചെറിയ കുഞ്ഞുങ്ങൾ അമീനക്കു ജീവനായിരുന്നു. പക്ഷേ അവരെ വിട്ടു കൊടുക്കാൻ ഭർത്താവ് തയ്യാറായില്ല. ഇസ്ലാം മതം ഉപേക്ഷിച്ചു വന്നാലേ കുട്ടികളെ വളർത്താനുള്ള അവകാശം നൽകൂ എന്ന് കോടതി അമീനയോട് ശക്തമായി പറഞ്ഞു. കോടതി നൽകിയ ആനുകൂല്യം രസാവഹമായിരുന്നു. 20 മിനിറ്റു നേരം അമീനയ്ക്കു പുനരാലോചനക്ക് സമയം നൽകി! പുതിയ മതം ഉപേക്ഷിച്ച് ഈ സമയ പരിധിക്കുള്ളിൽ വന്നാൽ കുട്ടികളുമായി പോകാമെന്നും അല്ലാത്ത പക്ഷം കുട്ടികളെ ഭർത്താവിനു നൽകുമെന്നും നൊന്തു പെറ്റ ഒരു മാതാവിനോട് കോടതി പറഞ്ഞപ്പോൾ അമീന നാഥനിൽ തന്നെ അഭയം തേടി. അല്ലാഹുവിന്റെ ഇച്ഛക്കു വിരുദ്ധമായൊരു ജീവിതം അമീന അസൈലിമിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ 20 മിനിറ്റുകൾക്കു ശേഷം വിശ്വാസ ദാർഢ്യത്തോടെ. ഹൃദയത്തിന് ചാഞ്ചല്യമില്ലാതെ വെറും കയ്യോടെ അവർ കോടതിയുടെ നീണ്ട പടികൾ ഇറങ്ങി. മനുഷ്യാവകാശ സംരക്ഷകർ എന്നു് വീമ്പിളക്കുന്ന അമേരിക്കയിലെ മനുഷ്യത്വ രഹിതമായ ഈ കോടതി വിധി ഇരട്ടത്താപ്പിന്റെ മറ്റൊരു പര്യായമായി നമുക്ക് വിശേഷിപ്പിക്കാം.

ഇസ്ലാം ആശ്ലേഷിച്ചതിന്റെ പേരിൽ തുടർന്നും അമീന അസിലിമി വേട്ടയാടപ്പെട്ടൂ കൊണ്ടിരുന്നു. ഇസ്ലാമിക വേഷം ധരിച്ച് ജോലി സ്ഥലത്തെത്തിയ അവരെ സ്വീകരിച്ചത് പിരിച്ചു വിടൽ നോട്ടീസ് ആയിരുന്നു. അങ്ങനെ ഒരിക്കൽ കൂടി വിശാല ഹൃദയമുള്ളവർ എന്നു നടിക്കുന്ന വെള്ളക്കാരന്റെ തനിനിറം അമീന തിറിച്ചറിഞ്ഞു. അലറുന്ന ആഴിത്തിരകൾക്കിടയിലെ നിയന്ത്രണം നഷ്ടപ്പെട്ട പായ്ക്കപ്പൽ പോലെ അമീനയുടെ ജീവിതം പ്രക്ഷുബ്ധമായി മാറി. പക്ഷേ ഒരിക്കലും അവർ തന്റെ നാഥനെയോ ദൈവിക ദർശനത്തെയോ തള്ളിക്കളയാൻ തയ്യാറായില്ല. മാതാപിതാക്കൾക്കും സഹോദരിക്കും മുൻഭർത്താവിനും എല്ലാം അവർ തുടർച്ചയായി കത്തുകളും കാർഡുകളും അയച്ചു കൊണ്ടിരുന്നു. അവയിലൊക്കെയും വിശുദ്ധ ഖുർആനിന്റെ വിസ്മയ ആശയങ്ങളുടെ ജീവൻ തുടിക്കുന്ന സന്ദേശങ്ങളായിരുന്നു നിറഞ്ഞു നിന്നിരുന്നത്. അവ ക്രമേണ അമീനയുടെ കുടുംബാംഗങ്ങളിൽ ഒരോരുത്തരുടെയും ഹൃദയങ്ങളിൽ വിള്ളൽ വീഴ്ത്താൻ തുടങ്ങി.

നാഥൻ അത്ഭുതകരമായ മാറ്റമാണ് അമീന അസൈലിമിയുടെ കുടുംബത്തിൽ ഉണ്ടാക്കിയത്. ആദ്യമായി അവരുടെ മുത്തശ്ശി ഇസ്ലാമിന്റെ വെള്ളി വെളിച്ചത്തിലേക്ക് കടന്നുവന്നു. കൊച്ചുമകളുടെ മുമ്പാകെ സത്യ സാക്ഷ്യം മൊഴിഞ്ഞ അവർ വൈകാതെ മരണപ്പെടുകയും ചെയ്തു.

ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്ന അമീനയുടെ മാതാവ് ഇസ്ലാം പുൽകാൻ സന്നദ്ധയായി. അവർ മകളെ രഹസ്യമായി ഫോൺ ചെയ്തു വിവരം അറിയിച്ചു. അമീന അവർക്കു സാക്ഷ്യ വചനങ്ങൾ പറഞ്ഞു കൊടുത്തു. തൊട്ടു പിറകെ അമീനയുടെ അമ്മയുടെ രണ്ടാം ഭർത്താവും രഹസ്യമായി ഇസ്ലാംമതം സ്വീകരിച്ചു. ഇരുവരുടെയും മതം മാറ്റം കുറേക്കാലത്തേക്ക് അവർ പരസ്പരം അറിഞ്ഞിരുന്നില്ല എന്നതാണ് കൗതുക കരമായ മറ്റൊരു കര്യം. 

അമീന അസൈലിമിയുടെ കത്തുകൾ കഠിന ഹൃദയനായ പിതാവിനെയും പിടിച്ചുലച്ചു. ഒരു പ്രഭാതത്തിൽ അദ്ദേഹം മകളെ തേടിയെത്തി. മുസ്ലിം ആയതിന്റെ പേരിൽ ഇരട്ടക്കുഴൽ തോക്കുമായി വർഷങ്ങൾക്ക് മുമ്പ്മകളെ കൊല്ലാൻ തുനിഞ്ഞിറങ്ങിയ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.കലിമ ഉച്ചരിക്കുമ്പോൾ ആ മനുഷ്യന്റെ ചുണ്ടുകൾ പശ്ചാത്താപത്താൽ വിറയാർന്നിരുന്നു. പിരിയുമ്പോൾ, ആ പിതാവ് മകളോട് ചെയ്ത ക്രൂരതകളൊക്കെ അല്ലാഹുവിനോട് തുറന്നു പറഞ്ഞ് ഹൃദയത്തിലെ കറകളും ഭാരങ്ങളും നീക്കം ചെയ്ത് ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു.

അമീനയുടെ കത്തുകൾ ബന്ധുക്കൾക്കും പരിചയക്കാർക്കും നിരന്തരം ലഭിച്ചു കൊണ്ടിരുന്നു. അതിന് പ്രതികരണം എന്ന നിലയിൽ നിരവധി പേർ അവരെ തേടിയെത്തി ഇസ്ലാം സ്വീകരിച്ചു കൊണ്ടിരുന്നു. ഒരു ദിനം കുനിഞ്ഞ ശിരസ്സോടെ തന്നെ കാണാൻ വന്ന ആഗതനെ കണ്ട് അമീന അസൈലിമി ശരിക്കും ഞെട്ടി. തന്റെ മുൻ ഭർത്താവ്...! താൻ ഒരു മുസ്ലിം ആയ സത്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോൾ നാഥന് നന്ദി പറയാൻ അമീന ആകാശത്തിലേക്ക് കൈകൾ ഉയർത്തി. ദൈവിക ദർശനത്തിന്റെ വെളിച്ചത്തിൽ തരളിതനായ ആ മനുഷ്യൻ താൻ ചെയ്ത തെറ്റകൾക്ക് അമീനയോട് മാപ്പ് അഭർഥിച്ചു. 

വിവാഹ മോചനത്തിനു ശേഷം മറ്റൊരാളെ വിവാഹം ചെയ്ത അമീന അസൈലിമിക്ക് ആ ബന്ധത്തിൽ ഒരു മകൻ ജനിച്ചിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് ക്രൂരനായ ഒരു ജഡ്ജി വഴി പിരിച്ച തന്റെ മക്കളിൽ ഒരാളെ മുസ്ലിമായി തന്നെ അമീനക്ക് തിരിച്ചു കിട്ടി. ഭ്രാന്തി എന്ന മുദ്രകുത്തി അമീനയെ ചങ്ങലയിൽ തളക്കാൻ ആവുന്നത്ര ശ്രമിച്ച സഹോദരിയും ഇസ്ലാമിന്റെ തണലിലേക്ക് നടന്നടുത്തു. കൊടുങ്കാറ്റുകൾ ആഞ്ഞു വീശിയിട്ടും സ്രഷ്ടാവിന്റെ മാർഗത്തിൽ സ്ഥൈര്യതൊടെ നിലകൊണ്ട അമീന അങ്ങനെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.

കടുത്ത ഇസ്ലാമോഫോബിയ വേട്ടയാടുന്ന അമേരിക്കൻ മനസ്സുകളിൽ ഒരു സുഖ ശീതള സ്പർശമായി നിറഞ്ഞു നിന്ന പ്രബോധകയായിരുന്നു അമീന അസൈലിമി. ഇവരുടെ ശ്രമഫലമായാണ് അമേരിക്കൻ ഐക്യ നാടുകളുടെ തപാൽ വകുപ്പിൽ ഈദുൽ ഫിത്വർ സ്റ്റാമ്പ് പുറത്തിറക്കാൻ ചരിത്രത്തിൽ ആദ്യമായി 2009 ൽ ആ രാജ്യം തയ്യാറായത്. 

താൻ വിശ്വസിച്ച ആദർശത്തിനു സ്വന്ത ജീവിതം കൊണ്ട് വ്യാഖ്യാനം എഴുതിയ അമീന കടന്നു പോയ വഴികളിലൊക്കെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശുകയായിരുന്നു.

"ഇസ്ലാം എന്റെ ശക്തിയും ഊർജവുമാണ്...അതെന്റെ ജീവിതത്തെ അർഥ സമ്പൂർണവും മനോഹരവും ആക്കി മാറ്റി."

അമീന അസൈലിമിയുടെ ഈ വാക്കുകളും അവരുടെ ജീവിതാനുഭവങ്ങളും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ തേജസ്സുറ്റതാക്കുന്നു.

2010 മർച്ച് 5 ന് പുലർച്ചെ 3 മണിക്കു് ഒരു കാർ അപകടത്തെ തുടർന്ന് നമ്മുടെ നമ്മുടെ പ്രിയ സഹോദരി ഈ ലോകത്തോട് വിട പറഞ്ഞു. സ്വർഗത്തിലെ ഏറ്റവും ഉന്നതമായ പദവി നൽകി അമീന അസൈലിമി എന്ന പ്രബോധകയെ അനുഗ്രഹിക്കാൻ കരുണാനിധിയായ അല്ലാഹുവിനോട് നാം ഓരോരുത്തരും പ്രാർത്ഥിക്കുക...

Monday, 7 March 2016

College Days - I

4th December 2000! That was the day everything started!

It was a fine Monday morning! Painavu, the capital city(?) of Idukki district witnessed probably one of the biggest crowd it had seen in the near past. Painavu is a remote village which was mainly occupied by some very few government offices and mostly quarters of government servants. There were only a few shops there obviously because the population was that much only. Whatever it may be, this small village, let me say, was truly like a hill top station, very beautiful and at the same time calm and cool. Also, it was almost like in the middle of a dense forest.

It was in this location that the Kerala government decided to start a new Engineering College in 2000, probably the only engineering college completely under government sector that was started that year. It was like fulfilling the long term wish of the people of that place and they were excited too about the opportunities they are going to get. To them, it was a means for their livelihood, and for the students and their families, it is going to be defining their careers and future.

It was winter season, I guess, so was pretty cold even when there was sun. Parents and students from across the state gathered on that day for the admission to the college. It was almost a busy day for the college authorities, but everyone must have felt the freshness because of the cool atmosphere.

It was probably in November that we had the allotment session and it was during that session that I also came to know about my allotment to this college, GEC, Painavu. In order to have a better understanding, we thought to pay a visit to the place just to get familiar with the route and the place. With this plan, my father and I decided to visit the college. Being from Ernakulam, precisely Vazhakkala (near Kakkanad), we decided to catch one of the early morning buses. We have lot of buses going to Idukki these days, and most of them are going to Idukki, Kattappana, Kumali, Nedumkandam, etc. Pournami was the main bus service, but we had MMS also going via Vazhakkala. We had been seeing these Idukki buses passing by for many years by now and my parents wanted to visit that place one day. Surprisingly, I got admissions to a college in the same place. Everybody was happy!

So it was the day of our trip to Idukki. We went to Vazhakkala junction early morning, may be by around 3am-3:30am, and got MMS that arrived at Vazhakkala by around 3:45am. It was a nice trip enjoying the early morning fresh cool air, and as always, I easily slipped into a sound sleep. My father was just beside me, watching and enjoying the ride.

The bus arrived at Cheruthoni by around 7:45am. It passed by places like Perumbavoor, Kothamangalam, Meriamangalam, Karimban, and Thadiyampaadu to reach there. Probably these are the only places I can remember, mostly because I was sleeping throughout the journeys in all my travels to Idukki, during these 3 to 4 years. And it is obvious that our sleeps get disrupted by the long stops in the bus stands, which could be the reason why I had seen at least these places I mentioned. Thanks to those bus services... :)

It is now morning and we should get fresh, and have something before we move to the college. So we tried to find a hotel in Cheruthoni and found one. I forgot the name of the hotel, but it was opposite to the then Federal Bank branch in Cheruthoni. Since we are travelling and this is a new place for us, anybody would prefer to have vegetarian food. We must have had Appam and Vegetable curry. Also, we found time to befriend with the hotel persons. I still remember some of their faces.

Soon after that, we moved to the bus stop to go to Painavu. Being a high range place, there were more jeep services than the bus services. Among bus services, we had private as well as KSRTC (the so called 'Aana vandi'). We caught a bus or a jeep, I don't exactly remember, but it must have been a bus. Finally we landed at our destination, Painavu.

I don't remember the first scene, but we went to the college to see the building and I still remember that scene! An old building made of stones being modified to make it the new engineering college! We were dumbstruck! Is this my college? But I don't know the reason, but we recided to cancel my higher options. May be, it is the location, the climate, and the overall ambience that made us feel like that is the right decision. And I did like that...

To my wonder, I found 3 familair faces! All three of them were known to me since my childhood, meaning from my lower primary school itself and one of them was with me till tenth! They were Ambily, Sruthi, and Faisal. But it was probably after long 10 years that I was seeing Ambily and Sruthi. Also, I was meeting Faisal (who joined Electrical) after a couple of years, although he was staying in a nearby locality. By then I felt a little comfort because at least there are a couple faces familiar to me. I could never imagine whom all I was going to meet! :)

I don't remember much further about that joining day, but the days to come were more interesting than that day, which I realized only later. I hope my friends will have a lot of stories to remember about that day, so don't forget to share those. I am sure, it would help in bringing those smiles back to the faces of many of us. :)

Tuesday, 1 March 2016

Modern day classrooms

സമയം പാഞ്ഞു പോയിക്കൊണ്ടിരിക്കുന്നു... ദിവസവും ആഴ്ച്ചയും മാസവും ഒക്കെ, ശരവേഗത്തില്‍... ഞാന്‍ നേരത്തെ എഴുതിയ ഞങ്ങളുടെ കാര്‍ഡിനല്‍ whatsapp ഗ്രൂപ്പ് തുടങ്ങിയിട്ട് ഇപ്പോ 1 മാസം കഴിഞ്ഞിരിക്കുന്നു. സമയം പോയത് feel ചെയ്യുന്നേ ഇല്ല... എന്താ സ്പീഡ്...

ഇന്നിപ്പോ ഈ ഗ്രൂപ്പില്‍ activities ഉഷാറാണ്... ഇടക്കിടക്ക് ഓരോ ബ്രേക്ക്‌ എടുക്കാറുണ്ടെങ്കിലും എല്ലാരും തുടങ്ങിയ സമയത്തിലെ പോലെ തന്നെ ഇപ്പഴും ഉഷാര്‍ തന്നെ. സ്ഥിരം ഓണ്‍ലൈന്‍ ഉണ്ടാകുന്നവര്‍ തമ്മില്‍ ഇപ്പൊ നല്ല sync ആയ പോലെയായി. ഒന്നുമില്ലെങ്കിലും അവരൊക്കെ പരസ്പരം കുറച്ചെങ്കിലും ഒക്കെ അറിയാവുന്ന പരുവത്തില്‍ ആയി. കൂടെ ജോലി ചെയ്യുന്ന അല്ലെങ്കില്‍ എന്നും കണ്ടു മുട്ടുന്നവരെ പോലെ അവര്‍ തമ്മില്‍ അത്ര നല്ല പരിചയമായി. പണ്ട് സ്കൂളില്‍ ആയിരുന്നപ്പോ ഒന്ന് മിണ്ടിയിട്ടു പോലുമില്ലാത്തവര്‍ തമ്മില്‍ ഇപ്പൊ വര്‍ഷങ്ങളുടെ പരിചയം പോലെ... നല്ലത് തന്നെ... ഇതാണല്ലോ ഒരു നല്ല friendship സര്‍ക്കിള്‍ കൊണ്ടുള്ള പ്രയോചനം.

മനേഷ് ഇടക്ക് പറഞ്ഞ പോലെ, ജോലിയും പിന്നെ വീട്ടിലെ പരിപാടികളും കഴിഞ്ഞാല്‍ പിന്നെ ഈ ഗ്രൂപ്പ് ആയി അടുത്ത priority. ഒരുപാട് ചങ്ങാതിമാര്‍ ഒരൊറ്റ സ്ഥലം. ഇങ്ങനെ കിട്ടാന്‍ പാടല്ലേ. അതിനു വാട്ട്സാപ്പിന് നന്ദ്രി... :)

Sunday, 24 January 2016

ഒരു കാര്‍ഡിനല്‍ ഡയറിക്കുറിപ്പ്‌! :)

പുതിയ വാട്സപ്പ്‌ ഗ്രൂപ്പുകള്‍ പഴയ ഓര്‍മകളെ മാടി വിളിക്കുന്നു... എഴുത്തുകാരന്‍ അല്ലെങ്കിലും നമ്മള്‍ തന്നെ എഴുതിയത് പിന്നീട് വായിക്കുമ്പോ രസമാണ് എന്ന് മനസ്സിലായത് കൊണ്ട് എഴുതുന്നു എന്ന് മാത്രം...

കാര്‍ഡിനല്‍ സ്കൂള്‍ വിട്ടു ഇറങ്ങിയിട്ട് ഏകദേശം 18 കൊല്ലങ്ങള്‍ ആകുന്നു. എന്ത് കൊണ്ടോ, അതിനു ശേഷം ആ ക്യാമ്പസില്‍ കയറിയതായി ഓര്‍മയില്ല. ഞങ്ങള്‍ പോയതിനു ശേഷം +2 വന്നു, സ്കൂളിന്‍റെ പേര് ഹയര്‍ സെക്കണ്ടറി എന്നായി... കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വാഭാവികം എന്ന പോലെ പല ടീച്ചര്‍മാരും അവിടെ നിന്ന് പോയി, പലരും റിട്ടയര്‍ ചെയ്തു. എന്നിരുന്നാലും 'കാര്‍ഡിനല്‍' എന്ന ആ പേര് കേള്‍ക്കുമ്പോ മനസ്സിലേക്ക് വരുന്ന ഓര്‍മകളില്‍ എന്നും അവരൊക്കെ തന്നെ ആയിരിക്കും ഉണ്ടാവുക.

എന്തോ, ഒരുപാട് ഓര്‍മ്മകള്‍ ഒന്നും എന്‍റെ മനസ്സിലില്ല. ഹരീഷിന്‍റെ പോലെ മൂന്നാം ക്ലാസ്സില്‍ വെച്ച് ടീച്ചറുടെ അടി മേടിച്ചത് വരെ അത് മേടിച്ചു തന്നവരെ വരെ എല്ലാം നന്നായി ഓര്‍ക്കുന്നുമില്ല. :)  പക്ഷെ, അധികപേരെയും പോലെ, ചില കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ ഇങ്ങനെ തങ്ങി നില്‍ക്കുമല്ലോ... ഓര്‍മ്മകള്‍ തന്നവനും, ശേഷം ആ ഓര്‍മകള്‍ക്കും നന്ദി...

എന്‍റെത് ഒരു മീഡിയം ക്ലാസ്സ്‌ ഫാമിലി ആയിരുന്നു, കേരളത്തിലെ അധികം വരുന്ന ആള്‍ക്കാരെയും പോലെ. അത് കൊണ്ട് തന്നെ അന്നത്തെ ഫീസ്‌ കൂടിയ മറ്റു സ്കൂളുകളില്‍ പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പടച്ചവന്‍ സഹായിച്ച് ആ വിഷമം തോന്നാത്ത രീതിയില്‍ തന്നെ ഭാവി മാറി. ഉടയവന് നന്ദി. സ്കൂളും, പ്രീ ഡിഗ്രിയും, ശേഷം എഞ്ചിനീയറിങ്ങും ഒക്കെ കേരളത്തില്‍ തന്നെ പഠിക്കാന്‍ പറ്റി. പിന്നീട് ജോലിയുമായി ബിസി ആവുകയും, കുറച്ചു കൂടി കഴിഞ്ഞപ്പോ വിവാഹവും ശേഷം കുടുംബവുമായും ബിസി ആയി. ഐ ടി പഠിച്ച്, സ്വാഭാവികമായി ഐ ടി എഞ്ചിനീയര്‍ ആയി.

നാട്ടില്‍ ജോലി ചെയ്യുന്ന ഇതു സോഫ്റ്റ്‌വെയര്‍കാരനേയും പോലെ നിന്ന് തിരിയാന്‍ സമയം കിട്ടാതെ ഓടി നടന്നു. ജോലി ദിവസങ്ങളില്‍ അധികവും, അത് കൊണ്ട് തന്നെ ആയുസ്സിന്‍റെ ഒരു നല്ല ഭാഗവും ജോലിയും ഓഫീസും തന്നെ. മക്കളെ തന്നെ ഒന്ന് നേരെ ചൊവ്വേ കാണുന്നത് ഇപ്പഴാണെന്ന് തോന്നണു, അത് ഇവിടെ സൗദിയില്‍ വന്ന ശേഷം. നാട്ടിലെ ജോലിയും ഇവിടത്തെ ജോലിയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. രണ്ടിലും നല്ലതും ചീത്തയും ഉണ്ടെന്നത് സത്യം തന്നെ. നാട്ടില്‍ എല്ലാം ഒരു അടുക്കും ചിട്ടയോടും കൂടി ചെയ്യുമ്പോ, ഇവിടെ അധികവും ഒരു കുത്തഴിഞ്ഞ മാതിരിയാ തോന്നാറ്. ദുബായിയൊക്കെ കുറേക്കൂടി process oriented ആണെന്ന് മനസ്സിലാക്കുന്നു. ഒരുപക്ഷെ സൗദിയിലെ ഒരു ഗവണ്മെന്റ് ഓഫീസില്‍ ആയതു കൊണ്ട് കൂടിയാകാം എനിക്ക് ഇങ്ങനെ തോന്നുന്നത്. പറഞ്ഞ് പറഞ്ഞ് വഴി മാരിപ്പോകുന്നോ! :)

പറഞ്ഞ് വന്നത്, ഇങ്ങനെയൊക്കെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാ പെട്ടെന്നൊരു ദിവസം ഒരു ഗ്രൂപിലേക്ക് add ചെയ്യപ്പെടുന്നത്. നോക്കിയപ്പോ നമ്മുടെ പഴയ കാര്‍ഡിനല്‍ ഫ്രെണ്ട്സ്! അതും 10-18 കൊല്ലങ്ങള്‍ക്ക് ശേഷം! നമ്മുടെ 98 ബാച്ച്. ഹരീഷും ദാസനും മെയിന്‍ കൊണാണ്ടര്‍മാര്‍. കൃഷ്ണന്‍ ആദ്യം നല്ല ഉഷാറായിരുന്നു, പിന്നെ പതിയെ മുങ്ങിയെന്ന് തോന്നുന്നു, എന്നാലും ഇടക്കിടക്ക് വന്ന് ഓരോ ഡോസ് കൊടുത്തിട്ട് പോകുന്നുണ്ട് :)

പണ്ട് സ്കൂളില്‍ പഠിക്കുമ്പോ പോലും കാര്യമായി സംസാരിക്കാന്‍ പറ്റിയിട്ടില്ലാത്ത പലരും ഇവിടെ സൈബര്‍ ലോകത്തെ പുതിയ വാതായനങ്ങള്‍ തുറന്നപ്പോ ഒരു പരിചയക്കുറവുമില്ലാതെ വാ തോരാതെ സംസാരിക്കുന്നു. അതിനിടക്ക് ആരോ പറഞ്ഞ പോലെ, പലരും ആരാ ഏതാ എന്ന് പോലും തിരക്കാതെ അറിയാന്‍ ശ്രമിക്കാതെ തന്നെ പണ്ടത്തെ ആ സ്പിരിറ്റിന്റെ പേരില്‍ തകര്‍ത്ത് സംസാരിക്കുന്നു, സംസാരിച്ചു മുന്നേറുന്നു. എന്തായാലും എല്ലാരുമായും ഒരേ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന പോലെ. ആളെ അറിയാതെ ചാറ്റ് ചെയ്യുന്ന പഴയ ചാറ്റ് റൂമുകളെക്കാള്‍ ഇത് തന്നെയാണ് സംതൃപ്തി തരിക. നമ്മള്‍ അറിയുന്നവര്‍, പണ്ട് നമ്മുടെ കൂടെ പഠിച്ച, നടന്ന, കളിച്ച കൂട്ടുകാര്‍... ബൈജു, നാസര്‍, മനേഷ്, അലി, സിനോജ്, വസന്ത്, നവീന്‍, ബാബു, അന്‍വര്‍, അജിത്‌, റിയാസ്, അന്ഷാദ്, അങ്ങനെ അങ്ങനെ പലരും ഉണ്ട് അവിടെ... ചിലര്‍ ഇടക്ക് വരുന്നു പോകുന്നു. എന്തായാലും എല്ലാവരും ഒരേ മുറിയില്‍ സൗകര്യം അനുസരിച്ച് മെസ്സേജുകള്‍ അടിച്ച് വിട്ടു കൊണ്ടേയിരിക്കുന്നു... :)

അങ്ങനെയിരിക്കെ ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ 17 or 18 ജാനുവരി 2016. സ്കൂളില്‍ ഒരു അലൂംനിയുടെ വക get together. അതിന്‍റെ ഭാഗമായി ഒരു പുതിയ ഗ്രൂപ്പും! സെയിം 98 ബാച്ച്. പക്ഷെ, കണ്ടെത്തിയ കുറച്ച് പുതിയ പഴയ മുഖങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തു. ലോകത്തിന്‍റെ പല ഭാഗത്ത്‌ നിന്നായി അവരെല്ലാം മനസ്സ് തുറന്നു. പലരും കല്യാണം ഒക്കെ കഴിഞ്ഞു ഇന്ത്യയിലും പുറത്തും ഒക്കെ പലയിടങ്ങളിലായി തിരക്കിട്ട ജീവിതത്തില്‍ ആയിരുന്നു. ഈ പുതിയ ഗ്രൂപ്പ് ഒരു ആവേശം പോലെയായി പലര്‍ക്കും. എന്നും പുതിയ പുതിയ പഴയ ചങ്ങാതിമാരെ പരിചയപ്പെടാനും അവരുടെ വാര്‍ത്തകള്‍ കേള്‍ക്കാനുമായി മൊബൈലില്‍ തുറിച്ചു നോക്കാന്‍ സമയം കണ്ടെത്തുന്നു. ആ ആവേശം തന്നെയാണ് സ്പിരിറ്റ്‌! രേഖ, ഇന്ദുലേഖ, രതീഷ്‌, അഖിലശ്രീ, സിമി, രെഞ്ചിനി, അനസ്, സ്മിത, അസ്കര്‍, അങ്ങനെ പലരും അവരവരുടെ സമയം അനുസരിച്ച് timezone തെറ്റാതെ അവസരത്തിന് കാത്തു നില്‍ക്കാതെ ഈ മെസ്സേജുകളുടെ മാലപ്പടക്കത്തിനിടയില്‍ അവരവരുടെ ചെറിയ ചെറിയ പടക്കങ്ങള്‍ പൊട്ടിച്ചു മുന്നേറുന്നു.

തമാശകളും കാര്യങ്ങളും പറഞ്ഞ് അങ്ങനെ ആ പഴയ കാലത്തേക്ക് ഒന്നൂളിയിട്ട്‌ നോക്കാന്‍ അവരവരുടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങളെങ്കിലും ഇവരൊക്കെ മാറ്റി വെക്കുന്നു. പലരുടെയും മനസ്സില്‍ ഒരു ഒരുമിച്ചു കൂടലിന്‍റെ സ്വപ്‌നങ്ങള്‍ തത്തിക്കളിക്കുന്നുണ്ട്... അത് കണ്ടിരുന്ന് കാണാം. എന്നിരുന്നാലും, ഈ സൈബര്‍ ലോകത്തെ ഒരുമിച്ചു കൂടല്‍ ഒരു മുതല്‍ക്കൂട്ടാകും എന്ന് സംശയിക്കേണ്ട. ആ പഴയ കാലം മനസ്സിനുള്ളിലെങ്കിലും തിരിച്ചു കൊണ്ട് വരുമ്പോ മനസ്സിന് പ്രായം നന്നേ കുറയുന്ന പോലെ... വീണ്ടും ആ പതിനഞ്ചിലേക്ക്... എല്ലാവര്‍ക്കും നന്ദി... ഈ നല്ല നിമിഷങ്ങള്‍ക്ക്... ആ ഓര്‍മകള്‍ക്ക്... അത് മനസ്സിന്‍റെ മൂലകളില്‍ നിന്നും പോടി തട്ടിയെടുക്കാന്‍ സഹായിച്ചതിന്... ഇതിലൂടെ പലതും മറന്നു പോയത് തിരികെ ഓര്‍മയില്‍ വരുമെന്ന് കരുതാം. ഓര്‍മ വരുമ്പോള്‍ എന്തെങ്കിലും ഇത് പോലെ കുത്തിക്കുറിക്കാം, നാളെകള്‍ക്കായി...

നമ്മള്‍ക്ക് സംസാരിച്ചു കൊണ്ടേയിരിക്കാം... കഴിയുന്നിടത്തോളം... കാരണം ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... :)

Sunday, 11 October 2015

My Own Life

- Oliver Sacks

A MONTH ago, I felt that I was in good health, even robust health. At 81, I still swim a mile a day. But my luck has run out — a few weeks ago I learned that I have multiple metastases in the liver. Nine years ago it was discovered that I had a rare tumor of the eye, an ocular melanoma. The radiation and lasering to remove the tumor ultimately left me blind in that eye. But though ocular melanomas metastasize in perhaps 50 percent of cases, given the particulars of my own case, the likelihood was much smaller. I am among the unlucky ones.

I feel grateful that I have been granted nine years of good health and productivity since the original diagnosis, but now I am face to face with dying. The cancer occupies a third of my liver, and though its advance may be slowed, this particular sort of cancer cannot be halted.

It is up to me now to choose how to live out the months that remain to me. I have to live in the richest, deepest, most productive way I can. In this I am encouraged by the words of one of my favorite philosophers, David Hume, who, upon learning that he was mortally ill at age 65, wrote a short autobiography in a single day in April of 1776. He titled it “My Own Life.”

“I now reckon upon a speedy dissolution,” he wrote. “I have suffered very little pain from my disorder; and what is more strange, have, notwithstanding the great decline of my person, never suffered a moment’s abatement of my spirits. I possess the same ardour as ever in study, and the same gaiety in company.”

I have been lucky enough to live past 80, and the 15 years allotted to me beyond Hume’s three score and five have been equally rich in work and love. In that time, I have published five books and completed an autobiography (rather longer than Hume’s few pages) to be published this spring; I have several other books nearly finished.

Hume continued, “I am ... a man of mild dispositions, of command of temper, of an open, social, and cheerful humour, capable of attachment, but little susceptible of enmity, and of great moderation in all my passions.”

Here I depart from Hume. While I have enjoyed loving relationships and friendships and have no real enmities, I cannot say (nor would anyone who knows me say) that I am a man of mild dispositions. On the contrary, I am a man of vehement disposition, with violent enthusiasms, and extreme immoderation in all my passions.

And yet, one line from Hume’s essay strikes me as especially true: “It is difficult,” he wrote, “to be more detached from life than I am at present.”

Over the last few days, I have been able to see my life as from a great altitude, as a sort of landscape, and with a deepening sense of the connection of all its parts. This does not mean I am finished with life.

On the contrary, I feel intensely alive, and I want and hope in the time that remains to deepen my friendships, to say farewell to those I love, to write more, to travel if I have the strength, to achieve new levels of understanding and insight.

This will involve audacity, clarity and plain speaking; trying to straighten my accounts with the world. But there will be time, too, for some fun (and even some silliness, as well).

I feel a sudden clear focus and perspective. There is no time for anything inessential. I must focus on myself, my work and my friends. I shall no longer look at “NewsHour” every night. I shall no longer pay any attention to politics or arguments about global warming.

This is not indifference but detachment — I still care deeply about the Middle East, about global warming, about growing inequality, but these are no longer my business; they belong to the future. I rejoice when I meet gifted young people — even the one who biopsied and diagnosed my metastases. I feel the future is in good hands.

I have been increasingly conscious, for the last 10 years or so, of deaths among my contemporaries. My generation is on the way out, and each death I have felt as an abruption, a tearing away of part of myself. There will be no one like us when we are gone, but then there is no one like anyone else, ever. When people die, they cannot be replaced. They leave holes that cannot be filled, for it is the fate — the genetic and neural fate — of every human being to be a unique individual, to find his own path, to live his own life, to die his own death.

I cannot pretend I am without fear. But my predominant feeling is one of gratitude. I have loved and been loved; I have been given much and I have given something in return; I have read and traveled and thought and written. I have had an intercourse with the world, the special intercourse of writers and readers.

Above all, I have been a sentient being, a thinking animal, on this beautiful planet, and that in itself has been an enormous privilege and adventure.

Thursday, 8 October 2015

Dua: After Drinking Milk

Source: Talking to ALLAH Blog

There are duas to be said before and after you eat or drink but this is one easy dua you can learn to say after you drink milk. We all drink milk everyday, alhamdullilah so here's the dua:

Allahumma barik lana fihi wa zidna minhu

This is a small dua so take a picture of it in your phone so it will be available to you every time.

Wednesday, 7 October 2015

ജീവിതമാകുന്ന പരീക്ഷ

ഒരിക്കൽ ഒരു ശിഷ്യൻ സൂഫിവര്യനോട് ചോദിച്ചു:

ഗുരോ, എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ നമ്മിലധികം പേരും തോറ്റു പോകുന്നത്..?

ഗുരു മറുപടി പറഞ്ഞു:

യഥാർത്ഥത്തിൽ ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷെ , നമുക്കോരോരുത്തർക്കും ദൈവം വെവ്വേറെ ചോദ്യപ്പേപ്പറാണ് നൽകുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവന്റെ ഉത്തരം കോപ്പിയടിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് പരീക്ഷയിൽ തോൽക്കുന്നത്.

Expression of Love

Reason-Is-powerless-Love-quote

Thursday, 1 October 2015

എൻറെ ടീച്ചർക്ക്

By പ്രൊഫ. ദീപ നിശാന്ത് (Source: WhatsApp)

ഒരു പരീക്ഷാഹാളിൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്.പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയുന്നതിനു മുമ്പേ അവനെഴുന്നേറ്റു. പേപ്പറു കെട്ടാനുള്ള നൂലു ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി.

"കുറച്ചു കഴിയട്ടെ. താനവിടിരിക്ക്!"

" ഇവിടിരുന്നിട്ടെന്താ? എഴുതിക്കഴിഞ്ഞു. എനിക്ക് പോണം."

അവൻ്റെ അക്ഷമയും ധിക്കാരവും എന്നെ ചൊടിപ്പിച്ചു. ഞാൻ കറയറ്റ നന്മയുടെ നിറകുടമല്ലാത്തതിനാൽ എൻ്റെ 'ടീച്ചറീഗോ' പുറത്തുചാടി. എനിക്കും വാശിയായി.

"പറ്റില്ല... അര മണിക്കൂറിനു മുമ്പേ ഞാൻ നൂലു തരുന്നില്ല."

ജോലിയിൽ പ്രവേശിച്ചിട്ടേയുള്ളൂ. എൻ്റെ ആരംഭശൂരത്വത്തിൻ്റെ ഭീകരാക്രമണം കുട്ടികൾ അനുഭവിക്കുന്ന കാലം കൂടിയാണ്. എൻ്റെ അഭിമാനപ്രശ്നമാണ്. ഞാനവനെ തറപ്പിച്ച് നോക്കിക്കൊണ്ട് നിന്നു.അവനാ നോട്ടത്തെ കണ്ണുകൾ കൊണ്ട് എതിരിട്ട് അൽപ്പനേരം നിന്നു.പിന്നെ അസ്വസ്ഥതയോടെ ബഞ്ചിലിരുന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വീണ്ടും എഴുന്നേറ്റു. നൂലിനായി കൈ നീട്ടി. അവനെ ഗൗരവത്തിലൊന്നു നോക്കിക്കൊണ്ട് ഞാൻ നൂലെടുത്ത് അവൻ്റെ കൈയിലേക്കിട്ടു. അവൻ തിരക്കിട്ട് പേപ്പർ കെട്ടി വച്ചിട്ട് പോയി.എൻ്റെ 'ഈഗോ' ജയിച്ചതിൻ്റെ ആനന്ദത്തിൽ ഞാൻ നിന്നു.

* * * *

ഒരു ദിവസം ജനറൽ ക്ലാസ്സിൽ അവൻ. അവൻ എൻ്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്ന് എനിക്കതു വരെ അറിയില്ലായിരുന്നു. അറ്റൻഡൻസില്ലാത്തവരുടെ 'ബ്ലാക്ക് ലിസ്റ്റിൽ ' അവനും ഇടം പിടിച്ചിട്ടുണ്ട്. ഹാജർ പുസ്തകത്തിൽ അവൻ്റെ പേരിനു നേരെ അന്നാദ്യമായി ഞാൻ ഹാജർ രേഖപ്പെടുത്തി." ഇങ്ങനെ പോയാൽ പരീക്ഷ എഴുതേണ്ടി വരില്ലെ"ന്ന പതിവുഭീഷണി മുഴക്കി. അവൻ മിണ്ടാതെ കേട്ടിരുന്നു.

ഏറ്റവും പുറകിലത്തെ ബഞ്ചിൽ ചുവരിനോടു ചാരിയാണ് അവനിരുന്നിരുന്നത്. ക്ലാസ്സെടുക്കുന്നതിനിടയിൽ ഞാൻ നോക്കുമ്പോൾ അവനിരുന്നുറങ്ങുകയാണ്. ആ 'ശ്വാനനിദ്ര 'എന്നെ ലജ്ജാലുവാക്കി. എൻ്റെ കൺമുമ്പിൽ അവനിരുന്നുറങ്ങുന്നതിൻ്റെ അപമാനം എനിക്കു താങ്ങാനായില്ല. എൻ്റെ 'ടീച്ചർ രക്തം' തിളച്ചു. ഞാൻ പതുക്കെ അവൻ്റടുത്തേക്കു നടന്നു. അടുത്തിരുന്നവൻ്റെ കൈതട്ടലിൽ അവനുണർന്നു. ചുവന്ന കണ്ണുകളോടെ എന്നെ നോക്കി.

" കഴിഞ്ഞോ ഉറക്കം?"അവനെഴുന്നേറ്റ് ഡസ്ക്കിൽ കയ്യൂന്നി തല കുനിച്ചു നിന്നു. എൻ്റെ മുഖത്തു നോക്കാതെ.

" ഇത്ര ബുദ്ധിമുട്ടി എന്തിനാടോ താൻ കോളേജീച്ചേർന്നേ?വേറൊരാൾടെ അവസരോം കളഞ്ഞിട്ട്.... "

വാക്കുകൾ മുഴുവനാക്കാനാവാതെ ഞാൻ ദേഷ്യം കൊണ്ട് വിക്കി. നിർവികാരനായി അവൻ നിന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടുള്ള ആ നിൽപ്പ് എൻ്റെ അമർഷത്തെ ഊതിക്കത്തിച്ചു.

"ഉറങ്ങാനാണെങ്കിൽ വേറെ വല്ല സ്ഥലോം നോക്ക്. ക്ലാസ്സിലിരിക്കണ്ട."

അവൻ പെട്ടെന്ന് മുന്നിലിരുന്നിരുന്ന നോട്ട് ബുക്കുമെടുത്ത് ക്ലാസ്സീന്നിറങ്ങിപ്പോയി.

ക്ലാസ്സ് മുഴുവൻ നിശ്ശബ്ദമായി ആ പോക്ക് നോക്കിയിരുന്നു.

* * * * *

തൃശ്ശൂർ റൗണ്ടിലുള്ള ബുക്സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് എൻ്റെ ചെരുപ്പിൻ്റെ വാറു പൊട്ടിയത്. തൊട്ടടുത്തുള്ള ചെരിപ്പ് കടയിലേക്ക് ഞാൻ കയറി. അവിടെ ഒരു ചെറിയ സ്റ്റൂളിലിരുന്നിരുന്ന പയ്യൻ മുഖമുയർത്തി. അവൻ!

പരിചിത ഭാവത്തിൽ അവനെഴുന്നേറ്റു. വായിച്ചിരുന്ന പേപ്പർ മടക്കി വെച്ചു.

" ചെരിപ്പ് നോക്കാനാ?"

" ആ "

" എങ്ങനത്ത്യാ?"

ഞാൻ ചില്ല് കൂട്ടിലിരിക്കുന്ന ഒരു ചെരിപ്പിനു നേരെ കൈ ചൂണ്ടി. അവനതെടുത്തു.അധികം തിരയാനൊന്നും തോന്നിയില്ല. പാക്ക് ചെയ്യാനൊരുങ്ങിയ അവനെ തടഞ്ഞു കൊണ്ട് ഞാനത് കൈയിൽ വാങ്ങി. എൻ്റെ പൊട്ടിയ ചെരുപ്പിൻ്റെ ഒറ്റപ്പിടിയിൽ നിന്നും കാലിനെ രക്ഷപ്പെടുത്തി പുതിയ ചെരുപ്പിനുള്ളിലേക്ക് വിരലുകളെ പ്രവേശിപ്പിച്ചു.ചെരുപ്പിടുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു:

"താനിവിടാണോ?"

"ആ... അഞ്ചുമണി വരെ. "

" കോളേജി വരാറില്ലേ?"

"ഇല്ല."

"പരീക്ഷ ആവാറായില്ലേ?"

" ഉം "

" എഴുതണില്ലേ?"

" എഴുതണം"

പിന്നെന്താണ് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവനും ചോദ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നതു പോലെ തോന്നി. ഞാൻ പൈസ കൊടുത്ത് കടയിൽ നിന്നുമിറങ്ങി.

* * * * *

ഗുരുവായൂരിൽ ഒരു രാത്രി .ഞാനും നിശാന്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സിമൻ്റു തറയിൽ കുറേ നേരമിരുന്നു.പിന്നെ പതുക്കെ എഴുന്നേറ്റു. മോൻ വീട്ടിലാണ്. ഉണർന്നാൽ വാശി പിടിക്കും. മോളന്ന് ജനിച്ചിട്ടില്ല. മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്നു കരുതി ഞങ്ങൾ അടുത്ത കടയിൽ കയറി.

വീണ്ടും അവൻ!

"ടീച്ചറേ..... " അവൻ പുഞ്ചിരിച്ച് അടുത്തേക്കു വന്നു. ആദ്യമായി അന്നാണെന്നു തോന്നുന്നു അവനെന്നെ 'ടീച്ചറേ'ന്ന് വിളിക്കുന്നത്.

"എൻ്റെ സ്റ്റുഡൻ്റാ". ഞാൻ നിശാന്തിനോടു പറഞ്ഞു.

നിശാന്ത് അവനു നേരെ ചിരിച്ചു കൊണ്ട് കൈകൾ നീട്ടി. അവനാ കരം കവർന്നു പേരു പറഞ്ഞു പരിചയപ്പെട്ടു.

"തൃശ്ശൂരെ കടേന്ന് മാറ്യോ താൻ?" ഞാൻ ചോദിച്ചു.

"ഇല്ലാ... പകലവിടെത്തന്നാ.. രാത്രി ഇവടേം"

എനിക്ക് പെട്ടെന്ന് കുറ്റബോധം തോന്നി. ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയ അവനെ ഞാൻ ഇറക്കിവിട്ട ആ ദിവസത്തെക്കുറിച്ചോർത്ത്.

"വീടെവിടാ?"നിശാന്താണ് ചോദിച്ചത്. അവൻ സ്ഥലം പറഞ്ഞു.

"താനപ്പോ എപ്പളാ വീടെത്താ?"നിശാന്തിൻ്റെ ആശങ്ക.

" വീട്ടീപ്പോവാറില്ല."

ചോദ്യാവലിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ പെട്ടെന്ന് ചോദിച്ചു:

"ടീച്ചർക്കെന്താ വേണ്ടേ?"

നിശാന്ത് എന്തോ പറഞ്ഞു. അവനതെടുക്കാൻ അകത്തേക്കു നടന്നു. എൻ്റെ മുഖം കണ്ട് നിശാന്ത് ചോദിച്ചു:

"എന്തു പറ്റി?"

"ഒന്നൂല്ല..." ഞാൻ ചുമൽ കുലുക്കി മുകളിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്കിൻ്റെ വർണ്ണപ്പാവകളിലേക്കു നോക്കിക്കൊണ്ടു നിന്നു. അവ കാറ്റത്ത് ഇളകിയാടുന്നുണ്ട്. ഉള്ളിൽ ഭാരം വന്നു നിറഞ്ഞ് ചലിക്കാനാവാതെ നിൽക്കുന്നത് ഞാനാണ്.

* * * * *

കുറേ നാൾ കഴിഞ്ഞ് മറ്റൊരു ദിവസം. ഡിപ്പാർട്ട്മെൻ്റിൽ ഞാൻ തനിച്ചിരിക്കുമ്പോൾ അവൻ വന്നു.കൈയിലൊരു പേപ്പറുണ്ട്.

" അസൈൻമെൻ്റാ ടീച്ചറേ... വെക്കണ്ട ഡേറ്റ് കഴിഞ്ഞത് അറിഞ്ഞില്ല. ക്ലാസ്സിലങ്ങനെ കൂട്ടുകാരാരൂല്ല."

ഞാൻ കൈ നീട്ടി ആ പേപ്പർ വാങ്ങി. ഭംഗിയുള്ള കൈപ്പട. പേപ്പറിൻ്റെ തലക്കെട്ട് മനോഹരമായി എഴുതിയിരിക്കുന്നു. ചില ചിത്രപ്പണികളുമുണ്ട്.

"താൻ വരക്കോ?"

"ഏയ്...." അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

" ഇതാരാ വരച്ചേ?"

" അത് ഞാനന്ന്യാ "

"വരക്കില്ലാന്ന് പറഞ്ഞിട്ട്.....?"

"ഇതാണോ വര?" അവൻ ചിരിച്ചു. ഞാനും.

"പരീക്ഷ എങ്ങനിണ്ടാർന്നു?"

"കാര്യല്ല. തോൽക്കും."

ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.

"സാരല്യ..... ഇനീം എഴുതിടുക്കാലോ " ഞാനും വിട്ടുകൊടുത്തില്ല.

അവൻ പിന്നെയും ചിരിച്ചു.

" വീട്ടിലാരൊക്കിണ്ട്?"

അവൻ്റെ ചിരി മങ്ങി.മേശവിരിപ്പിൽ നഖം കൊണ്ടു കോറി അവൻ അലക്ഷ്യമായി പറഞ്ഞു.

" എല്ലാരൂണ്ട് "

" എല്ലാരുംന്ന്ച്ചാ? "ഞാൻ വിടാൻ ഭാവമില്ല.

"അനിയത്തി..... " അവൻ വാക്കുകൾ മുറിച്ചു.

" അച്ഛനുമമ്മേം?"ഞാൻ മുറിവിൽ കുത്തിയിളക്കൽ തുടർന്നു.

"അച്ഛൻ മരിച്ചു. നേർത്തെ...."

"അമ്മ.....?"

"വീട്ടിലുണ്ട്..... "

അവൻ്റെ മുഖം അരിശം കൊണ്ട് ചുവക്കുന്നതുപോലെ.

" വീട്ടീപ്പോവാറില്ലേ താൻ?"

" ഇല്ല "

" എവിട്യാ ഉറങ്ങാ?"

"കട പൂട്ട്യാ ഗുരുവായൂര് എവടേങ്കിലും... വല്ലപ്പളും വീട്ടീപ്പൂവും.....അനിയത്തീനെക്കാണാൻ തോന്നുമ്പോ "

പിന്നെ അവൻ പൂരിപ്പിച്ചു:

"ഒറക്കൊന്നും വരില്ല ടീച്ചറേ.... എവിടക്കിടന്നാലും കണക്കാ.. " അവൻ ചിരിച്ചു.

"ന്നാ ക്ലാസ്സീപ്പോരേ... സുഖനിദ്ര വാഗ്ദാനം ചെയ്യുന്നു." സന്ദർഭത്തിൻ്റെ കനം കുറക്കേണ്ടത് എൻ്റെ ആവശ്യമായിരുന്നു. എനിക്ക് പൊള്ളാൻ തുടങ്ങിയിരുന്നു.

അവനതു കേട്ട് ചിരിച്ചു.പ്രസന്നൻ മാഷ് ഡിപ്പാർട്ട്മെൻറിൻ്റെ അകത്തേക്കു വന്നു. ക്ലാസിലേക്കു പോകാൻ നേരമായി. ഞാനെഴുന്നേറ്റു. അവൻ യാത്ര പറഞ്ഞ് എനിക്കു മുന്നിൽ നടന്നു.

* * * * *

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെൻ്റിലേക്കു വരുമ്പോ അവൻ പുറത്ത് എന്നെ കാത്തു നിൽക്കുന്നു. മുടിയൊക്കെ പാറി അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ മുഖത്തു പേറി അവനെ കണ്ടപ്പോൾ എനിക്കാശങ്കയായി.

"എന്താടോ?"

"ടീച്ചറേ..... ഒരുപകാരം ചെയ്യണം. എനിക്ക്... എനിക്ക് കുറച്ച് പൈസ വേണം."

എന്തിനാണെന്ന് ചോദിക്കാൻ എനിക്കു തോന്നിയില്ല. അത്രക്ക് അത്യാവശ്യമാണെന്ന് പരീക്ഷീണമായ ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അകത്തേക്ക് നടന്ന് പേഴ്സെടുത്ത് പുറത്തു വന്നു.അത് അവനു നേരെ നീട്ടി.

" എടുത്തിട്ട് തന്നാ മതി."

അവനാ പേഴ്സ് വാങ്ങി. അതീന്ന് ഏതാനും നോട്ടുകളെടുത്തു. പേഴ്സ് തിരികെത്തന്നു.

" ഞാൻ തരാട്ടാ.... കുറച്ചു വൈകും... ന്നാലും തരും."

"തിരക്കില്ലാ..... എപ്പളാച്ചാ തന്നാ മതി."

" ആ." അവൻ ആ പൈസ പോക്കറ്റിലിട്ട് തിടുക്കത്തിൽ നടന്നകലുന്നതും നോക്കി ഞാൻ വാതിൽക്കൽ നിന്നു.

* * * * *

പിന്നീടവനെ കാണുന്നത് ഒരു പരീക്ഷക്കാലത്താണ്. "ടീച്ചറേ" ന്ന് വിളിച്ച് അവനടുത്തുവന്നു.പോക്കറ്റീന്ന് പൈസയെടുത്ത് എനിക്കു നേരെ നീട്ടി.

" അന്ന് വാങ്ങീത്..... "

" അത്യാവശ്യണ്ടെങ്കി വെച്ചോ... പിന്നെത്തന്നാ മതി."ഞാൻ പറഞ്ഞു.

" വേണ്ട ടീച്ചറേ..... പൈസണ്ട് കയ്യില്.... നോക്ക്യേ... " അവൻ മുന്നോട്ടൽപ്പം കുനിഞ്ഞ് പോക്കറ്റ് കാട്ടിത്തന്നു. ഏതാനും നൂറുരൂപാനോട്ടുകൾ പോക്കറ്റിലുണ്ടായിരുന്നു.

" പണിയെടുത്ത് കിട്ടീതാ..." അവൻ അഭിമാനത്തോടെ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് കൈ നീട്ടി പൈസ വാങ്ങി.

"തിരിച്ചു തന്നില്ലെങ്കി ഇനിയെനിക്ക് ചോദിക്കാൻ തോന്നില്ല. തരാൻ ടീച്ചർക്കും മടിയാവും... അന്ന് തീരെ പറ്റാണ്ടായപ്പളാ വന്നേ.... അനിയത്തീടെ ഫീസടയ്ക്കാൻ.... കുറേ ഓടി അന്ന്.... "

"അനിയത്തി എവിടാ ?"

അവൻ സ്ഥലം പറഞ്ഞു.

"അന്ന് പരീക്ഷാ ഹാളില് വെച്ച് ടീച്ചറും ഞാനും വഴക്കിട്ടില്ലേ? അത് അവൾക്ക് വേണ്ടീട്ടാർന്നു... "

ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.

"അവളെ ചേർക്കാൻ പോണ്ട ദിവസാർന്നു.... ട്രെയിൻ പോവുന്ന് പേടിച്ചിട്ടാ ഞാൻ..."

"എന്നോടു പറയാർന്നില്ലേ?"

"പറഞ്ഞാ വിശ്വസിച്ചില്ലെങ്കിലോ?അതാ.... "

ഞാൻ ചിരിച്ചു.

"എനിക്കന്ന് ടീച്ചറെ കൊല്ലാൻ തോന്നി. അത്രയ്ക്ക് ദേഷ്യാർന്നു. ആ പരീക്ഷാഹാളിലിരുന്ന് ഞാനെത്ര പ്രാകീന്നോ....."

ഞാനതു കേട്ട് പൊട്ടിച്ചിരിച്ചു. അവനും.

അവനന്നാണ് വീടിനെക്കുറിച്ച് പറഞ്ഞത്. രോഗബാധിതനായ അച്ഛനെയും രണ്ട് കുഞ്ഞുങ്ങളേയും വിട്ട് ഒരാൾക്കൊപ്പം ഇറങ്ങിപ്പോയ അമ്മയെക്കുറിച്ച് അവനന്ന് പറഞ്ഞു. അച്ഛൻ മരിച്ചപ്പോ അമ്മ തിരികേ വന്നത്.... തടയാൻ സാധിക്കാതെ നിരാലംബരായ രണ്ട് കുട്ടികൾ നിന്നത്.... മൺചുവരുകളുള്ള വീടിൻ്റെ ഉമ്മറത്ത് രണ്ടു കുട്ടികൾ തണുത്തു വിറച്ച് കിടന്നിരുന്നത്.... വലിയൊരു മഴയിൽ ആ വീട് നിലംപൊത്തി അകത്തു കിടന്നുറങ്ങുന്ന അമ്മയും അയാളും മരിച്ചു പോകണേന്ന് പ്രാർത്ഥിച്ച് നേരം വെളുപ്പിച്ചിരുന്നത്.....ഒക്കെ നിർവികാരതയോടെ അവൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അരക്ഷിതാവസ്ഥയുടെ നീറ്റലുമായി രണ്ടു കുട്ടികൾ കുട്ടിക്കാലം ചെലവിട്ടതോർത്ത് എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കണ്ണീരിനെ അകത്തേക്കൊഴുക്കി ഞാൻ നിന്നു.

പറഞ്ഞ് തീർന്നപ്പോ അവനൊന്നും മിണ്ടാതെ അൽപ്പനേരം നിന്നു. വാക്കുകൾ കിട്ടാതെ ഞാനും.

" പോട്ടെ ടീച്ചറേ...."

"പരീക്ഷ എഴുതണില്ലേ?"

" തോൽക്കേള്ളൂ ..... "

"തോറ്റോട്ടെ..... എഴുതീട്ടേ തോൽക്കാവൂ.... "

അവനെൻ്റെ മുഖത്തേക്ക് നോക്കി അൽപ്പനേരം നിന്നു.

"ഞാനെഴുതിക്കോളാം ടീച്ചറേ..... "

* * * * *

മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് അവനെ വീണ്ടും കണ്ടത്. മോളോടൊപ്പം ഞാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോ ഒരു ബൈക്കു നിർത്തി അവൻ ചിരിച്ചു കൊണ്ടിറങ്ങി വന്നു. എൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. ഞാനോടിച്ചെന്ന് ഗേറ്റു തുറന്നു.

"നമ്പറൊക്കെ മാറ്റുമ്പോ ഒന്നു പറഞ്ഞൂടേ ടീച്ചറേ... "

" എവിടാ ഇപ്പോ? എന്ത് ചെയ്യാ?"

ജോലിയെക്കുറിച്ച് അവൻ അഭിമാനത്തോടെ പറഞ്ഞു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മോൾ അവൻ്റടുത്തേക്ക് ചെന്നു.

" മോളുണ്ടായതൊക്കെ ഞാനറിഞ്ഞു. ഒരിക്കൽ കോളേജീച്ചെന്നപ്പോ ടീച്ചറ് ലീവിലാർന്നു."

പോക്കറ്റീന്ന് മിഠായിയെടുത്ത് അവനവൾക്കു കൊടുത്തു. അവളത് വാങ്ങി ചിരിച്ചു. എടുക്കാനായി അവൻ കൈ നീട്ടിയപ്പോൾ അവൾ തെന്നി ദൂരെ മാറി.

"മോനോ? "

"ഇവടില്യ..... അച്ഛൻ്റെ കൂടെ പുറത്ത് പോയിരിക്യാ...."

അവനകത്തേക്കു കയറിയിരുന്നു. അനിയത്തിയുടെ വിവാഹമുറപ്പിച്ച കാര്യം ആഹ്ളാദപൂർവ്വം പറഞ്ഞു. എല്ലാ വിശേഷങ്ങളും പറഞ്ഞപ്പോഴും 'അമ്മ' എന്ന രണ്ടക്ഷരം അവൻ്റെ നാവിൽ വന്നില്ല.ഞാനൊന്നും ചോദിച്ചുമില്ല. ആ രണ്ടക്ഷരം കൊണ്ട് അവൻ്റെ ആഹ്ലാദങ്ങളെ മുറിവേൽപ്പിക്കേണ്ടെന്നു തോന്നി.

"ടീച്ചറ് നരച്ചൂലോ?" എൻ്റെ നെറുകയിൽ വെളുക്കെ ചിരിച്ച് അവനെ എത്തിനോക്കിയ മുടിയിഴയെ അവൻ കണ്ടുപിടിച്ചു കളഞ്ഞു.

" വയസ്സായിട്ടാവും." ഞാൻ പറഞ്ഞു.

അവൻ ചിരിച്ചു.

" ആ.... വയസ്സാവട്ടെ!"

"ടീച്ചറെന്നാ റിട്ടയേഡാവാ?"

" പത്തിരുപത്തഞ്ച് കൊല്ലം കൂടിണ്ട് "

" അപ്പളക്കും എല്ലാ മുടീം നരക്കും ലേ?"

ഞാൻ ചിരിച്ചു. ജരാനരകൾക്കെതിരെയുള്ള എൻ്റെ കവചമാണ് അധ്യാപനമെന്ന് അവനറിയില്ലല്ലോ.

ഇത്ര ആഹ്ലാദത്തോടെ അവനെ മുൻപൊരിക്കലും കണ്ടിട്ടില്ല. എൻ്റെ മനസ്സ് നിറഞ്ഞു. അവൻ്റെ ചിരി നിലക്കാതിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

അകത്തു നിന്ന് അമ്മ ചായയുമായെത്തി. അവനത് വാങ്ങിക്കുടിച്ചു.അമ്മയോട് സംസാരിച്ചു. അമ്മ അകത്തേക്കു പോയപ്പോൾ അവനെഴുന്നേറ്റു.

" ഞാനിറങ്ങാ ടീച്ചറേ..... "

കൈയിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കവറെടുത്ത് അവനെൻ്റെ നേരെ നീട്ടി.

"എന്താദ് ?"കവർ വാങ്ങിക്കൊണ്ടു തന്നെയാണ് ഞാൻ ചോദിച്ചത്.

" ടീച്ചർക്ക് വാങ്ങീതാ. ഞാൻ പോയിട്ട് തുറന്നു നോക്ക്യാ മതി. അല്ലെങ്കിലെന്നെ കളിയാക്കും."

അവൻ പുറത്തിറങ്ങി.ഗേറ്റ് കടന്ന് ബൈക്കിൽ കയറി. കൈ ഉയർത്തി വീശി.എന്നിട്ട് ബൈക്ക് തിരിച്ചു.

ഞാൻ കൈയിലുള്ള കവർ തുറന്നു.

മാമ്പഴനിറമുള്ള ഒരു സാരി. ഒപ്പം ജയമോഹൻ്റ 'നൂറു സിംഹാസനങ്ങളും.

വായിച്ച പുസ്തകാണ്. ഞാനതു തുറന്നു.അതിൽ അവൻ്റെ കൈപ്പടയിൽ ഇങ്ങനെ....

"കണ്ണീർ ഖനനത്തിലൂടെ ഘനീഭവിച്ച എൻ്റെ ദുഃഖത്തെ പൊട്ടിച്ചിരികൊണ്ട് ഉടച്ചു കളഞ്ഞ ടീച്ചർക്ക്.....,

'അമ്മ' എന്ന രണ്ടക്ഷരം എനിക്ക് അത്രയ്ക്കൊന്നും ഇഷ്ടമല്ല. പക്ഷേ ഇടയ്ക്കെനിക്ക് തോന്നാറുണ്ട്, ടീച്ചറെ അങ്ങനെ വിളിക്കാൻ."

അക്ഷരങ്ങൾ അവ്യക്തങ്ങളാകുന്നതു പോലെ. ജലം കൊണ്ട് മുറിവേൽക്കുന്നതു പോലെ......

" എന്തിന് മർത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങളല്ല മാത്രകൾ മാത്രം!"

(തൃശൂർ ശ്രീകേരള വർമ കോളജിലെ മലയാളം അധ്യാപികയാണ് ദീപ)

Tuesday, 15 September 2015

ഒരു അപൂർവ പ്രണയ ലേഖനം

Source: Neermizhippookkal

ഞങ്ങള്‍ പിറവം ബി പി സി കോളേജില്‍ പഠനം ആരംഭിച്ച കാലം... തുടക്കത്തില്‍ ക്ലാസ്സില്‍ 60 പേരായിരുന്നു ഉണ്ടായിരുന്നത്. ക്ലാസ്സിലെ കുട്ടികളെല്ലാവരും പരസ്പരം പരിചയപ്പെട്ടും മനസ്സിലാക്കിയും വരുന്നതേയുള്ളൂ. തൊട്ടടുത്തിരിയ്ക്കുന്നവര്‍ മാത്രം സുഹൃത്തുക്കള്‍, ബാക്കി ആരേയും ഭൂരിഭാഗം പേര്‍ക്കും കാര്യമായി അറിയില്ല എന്ന ഒരു അവസ്ഥ. ഞാനും വ്യത്യസ്തനായിരുന്നില്ലെങ്കിലും ഒരേ ബെഞ്ചിലായിരുന്ന മറ്റു മൂന്നു പേരുമായും ആദ്യ ദിവസം തന്നെ നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു.

എങ്കിലും എവിടേയും ആരുടേയും ശ്രദ്ധയാകര്‍ഷിയ്ക്കുന്ന, എല്ലാവരോടും ഇടിച്ചു കയറി സംസരിയ്ക്കുന്ന രണ്ടു മൂന്നു പേര്‍ എല്ലായിടങ്ങളിലും എന്ന പോലെ ആ ക്ലാസ്സിലും ഉണ്ടായിരുന്നു. അങ്ങനെ ഉള്ളവരെ പറ്റി ക്ലാസ്സില്‍ എല്ലാവര്‍ക്കും പെട്ടെന്ന് നല്ലതോ, ചീത്തയോ ആയ ഒരഭിപ്രായം പെട്ടെന്ന് രൂപപ്പെട്ടു വരുക എന്നതും സ്വാഭാവികമാണല്ലോ. ഞങ്ങളുടെ ക്ലാസ്സില്‍ അങ്ങനെയുള്ളവരായിരുന്നു മത്തനും ജോബിയും അമ്പിളിയും അശ്വതിയും പിള്ളേച്ചനും എല്ലാം.

കോളേജ് ജംക്ഷനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തന്‍ ഇടക്കാലത്ത് ജോലി സംബന്ധമായി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഠിയ്ക്കാനായി കോളേജില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു. വീട് തൊട്ടടുത്തായതു കൊണ്ട് സീനിയേഴ്സിന്റെ ചെറിയ രീതിയിലുള്ള റാഗിങ്ങ് പോലത്തെ കലാപരിപാടികളില്‍ നിന്നൊക്കെ നിഷ്പ്രയാസം രക്ഷപ്പെടാന്‍ അവനു കഴിയാറുള്ളതും മറ്റു കുട്ടികള്‍ക്കിടയില്‍ അവനെ ശ്രദ്ധാകേന്ദ്രമാക്കാന്‍ സഹായിച്ചിരുന്നു. അതും പോരെങ്കില്‍ എല്ലാവരേയും അങ്ങോട്ടു ഇടിച്ചു കയറി പരിചയപ്പെടുക എന്ന ഒരു സ്വഭാവവും അവനുണ്ടായിരുന്നു. ക്ലാസ്സില്‍ വന്ന ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അവന്‍ ഞങ്ങളുടെ ക്ലാസ്സിലെ (എന്തിന്, അടുത്ത ക്ലാസ്സുകളിലെ പോലും)  ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒന്നൊഴിയാതെ വിശദമായി പരിചയപ്പെട്ട് കഴിഞ്ഞിരുന്നു.

അതേ സമയം ഒച്ചപ്പാടും ബഹളവുമൊക്കെയായി ഓളം വച്ചു നടക്കുന്ന അക്കാലത്തെ ഒരു ടിപ്പിയ്ക്കല്‍ കോളേജ് വിദ്യാര്‍ത്ഥി എന്ന രീതിയിലായിരുന്നു ജോബി ക്ലാസ്സില്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. ആദ്യ നാളുകളില്‍ ക്ലാസ്സിലെ ഏറ്റവും ആക്റ്റീവ് ആയ വിദ്യാര്‍ത്ഥി അവനായിരുന്നു എന്ന് നിസ്സംശയം പറയാം. സല്‍മാന്‍ ഖാന്‍ ആരാധകനും ഒരു കൊച്ചു "ജിമ്മനും" ആയ ജോബിയുടെ പ്രധാന ഹോബി ആദ്യ ദിവസം മുതല്‍ ക്ലാസ്സിലെ കുട്ടികളെ പഞ്ചഗുസ്തിയ്ക്ക് വിളിച്ച്  അവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു.

അതേ സമയം സോഡാക്കുപ്പി കണ്ണടയും വച്ച്, മറ്റു കുട്ടികളോടൊന്നും അധികം കമ്പനിയടിയ്ക്കാതെ, അദ്ധ്യാപകര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ച് എപ്പോഴും പുസ്തകം നിവര്‍ത്തി വച്ച് അതില്‍ നോക്കിയിരിയ്ക്കുകയോ, അല്ലെങ്കില്‍ പഠന കാര്യങ്ങളെ പറ്റി മാത്രം സംസാരിച്ചു കൊണ്ട് നടക്കുകയോ ചെയ്യുന്ന "ബു.ജി." എന്ന നിലയിലായിരുന്നു പിള്ളേച്ചന്‍ ആദ്യമേ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്.

എന്നാല്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ അശ്വതിയെ എല്ലാവരും ശ്രദ്ധിയ്ക്കാന്‍ കാരണം  അന്നത്തെ പ്രിന്‍സിപ്പളിന്റെ അടുത്ത ബന്ധുവായിരുന്നതു കൊണ്ടായിരുന്നെങ്കില്‍ 'പെണ്‍കുട്ടികള്‍ക്കിടയില്‍ ഏറ്റവും ധൈര്യശാലി' എന്ന രീതിയിലാണ് അമ്പിളി ശ്രദ്ധ നേടിയത്. 'എടീ' എന്നാരെങ്കിലും വിളിച്ചു തീരും മുന്‍പേ അതേ ടോണില്‍ 'എന്നാടാ' എന്ന് തിരിച്ചു ചോദിയ്ക്കാന്‍ അമ്പിളി മടിച്ചിരുന്നില്ല.

പെട്ടെന്ന് ശുണ്ഠി പിടിയ്ക്കുന്ന അമ്പിളിയുടെ ദേഷ്യപ്രകടനങ്ങള്‍ കാണാന്‍ പിന്നീടുള്ള മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അമ്പിളിയെ ദേഷ്യം പിടിപ്പിയ്ക്കാന്‍ വേണ്ടി മാത്രം ഞങ്ങളില്‍ പലരും പലതും കാണിച്ചു കൂട്ടിയിട്ടുമുണ്ട്. എങ്കിലും അത് ആദ്യം മനസ്സിലാക്കിയ ആള്‍ മത്തന്‍ ആയിരിയ്ക്കും എന്ന് തോന്നുന്നു. ക്ലാസിലെത്തി ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ മത്തന്‍ അമ്പിളിയെ പല തവണ ചൊറിയാന്‍ ശ്രമിയ്ക്കുകയും എല്ലായ്പ്പോഴും അമ്പിളിയുടെ കയ്യില്‍ നിന്ന് ചീത്ത കേള്‍ക്കുകയും ചെയ്തു.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ക്ലാസ്സില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒരു പിരിയഡ് ഫ്രീ ആയിരുന്നു. എല്ലാവരും ക്ലാസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്ന് വര്‍ത്തമാനം പറച്ചിലും മറ്റുമായി സമയം കളഞ്ഞു കൊണ്ടിരിയ്ക്കുന്നതിനിടയിലും മത്തന്‍ അമ്പിളിയെ എന്തോ പറഞ്ഞ് ശുണ്ഠി പിടിപ്പിച്ച്, ചീത്ത കേട്ട് തിരിച്ച് ഞങ്ങളുടെ ബഞ്ചിലെത്തി.

അവന്‍ ഞങ്ങളോട് പറഞ്ഞു. "എടാ, ഞാന്‍ ഒരു ചെറിയ പണി ഒപ്പിയ്ക്കാന്‍ പോവുകയാണ്. നിങ്ങള്‍ കൂടെ നിന്നോണം"
എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചെങ്കിലും അവന്‍ ഒന്നും പറയാതെ ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചതേയുള്ളൂ...

എന്നിട്ട് അവന്‍ ചെറുതായി ഒന്ന് പരുങ്ങി, അമ്പിളിയുടെ അടുത്തു പോയി ശബ്ദം താഴ്ത്തി പറഞ്ഞു. "അമ്പിളീ, നീ ക്ലാസ് കഴിഞ്ഞ് പെട്ടെന്ന് ഓടിപ്പോകരുത്. ഒരു കാര്യം പറയാനുണ്ട്."
എന്താണ് പറയാനുള്ളത് എന്ന് അമ്പിളി കുറച്ച് കടുപ്പത്തില്‍ തിരിച്ചു ചോദിച്ചെങ്കിലും ക്ലാസ് വിട്ടതിനു ശേഷം പറയാം എന്ന് മാത്രം പറഞ്ഞ് അവന്‍ തിരിച്ച് ഞങ്ങളുടെ അടുത്ത് തിരിച്ചു വന്നു. എന്നിട്ട് രഹസ്യമായി ഒരു പുസ്തകത്തില്‍ നിന്ന് ഒരു കഷ്ണം കടലാസ് വലിച്ചു കീറിയെടുത്ത് എന്തൊക്കെയോ ആലോചിച്ച് എഴുതാന്‍ തുടങ്ങി.

അവന്റെ എഴുത്തും മുഖ ഭാവവും എല്ലാം കണ്ട് ഞാന്‍ ഞെട്ടി. ഞാനവനെ തോണ്ടി വിളിച്ചു. "എടാ, നീ ഇതെന്തിനുള്ള പുറപ്പാടാ? ഇതെന്താ നീ എഴുതുന്നേ?"

ചെറിയൊരു പുഞ്ചിരിയോടെ അവന്‍ മറുപടി പറഞ്ഞു " ഇതോ... ഇത് അമ്പിളിയ്ക്ക് കൊടുക്കാനുള്ളതാ".

"എടാ, നീ..."

തുടര്‍ന്ന് പറയാന്‍ എന്നെ സമ്മതിയ്ക്കാതെ, എന്നെ തടഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു "നീ പേടിയ്ക്കേണ്ട. ഞാന്‍ പ്രശ്നമൊന്നും ഉണ്ടാക്കില്ല. നിങ്ങള്‍ കണ്ടോ..."

ഞങ്ങളുടെ ബെഞ്ചിലെ മറ്റു രണ്ടു പേരായിരുന്ന സഞ്ജുവും ബിബിനും ആ സമയമത്രയും മറ്റെന്തോ സംഭാഷണത്തിലായിരുന്നു. അവരും അപ്പോഴാണ് മത്തന്റെ എഴുത്തും എന്റെ ചോദ്യവുമെല്ലാം ശ്രദ്ധിയ്ക്കുന്നത്. അവരും അവനോട് കാര്യമന്വേഷിച്ചെങ്കിലും മത്തന്‍ അതേ മറുപടി തന്നെ പറഞ്ഞു.

ആതേ സമയം മത്തന്റെ പെരുമാറ്റത്തിലും അവസാനം പറഞ്ഞിട്ടു പോയ കാര്യത്തിലും എന്തോ അപാകത മണത്തറിഞ്ഞ അമ്പിളി ഇടയ്ക്കിടെ മത്തനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മത്തന്റെ ഇരിപ്പും എഴുത്തും എല്ലാം ശ്രദ്ധിച്ച അമ്പിളിയുടെ മുഖം കറുക്കുന്നതും അവള്‍ തന്റെ അപ്പുറത്തിരിയ്ക്കുന്ന അഞ്ജുവിനോട് എന്തോ രഹസ്യം പറയുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനത് മത്തനോട് പറഞ്ഞെങ്കിലും അവനു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.

മത്തന്‍ അത് എഴുതി കഴിഞ്ഞപ്പോഴേയ്ക്കും ആ പിരിയഡ് കഴിഞ്ഞെന്നറിയിയ്ക്കുന്ന മണിയടിച്ചു. അവസാന പിരിയഡ് ആയി. ആ പിരിയഡ് കണക്ക് അദ്ധ്യാപിക ഗീത ടീച്ചര്‍ ക്ലാസ്സില്‍ വന്നതോ എന്തൊക്കെയോ ക്ലാസ്സെടുത്തതോ ഒന്നും മത്തനോ അമ്പിളിയോ അത്ര ശ്രദ്ധിച്ചതായി തോന്നിയില്ല. മത്തന്‍ ഇടയ്ക്കിടെ നിഗൂഢമായ പുഞ്ചിരിയോടെ താന്‍ എഴുതി മടക്കി വച്ച കടലാസ് പുസ്തകത്തിനുള്ളില്‍ നിന്ന് എടുത്തു വായിച്ചു നോക്കി, തിരിച്ചെടുത്തു വയ്ക്കുന്നതും അമ്പിളി ദേഷ്യ ഭാവത്തിലും ആശയക്കുഴപ്പത്തിലും മത്തനെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും അഞ്ജുവിനോട് എന്തൊക്കെയോ അടക്കം പറയുന്നതും എല്ലാം പല തവണ ആവര്‍ത്തിച്ചു.

ഇടയ്ക്ക് സഞ്ജു ശബ്ദം താഴ്ത്തി, "അളിയാ ഇവന്‍ അവള്‍ക്ക് വല്ല ലവ് ലെറ്ററും എഴുതി കൊടുക്കാന്‍ പോകുകയാണോ... സംഗതി നാറ്റക്കേസാകും കേട്ടോ" എന്ന് മുന്നറിയിപ്പു പോലെ സൂചിപ്പിച്ചു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പണി പാളുമെന്ന് ഉറപ്പാണെന്ന് ഞാനും ബിബിനും സമ്മതിയ്ക്കുകയും ചെയ്തു.
അങ്ങനെയിരിയ്ക്കേ ബെല്ലടിച്ചു. എല്ലാവരും തിരക്കിട്ട് പുസ്തകങ്ങളും മറ്റും എടുത്ത് ബാഗിലാക്കി ഇറങ്ങി പോകാന്‍ തുടങ്ങി. അമ്പിളിയും കാത്തു നില്‍ക്കാനുള്ള ഭാവമൊന്നുമില്ലാതെ വേഗം പോകാനൊരുങ്ങിയെങ്കിലും മത്തന്‍ പെട്ടെന്ന് ഓടിച്ചെന്ന് അവളോട് ഒരു മിനിട്ടു കൂടി കാത്തു നില്‍ക്കാന്‍ പിന്നെയും പറഞ്ഞു.  അമ്പിളി എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തോടെ ഏതാനും നിമിഷം നിന്നിട്ട്, അവസാനം എന്തെന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടില്‍ തന്നെ വിട്ട് പോകാനൊരുങ്ങിയ അഞ്ജുവിനെയും പിടിച്ചു നിര്‍ത്തി, അവിടെ തന്നെ നിന്നു.

അപ്പോഴേയ്ക്കും മത്തനും ബിബിനും സഞ്ജുവും ഞാനും അമ്പിളിയും അഞ്ജുവുമൊഴികെ ബാക്കിയെല്ലാവരും ക്ലാസ്സില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. മത്തനാകട്ടെ, ചെറിയൊരു പരുങ്ങലോടെ ആ കത്തു മടക്കി കയ്യില്‍ പിടിച്ച് അമ്പിളിയുടെ അടുത്തെത്തിയിട്ട്  പറഞ്ഞു. "അമ്പിളീ... എനിയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യും നിന്നോട് പറയാനുണ്ട്. പറയാനുള്ളതൊക്കെ ഞാനീ കത്തില്‍ എഴുതിയിട്ടുണ്ട്. നീ ഇത് മുഴുവനും വായിച്ചു നോക്കിയിട്ട് ഉടനേ ഒരു മറുപടി തരണം".  ഇത്രയും പറഞ്ഞതും അമ്പിളിയ്ക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ നിര്‍ബന്ധ പൂര്‍വ്വം ആ കത്ത് അവളുടെ കയ്യില്‍ പെട്ടെന്ന് പിടിച്ചേല്‍പ്പിച്ചിട്ട് ബാഗുമെടുത്ത് പുറത്തേയ്ക്കോടി. ഞങ്ങളും പിന്നാലെ ഓടി. എന്നിട്ട് ആ ഇടനാഴിയില്‍ കാത്തു നില്‍പ്പാരംഭിച്ചു. അടുത്ത ക്ലാസ്സില്‍ നിന്ന് ക്ലാസ്സ് വിട്ടെത്തിയ കുല്ലുവും ആ സമയം ഞങ്ങളുടെ കൂടെ ചേര്‍ന്നു.

അപ്പോഴേയ്ക്കും വാതിലിനടുത്തു നിന്ന് അമ്പിളിയും അഞ്ജുവും കൂടി ആ കത്ത് തുറന്ന് വായിയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. വായിയ്ക്കാന്‍ ആരംഭിച്ചതും അമ്പിളിയുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു വരുന്നതും കത്തു പിടിച്ചിരുന്ന കൈ വിറയ്ക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. ഒപ്പം അത് വായിച്ചു കൊണ്ടിരുന്ന അഞ്ജുവും അയ്യോ... എന്നും പറഞ്ഞ് വാ പൊത്തിക്കൊണ്ട് പരിഭ്രമത്തോടെ നില്‍ക്കുന്നതും കൂടി കണ്ടതോടെ കാര്യങ്ങളുടെ പോക്ക് ഏതു വഴിയ്ക്കാണെന്ന് ഏതാണ്ട് തീരുമാനമായതു പോലെ ഞങ്ങള്‍ക്ക് തോന്നി.
"അളിയാ, പണി കിട്ടുമെന്നാ തോന്നുന്നേ കേട്ടോ. അവള്‍ ആ ലെറ്റര്‍ ഓഫീസ് റൂമില്‍ കൊണ്ടു കൊടുത്താല്‍ നിന്റെ കാര്യം..." മുഴുമിപ്പിയ്ക്കാതെ അത്രയും പറഞ്ഞ് സഞ്ജു ഞങ്ങളെ നോക്കി. മത്തന്‍ അപ്പൊഴും ഒരു കുലുക്കവുമില്ലാതെ നില്‍പ്പാണ്. ബിബിനാണെങ്കില്‍ കാര്യം പിടി കിട്ടാതെ നില്‍ക്കുകയായിരുന്ന കുല്ലുവിന് സംഭവം എന്തെന്ന് വിശദീകരിച്ചു കൊടുക്കുകയായിരുന്നു.

അമ്പിളിയില്‍ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്ന ഞങ്ങളെ പെട്ടെന്ന് ഉണര്‍ത്തിയത് ഒരു പൊട്ടിച്ചിരിയായിരുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഞങ്ങള്‍ കണ്ടത് ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്ന അമ്പിളിയെയും അഞ്ജുവിനെയുമാണ്. കയ്യിലിരുന്ന കടലാസ് ചുരുട്ടിക്കൂട്ടി ഒന്നും പറയാതെ മത്തന്റെ നേര്‍ക്ക് പതുക്കെ എറിഞ്ഞിട്ട് ഞങ്ങളെ എല്ലാവരെയും നോക്കി തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരി അടക്കാന്‍ പാടു പെട്ടു കൊണ്ട് അമ്പിളി ഇറങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന അഞ്ജുവും വിടര്‍ന്നു ചിരിയ്ക്കുന്നതു കണ്ടതോടെ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

എങ്കിലും അവന്‍ എന്തായിരിയ്ക്കും ആ കത്തില്‍ എഴുതിയിരിയ്ക്കുക എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഞങ്ങള്‍ക്കു നേരെ ചിരിച്ചു കൊണ്ട് മത്തന്‍ തന്നെ ആ കടലാസ് നിവര്‍ത്തി നീട്ടി.

ഞങ്ങള്‍ അതു വാങ്ങി ഇങ്ങനെ വായിച്ചു:

പ്രിയപ്പെട്ട അമ്പിളിയ്ക്ക്...

ഇതെങ്ങനെ പറയണം എന്നെനിയ്ക്ക് അറിയില്ല. ഞാന്‍ കുറേ ആലോചിച്ചു, ഇത് ഞാനെങ്ങനെ ആണ്, എപ്പോഴാണ് നിന്നോട് പറയുക എന്ന്. പക്ഷേ ഇനിയും ഇത് പറയാതിരിയ്ക്കാന്‍ എനിയ്ക്കാവില്ല. നേരിട്ടു പറയാനുള്ള മടി കൊണ്ടാണ് എഴുത്ത് എഴുതുന്നത്.

ആദ്യം വന്ന ദിവസം മുതല്‍ തന്നെ ഞാന്‍ നിന്നെ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും  നമ്മുടെ ക്ലാസ്സിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത നിനക്കുണ്ട്. അതായിരിയ്ക്കാം  നിന്നോടു മാത്രം എനിയ്ക്ക് ഇങ്ങനെ ഒരു പ്രത്യേക അടുപ്പം  തോന്നിയത്. അതു കൊണ്ടാണ് നിനക്കു മാത്രം ഞാന്‍ ഈ കത്തെഴുതുന്നതും.

ദയവു ചെയ്ത് ഇക്കാര്യം മറ്റാരും അറിയരുത്. ഞാനിതു പറഞ്ഞതായി നീ വേറെ ആരോടും പറയരുത്. അദ്ധ്യാപകരേയും ഈ കത്ത് കാണിയ്ക്കരുത്. ഞാനിത് എഴുതിയത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നീ എന്നോട് മാത്രം പറയണം. വേറെ ആരോടും ഇതെക്കുറിച്ച് പറയുകയോ എന്നെ നാണം കെടുത്തുകയോ ചെയ്യരുത്. ശരിയ്ക്ക്‌ സമയമെടുത്ത്‌ ആലോചിച്ച്‌ ഒരു തീരുമാനം എടുക്കുക. അത്‌ പോസിറ്റീവ്‌ ആയാലും (അങ്ങനെ തന്നെ ആയിരിയ്ക്കണേ എന്ന് ഞാൻ പ്രാർത്ഥിയ്ക്കുന്നു) നെഗറ്റീവ്‌ ആയാലും മറുപടി എന്നോടു മാത്രം പറയുക. ഇനി നിനക്കു സമ്മതമല്ലെങ്കിൽ പോലും എന്നോടുള്ള നിന്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും കാണിയ്ക്കരുത്‌. മറ്റുള്ള കുട്ടികളോടെന്ന പോലെ തന്നെ എന്നോടും പെരുമാറണം. നാളെ മുതല്‍ എന്നെ കാണുമ്പോള്‍ മിണ്ടാതിരിയ്ക്കുകയോ അകല്‍ച്ച കാണിയ്ക്കുകയോ ചെയ്യരുത്.

ഒരുപാടൊരുപാട്‌ ആലോചിച്ച ശേഷമാണ്‌ ഞാനിതെഴുതുന്നത്‌. ചെറിയ ചമ്മലോടെയാണെങ്കിലും ഞാനിത്‌ ചോദിയ്ക്കുകയാണ്‌… നിനക്ക്‌ മറ്റൊന്നും തോന്നരുത്‌. "കയ്യില്‍ ഒരു അമ്പതു പൈസ എടുക്കാനുണ്ടാകുമോ? ബസ്സില്‍ കൊടുക്കാനാണ്. കടമായിട്ടു മതി, നാളെ തന്നെ തിരിച്ചു തരാം."

റുപടി ഇപ്പോള്‍ തന്നെ പറയുമല്ലോ...

സ്നേഹപൂര്‍വ്വം

ഒരു സഹപാഠി

കത്തു വായിച്ചു കഴിഞ്ഞതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു പോയി. എന്തായാലും മത്തന്റെ കത്തു കൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി. പിറ്റേന്നു മുതല്‍ മത്തനെ കാണുമ്പോഴേ അമ്പിളി ദേഷ്യപ്പെടുന്നതിനു പകരം ചിരിയ്ക്കാന്‍ തുടങ്ങി. വളരെ പെട്ടെന്നു തന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി.

സൈബർ ലോകം - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Source: Neermizhippookkal

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു.
എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും.

അതേ പോലെ തന്നെ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരിടത്തേയ്ക്ക് പോകേണ്ടി വന്നാല്‍ പോലും അവിടെ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ പറ്റുമോ എന്ന് മാത്രം ആലോചിച്ച് തല പുകച്ചാല്‍ മതിയെന്നായിരിയ്ക്കുന്നു. ഗൂഗിള്‍ മാപ്പു പോലുള്ള ആപ്ലിക്കേഷനുകള്‍ ആരുടേയും സഹായമില്ലാതെ നമ്മെ വേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചിരിയ്ക്കും. ഇതു പോലെ ഒട്ടനവധി നല്ല ഗുണങ്ങള്‍ നമുക്ക് എടുത്തു കാട്ടാനാകും, ഈ അത്ഭുത പ്രതിഭാസത്തെ പറ്റി.

എന്നാല്‍ അതേ സമയം തന്നെ, ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളില്‍ പതിയിരിയ്ക്കുന്നുണ്ടെന്നത് പലര്‍ക്കും അത്ര പിടിയുണ്ടാകില്ല. ഇനി അറിവുള്ളവര്‍ക്ക് തന്നെ വ്യക്തമായ ഒരു രൂപമുണ്ടാകണമെന്നില്ല, പലപ്പോഴും ചതിയില്‍ പെട്ടു കഴിഞ്ഞ ശേഷമാകും പലര്‍ക്കും തിരിച്ചറിവുണ്ടാകുക. ഒരൊറ്റ ക്ലിക്കില്‍ ലോകം മാറുന്ന ഈ സൈബര്‍ ലോകത്ത് അപ്പോഴേയ്ക്കും നമ്മുടെ തലവിധി തന്നെ മാറി മറിഞ്ഞിട്ടുണ്ടാകും.  സൈബര്‍ കെണികളില്‍ വീഴുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. സൈബര്‍ ലോകത്തുള്ളവരില്‍ 60-70 % പേരും അറിഞ്ഞോ അറിയാതെയോ സൈബര്‍ കെണികളില്‍ പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലത്തതാണ് ഇതിനൊക്കെ പ്രധാന കാരണം. ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിയ്ക്കുന്നവര്‍ക്കു മാത്രമേ ഇത്തരം അബദ്ധങ്ങള്‍ പറ്റാറുള്ളൂ എന്ന് പലരും കരുതുന്നുണ്ടാകും. എന്നാല്‍ ആ ധാരണ തെറ്റാണ്. വര്‍ഷങ്ങളായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവര്‍ പോലും സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകാറുണ്ട്. അശ്ലീല ചാറ്റിങ്ങുകളും, അക്കൌണ്ട് ഹാക്കിങ്ങുകളും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെ നിരവധി കേസുകളാണ് ദിവസവും റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. റെജിസ്റ്റര്‍ ചെയ്യപ്പെടുന്നവയേക്കാള്‍ ആരുമറിയാതെ പോകുന്നവയുടെ എണ്ണം അതിന്റെ എത്രയോ ഇരട്ടി വരും. സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകേണ്ടി വരുന്നവര്‍ പലപ്പോഴും എന്തു ചെയ്യണമെന്ന സംശയം കൊണ്ടും അറിവില്ലായ്മ കൊണ്ടും പലപ്പോഴും കേസുകള്‍ക്കു പുറകേ പോകാന്‍ മിനക്കെടാറില്ല.

പേടി കൊണ്ടോ നാണക്കേടുകള്‍ കൊണ്ടോ ആരോടും പറയാതെ മിണ്ടാതിരിയ്ക്കുന്നതു കൊണ്ടോ ഒക്കെ കുറ്റവാളികള്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരണ കൂടുന്നതായാണ് കാണുന്നത്.
ഒരാള്‍ മറ്റൊരാളുടെ അനുവാദം കൂടാതെ അയാളുടെ പേരോ ചിത്രങ്ങളോ അനുവാദമില്ലാതെ ഉപയോഗിയ്ക്കുന്നതും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതും പോലും കുറ്റകൃത്യങ്ങളില്‍ പെടുന്നു. എന്തിന്,  അനാവശ്യമായി അപരിചിതരില്‍ നിന്നു ലഭിയ്ക്കുന്ന മിസ്സ്‌ഡ് കോളുകള്‍ക്കെതിരെ പോലും കേസ് കൊടുക്കാന്‍ നമ്മുടെ നിയമത്തില്‍ വകുപ്പുണ്ടെന്ന് ഓര്‍മ്മിയ്ക്കുക. മൊബൈല്‍ ഫോണുകളില്‍ പോലും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സുലഭമായതോടെ ആര്‍ക്കും (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്)  പുറത്തിറങ്ങി നടക്കുമ്പോള്‍ വളരെയധികം ജാഗരൂകരായിരിയ്ക്കണം എന്നായിക്കഴിഞ്ഞു. തമാശയ്ക്കു വേണ്ടിയോ മറ്റൊരാളെ താറടിച്ചു കാണിയ്ക്കാന്‍ മന:പൂര്‍വ്വമായോ ഒരാളുടെ ചിത്രങ്ങളും മറ്റും എഡിറ്റു ചെയ്ത് പേരു മാറ്റി പ്രൊഫൈലുണ്ടാക്കിയും പോസ്റ്റുകള്‍ ഇട്ടും ഫെയ്സ്‌ബുക്കിലൂടെയും വാട്ട്സ്‌ആപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ അവരറിയുന്നില്ല ഒരു പക്ഷേ അത് എത്ര മാത്രം ആ വ്യക്തിയെ, അവരുടെ ജീവിതത്തെ ബാധിച്ചേക്കാമെന്ന്.

പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി അവളെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനം നൊന്ത് ആ കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നിട്ട് അധിക നാളായിട്ടില്ല. പത്രങ്ങളിലും ന്യൂസ് മീഡിയകളിലും ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന/കാണുന്ന ആത്മഹത്യാ കേസുകളിലേയ്ക്ക് വിശദമായ ഒരന്വേഷണവുമായി ഇറങ്ങിച്ചെന്നാല്‍ അതില്‍ അധികവും ചെന്നെത്തുന്നത് അധികമാരും അറിയാതെ പോകുന്ന സൈബര്‍ ക്രൈമുകളുടെ ഉള്ളറകളിലേയ്ക്കായിരിയ്ക്കും.

ഓരോ വര്‍ഷവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40-50% വരെ വര്‍ദ്ധനവുണ്ടെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. 2015 ഇല്‍ അത് 3 ലക്ഷം വരെ ആയേക്കാമെന്ന് പറയപ്പെടുന്നു. കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും. അതിനായി:


* ഫേസ്‌ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്‌സ്‌ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ മാത്രം സുഹൃദ് വലയങ്ങളിലേയ്ക്ക് ചേര്‍ക്കുക.

* വ്യകതിപരമായ വിവരങ്ങള്‍ അപരിചിതരോട്  വെളിപ്പെടുത്താതിരിയ്ക്കുക.

* സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്‍കാതിരിയ്ക്കുക; ഇനി അത്യാവശ്യ വിവരങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് പരിചയമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയാവുന്ന വിധം സെറ്റ് ചെയ്യുക.

* അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോ മെയില്‍/ഫോര്‍വേഡ് മുതലായവയോ പൂര്‍ണ്ണമായും ഒഴിവാക്കുക.

* പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്‌ഡ് കോളുകളെ തീര്‍ത്തും അവഗണിയ്ക്കുക

* ബന്ധുമിത്രാദികളെ പറ്റിയുള്ള വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കാതിരിയ്ക്കുക.

* സ്വന്തം ഫേസ്‌ബുക്ക്/വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി നശിപ്പിച്ചു കളയുക​. (അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സ്വന്തം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിയ്ക്കുന്നതു പോലും കുറ്റകൃത്യമാണ്).

* തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, എന്തിന് മിസ്സ്‌ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍ വിങ്ങില്‍ പരാതി പെടാന്‍ മടി കാണിയ്ക്കാതിരിയ്ക്കുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന മേഖലകളിലാണ് കുറ്റകൃത്യം വര്‍ദ്ധിയ്ക്കുന്നത്. സൈബര്‍ ലോകവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്.

* സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.
എങ്ങനെ പരാതിപ്പെടാം?

കേരള പോലീസിന്റെ വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ പരാതിപ്പെടുന്നവര്‍ ഒരു കാരണവശാലും പേടിക്കേണ്ടതില്ല.

അതു പോലെ ഗൂഗിളിന്റെ വെബ്‌സൈറ്റുകളില്‍ മെയിലും മറ്റ് സോഷ്യല്‍ അക്കൌണ്ടുകളും സംരക്ഷിയ്ക്കേണ്ടതിനെ പറ്റി വിവരിയ്ക്കുന്നുണ്ട്

"I am a very busy person"

Syed often says this... that "I am a very busy person, and I have more work". Not going into the words much, but with the tone and...