Tuesday, 15 September 2015

ഒരു അപൂർവ പ്രണയ ലേഖനം

Source: Neermizhippookkal

ഞങ്ങള്‍ പിറവം ബി പി സി കോളേജില്‍ പഠനം ആരംഭിച്ച കാലം... തുടക്കത്തില്‍ ക്ലാസ്സില്‍ 60 പേരായിരുന്നു ഉണ്ടായിരുന്നത്. ക്ലാസ്സിലെ കുട്ടികളെല്ലാവരും പരസ്പരം പരിചയപ്പെട്ടും മനസ്സിലാക്കിയും വരുന്നതേയുള്ളൂ. തൊട്ടടുത്തിരിയ്ക്കുന്നവര്‍ മാത്രം സുഹൃത്തുക്കള്‍, ബാക്കി ആരേയും ഭൂരിഭാഗം പേര്‍ക്കും കാര്യമായി അറിയില്ല എന്ന ഒരു അവസ്ഥ. ഞാനും വ്യത്യസ്തനായിരുന്നില്ലെങ്കിലും ഒരേ ബെഞ്ചിലായിരുന്ന മറ്റു മൂന്നു പേരുമായും ആദ്യ ദിവസം തന്നെ നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു.

എങ്കിലും എവിടേയും ആരുടേയും ശ്രദ്ധയാകര്‍ഷിയ്ക്കുന്ന, എല്ലാവരോടും ഇടിച്ചു കയറി സംസരിയ്ക്കുന്ന രണ്ടു മൂന്നു പേര്‍ എല്ലായിടങ്ങളിലും എന്ന പോലെ ആ ക്ലാസ്സിലും ഉണ്ടായിരുന്നു. അങ്ങനെ ഉള്ളവരെ പറ്റി ക്ലാസ്സില്‍ എല്ലാവര്‍ക്കും പെട്ടെന്ന് നല്ലതോ, ചീത്തയോ ആയ ഒരഭിപ്രായം പെട്ടെന്ന് രൂപപ്പെട്ടു വരുക എന്നതും സ്വാഭാവികമാണല്ലോ. ഞങ്ങളുടെ ക്ലാസ്സില്‍ അങ്ങനെയുള്ളവരായിരുന്നു മത്തനും ജോബിയും അമ്പിളിയും അശ്വതിയും പിള്ളേച്ചനും എല്ലാം.

കോളേജ് ജംക്ഷനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തന്‍ ഇടക്കാലത്ത് ജോലി സംബന്ധമായി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഠിയ്ക്കാനായി കോളേജില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു. വീട് തൊട്ടടുത്തായതു കൊണ്ട് സീനിയേഴ്സിന്റെ ചെറിയ രീതിയിലുള്ള റാഗിങ്ങ് പോലത്തെ കലാപരിപാടികളില്‍ നിന്നൊക്കെ നിഷ്പ്രയാസം രക്ഷപ്പെടാന്‍ അവനു കഴിയാറുള്ളതും മറ്റു കുട്ടികള്‍ക്കിടയില്‍ അവനെ ശ്രദ്ധാകേന്ദ്രമാക്കാന്‍ സഹായിച്ചിരുന്നു. അതും പോരെങ്കില്‍ എല്ലാവരേയും അങ്ങോട്ടു ഇടിച്ചു കയറി പരിചയപ്പെടുക എന്ന ഒരു സ്വഭാവവും അവനുണ്ടായിരുന്നു. ക്ലാസ്സില്‍ വന്ന ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അവന്‍ ഞങ്ങളുടെ ക്ലാസ്സിലെ (എന്തിന്, അടുത്ത ക്ലാസ്സുകളിലെ പോലും)  ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒന്നൊഴിയാതെ വിശദമായി പരിചയപ്പെട്ട് കഴിഞ്ഞിരുന്നു.

അതേ സമയം ഒച്ചപ്പാടും ബഹളവുമൊക്കെയായി ഓളം വച്ചു നടക്കുന്ന അക്കാലത്തെ ഒരു ടിപ്പിയ്ക്കല്‍ കോളേജ് വിദ്യാര്‍ത്ഥി എന്ന രീതിയിലായിരുന്നു ജോബി ക്ലാസ്സില്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. ആദ്യ നാളുകളില്‍ ക്ലാസ്സിലെ ഏറ്റവും ആക്റ്റീവ് ആയ വിദ്യാര്‍ത്ഥി അവനായിരുന്നു എന്ന് നിസ്സംശയം പറയാം. സല്‍മാന്‍ ഖാന്‍ ആരാധകനും ഒരു കൊച്ചു "ജിമ്മനും" ആയ ജോബിയുടെ പ്രധാന ഹോബി ആദ്യ ദിവസം മുതല്‍ ക്ലാസ്സിലെ കുട്ടികളെ പഞ്ചഗുസ്തിയ്ക്ക് വിളിച്ച്  അവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു.

അതേ സമയം സോഡാക്കുപ്പി കണ്ണടയും വച്ച്, മറ്റു കുട്ടികളോടൊന്നും അധികം കമ്പനിയടിയ്ക്കാതെ, അദ്ധ്യാപകര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ച് എപ്പോഴും പുസ്തകം നിവര്‍ത്തി വച്ച് അതില്‍ നോക്കിയിരിയ്ക്കുകയോ, അല്ലെങ്കില്‍ പഠന കാര്യങ്ങളെ പറ്റി മാത്രം സംസാരിച്ചു കൊണ്ട് നടക്കുകയോ ചെയ്യുന്ന "ബു.ജി." എന്ന നിലയിലായിരുന്നു പിള്ളേച്ചന്‍ ആദ്യമേ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്.

എന്നാല്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ അശ്വതിയെ എല്ലാവരും ശ്രദ്ധിയ്ക്കാന്‍ കാരണം  അന്നത്തെ പ്രിന്‍സിപ്പളിന്റെ അടുത്ത ബന്ധുവായിരുന്നതു കൊണ്ടായിരുന്നെങ്കില്‍ 'പെണ്‍കുട്ടികള്‍ക്കിടയില്‍ ഏറ്റവും ധൈര്യശാലി' എന്ന രീതിയിലാണ് അമ്പിളി ശ്രദ്ധ നേടിയത്. 'എടീ' എന്നാരെങ്കിലും വിളിച്ചു തീരും മുന്‍പേ അതേ ടോണില്‍ 'എന്നാടാ' എന്ന് തിരിച്ചു ചോദിയ്ക്കാന്‍ അമ്പിളി മടിച്ചിരുന്നില്ല.

പെട്ടെന്ന് ശുണ്ഠി പിടിയ്ക്കുന്ന അമ്പിളിയുടെ ദേഷ്യപ്രകടനങ്ങള്‍ കാണാന്‍ പിന്നീടുള്ള മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അമ്പിളിയെ ദേഷ്യം പിടിപ്പിയ്ക്കാന്‍ വേണ്ടി മാത്രം ഞങ്ങളില്‍ പലരും പലതും കാണിച്ചു കൂട്ടിയിട്ടുമുണ്ട്. എങ്കിലും അത് ആദ്യം മനസ്സിലാക്കിയ ആള്‍ മത്തന്‍ ആയിരിയ്ക്കും എന്ന് തോന്നുന്നു. ക്ലാസിലെത്തി ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ മത്തന്‍ അമ്പിളിയെ പല തവണ ചൊറിയാന്‍ ശ്രമിയ്ക്കുകയും എല്ലായ്പ്പോഴും അമ്പിളിയുടെ കയ്യില്‍ നിന്ന് ചീത്ത കേള്‍ക്കുകയും ചെയ്തു.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ക്ലാസ്സില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒരു പിരിയഡ് ഫ്രീ ആയിരുന്നു. എല്ലാവരും ക്ലാസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്ന് വര്‍ത്തമാനം പറച്ചിലും മറ്റുമായി സമയം കളഞ്ഞു കൊണ്ടിരിയ്ക്കുന്നതിനിടയിലും മത്തന്‍ അമ്പിളിയെ എന്തോ പറഞ്ഞ് ശുണ്ഠി പിടിപ്പിച്ച്, ചീത്ത കേട്ട് തിരിച്ച് ഞങ്ങളുടെ ബഞ്ചിലെത്തി.

അവന്‍ ഞങ്ങളോട് പറഞ്ഞു. "എടാ, ഞാന്‍ ഒരു ചെറിയ പണി ഒപ്പിയ്ക്കാന്‍ പോവുകയാണ്. നിങ്ങള്‍ കൂടെ നിന്നോണം"
എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചെങ്കിലും അവന്‍ ഒന്നും പറയാതെ ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചതേയുള്ളൂ...

എന്നിട്ട് അവന്‍ ചെറുതായി ഒന്ന് പരുങ്ങി, അമ്പിളിയുടെ അടുത്തു പോയി ശബ്ദം താഴ്ത്തി പറഞ്ഞു. "അമ്പിളീ, നീ ക്ലാസ് കഴിഞ്ഞ് പെട്ടെന്ന് ഓടിപ്പോകരുത്. ഒരു കാര്യം പറയാനുണ്ട്."
എന്താണ് പറയാനുള്ളത് എന്ന് അമ്പിളി കുറച്ച് കടുപ്പത്തില്‍ തിരിച്ചു ചോദിച്ചെങ്കിലും ക്ലാസ് വിട്ടതിനു ശേഷം പറയാം എന്ന് മാത്രം പറഞ്ഞ് അവന്‍ തിരിച്ച് ഞങ്ങളുടെ അടുത്ത് തിരിച്ചു വന്നു. എന്നിട്ട് രഹസ്യമായി ഒരു പുസ്തകത്തില്‍ നിന്ന് ഒരു കഷ്ണം കടലാസ് വലിച്ചു കീറിയെടുത്ത് എന്തൊക്കെയോ ആലോചിച്ച് എഴുതാന്‍ തുടങ്ങി.

അവന്റെ എഴുത്തും മുഖ ഭാവവും എല്ലാം കണ്ട് ഞാന്‍ ഞെട്ടി. ഞാനവനെ തോണ്ടി വിളിച്ചു. "എടാ, നീ ഇതെന്തിനുള്ള പുറപ്പാടാ? ഇതെന്താ നീ എഴുതുന്നേ?"

ചെറിയൊരു പുഞ്ചിരിയോടെ അവന്‍ മറുപടി പറഞ്ഞു " ഇതോ... ഇത് അമ്പിളിയ്ക്ക് കൊടുക്കാനുള്ളതാ".

"എടാ, നീ..."

തുടര്‍ന്ന് പറയാന്‍ എന്നെ സമ്മതിയ്ക്കാതെ, എന്നെ തടഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു "നീ പേടിയ്ക്കേണ്ട. ഞാന്‍ പ്രശ്നമൊന്നും ഉണ്ടാക്കില്ല. നിങ്ങള്‍ കണ്ടോ..."

ഞങ്ങളുടെ ബെഞ്ചിലെ മറ്റു രണ്ടു പേരായിരുന്ന സഞ്ജുവും ബിബിനും ആ സമയമത്രയും മറ്റെന്തോ സംഭാഷണത്തിലായിരുന്നു. അവരും അപ്പോഴാണ് മത്തന്റെ എഴുത്തും എന്റെ ചോദ്യവുമെല്ലാം ശ്രദ്ധിയ്ക്കുന്നത്. അവരും അവനോട് കാര്യമന്വേഷിച്ചെങ്കിലും മത്തന്‍ അതേ മറുപടി തന്നെ പറഞ്ഞു.

ആതേ സമയം മത്തന്റെ പെരുമാറ്റത്തിലും അവസാനം പറഞ്ഞിട്ടു പോയ കാര്യത്തിലും എന്തോ അപാകത മണത്തറിഞ്ഞ അമ്പിളി ഇടയ്ക്കിടെ മത്തനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മത്തന്റെ ഇരിപ്പും എഴുത്തും എല്ലാം ശ്രദ്ധിച്ച അമ്പിളിയുടെ മുഖം കറുക്കുന്നതും അവള്‍ തന്റെ അപ്പുറത്തിരിയ്ക്കുന്ന അഞ്ജുവിനോട് എന്തോ രഹസ്യം പറയുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനത് മത്തനോട് പറഞ്ഞെങ്കിലും അവനു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.

മത്തന്‍ അത് എഴുതി കഴിഞ്ഞപ്പോഴേയ്ക്കും ആ പിരിയഡ് കഴിഞ്ഞെന്നറിയിയ്ക്കുന്ന മണിയടിച്ചു. അവസാന പിരിയഡ് ആയി. ആ പിരിയഡ് കണക്ക് അദ്ധ്യാപിക ഗീത ടീച്ചര്‍ ക്ലാസ്സില്‍ വന്നതോ എന്തൊക്കെയോ ക്ലാസ്സെടുത്തതോ ഒന്നും മത്തനോ അമ്പിളിയോ അത്ര ശ്രദ്ധിച്ചതായി തോന്നിയില്ല. മത്തന്‍ ഇടയ്ക്കിടെ നിഗൂഢമായ പുഞ്ചിരിയോടെ താന്‍ എഴുതി മടക്കി വച്ച കടലാസ് പുസ്തകത്തിനുള്ളില്‍ നിന്ന് എടുത്തു വായിച്ചു നോക്കി, തിരിച്ചെടുത്തു വയ്ക്കുന്നതും അമ്പിളി ദേഷ്യ ഭാവത്തിലും ആശയക്കുഴപ്പത്തിലും മത്തനെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും അഞ്ജുവിനോട് എന്തൊക്കെയോ അടക്കം പറയുന്നതും എല്ലാം പല തവണ ആവര്‍ത്തിച്ചു.

ഇടയ്ക്ക് സഞ്ജു ശബ്ദം താഴ്ത്തി, "അളിയാ ഇവന്‍ അവള്‍ക്ക് വല്ല ലവ് ലെറ്ററും എഴുതി കൊടുക്കാന്‍ പോകുകയാണോ... സംഗതി നാറ്റക്കേസാകും കേട്ടോ" എന്ന് മുന്നറിയിപ്പു പോലെ സൂചിപ്പിച്ചു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പണി പാളുമെന്ന് ഉറപ്പാണെന്ന് ഞാനും ബിബിനും സമ്മതിയ്ക്കുകയും ചെയ്തു.
അങ്ങനെയിരിയ്ക്കേ ബെല്ലടിച്ചു. എല്ലാവരും തിരക്കിട്ട് പുസ്തകങ്ങളും മറ്റും എടുത്ത് ബാഗിലാക്കി ഇറങ്ങി പോകാന്‍ തുടങ്ങി. അമ്പിളിയും കാത്തു നില്‍ക്കാനുള്ള ഭാവമൊന്നുമില്ലാതെ വേഗം പോകാനൊരുങ്ങിയെങ്കിലും മത്തന്‍ പെട്ടെന്ന് ഓടിച്ചെന്ന് അവളോട് ഒരു മിനിട്ടു കൂടി കാത്തു നില്‍ക്കാന്‍ പിന്നെയും പറഞ്ഞു.  അമ്പിളി എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തോടെ ഏതാനും നിമിഷം നിന്നിട്ട്, അവസാനം എന്തെന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടില്‍ തന്നെ വിട്ട് പോകാനൊരുങ്ങിയ അഞ്ജുവിനെയും പിടിച്ചു നിര്‍ത്തി, അവിടെ തന്നെ നിന്നു.

അപ്പോഴേയ്ക്കും മത്തനും ബിബിനും സഞ്ജുവും ഞാനും അമ്പിളിയും അഞ്ജുവുമൊഴികെ ബാക്കിയെല്ലാവരും ക്ലാസ്സില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. മത്തനാകട്ടെ, ചെറിയൊരു പരുങ്ങലോടെ ആ കത്തു മടക്കി കയ്യില്‍ പിടിച്ച് അമ്പിളിയുടെ അടുത്തെത്തിയിട്ട്  പറഞ്ഞു. "അമ്പിളീ... എനിയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യും നിന്നോട് പറയാനുണ്ട്. പറയാനുള്ളതൊക്കെ ഞാനീ കത്തില്‍ എഴുതിയിട്ടുണ്ട്. നീ ഇത് മുഴുവനും വായിച്ചു നോക്കിയിട്ട് ഉടനേ ഒരു മറുപടി തരണം".  ഇത്രയും പറഞ്ഞതും അമ്പിളിയ്ക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ നിര്‍ബന്ധ പൂര്‍വ്വം ആ കത്ത് അവളുടെ കയ്യില്‍ പെട്ടെന്ന് പിടിച്ചേല്‍പ്പിച്ചിട്ട് ബാഗുമെടുത്ത് പുറത്തേയ്ക്കോടി. ഞങ്ങളും പിന്നാലെ ഓടി. എന്നിട്ട് ആ ഇടനാഴിയില്‍ കാത്തു നില്‍പ്പാരംഭിച്ചു. അടുത്ത ക്ലാസ്സില്‍ നിന്ന് ക്ലാസ്സ് വിട്ടെത്തിയ കുല്ലുവും ആ സമയം ഞങ്ങളുടെ കൂടെ ചേര്‍ന്നു.

അപ്പോഴേയ്ക്കും വാതിലിനടുത്തു നിന്ന് അമ്പിളിയും അഞ്ജുവും കൂടി ആ കത്ത് തുറന്ന് വായിയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. വായിയ്ക്കാന്‍ ആരംഭിച്ചതും അമ്പിളിയുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു വരുന്നതും കത്തു പിടിച്ചിരുന്ന കൈ വിറയ്ക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. ഒപ്പം അത് വായിച്ചു കൊണ്ടിരുന്ന അഞ്ജുവും അയ്യോ... എന്നും പറഞ്ഞ് വാ പൊത്തിക്കൊണ്ട് പരിഭ്രമത്തോടെ നില്‍ക്കുന്നതും കൂടി കണ്ടതോടെ കാര്യങ്ങളുടെ പോക്ക് ഏതു വഴിയ്ക്കാണെന്ന് ഏതാണ്ട് തീരുമാനമായതു പോലെ ഞങ്ങള്‍ക്ക് തോന്നി.
"അളിയാ, പണി കിട്ടുമെന്നാ തോന്നുന്നേ കേട്ടോ. അവള്‍ ആ ലെറ്റര്‍ ഓഫീസ് റൂമില്‍ കൊണ്ടു കൊടുത്താല്‍ നിന്റെ കാര്യം..." മുഴുമിപ്പിയ്ക്കാതെ അത്രയും പറഞ്ഞ് സഞ്ജു ഞങ്ങളെ നോക്കി. മത്തന്‍ അപ്പൊഴും ഒരു കുലുക്കവുമില്ലാതെ നില്‍പ്പാണ്. ബിബിനാണെങ്കില്‍ കാര്യം പിടി കിട്ടാതെ നില്‍ക്കുകയായിരുന്ന കുല്ലുവിന് സംഭവം എന്തെന്ന് വിശദീകരിച്ചു കൊടുക്കുകയായിരുന്നു.

അമ്പിളിയില്‍ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്ന ഞങ്ങളെ പെട്ടെന്ന് ഉണര്‍ത്തിയത് ഒരു പൊട്ടിച്ചിരിയായിരുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഞങ്ങള്‍ കണ്ടത് ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്ന അമ്പിളിയെയും അഞ്ജുവിനെയുമാണ്. കയ്യിലിരുന്ന കടലാസ് ചുരുട്ടിക്കൂട്ടി ഒന്നും പറയാതെ മത്തന്റെ നേര്‍ക്ക് പതുക്കെ എറിഞ്ഞിട്ട് ഞങ്ങളെ എല്ലാവരെയും നോക്കി തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരി അടക്കാന്‍ പാടു പെട്ടു കൊണ്ട് അമ്പിളി ഇറങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന അഞ്ജുവും വിടര്‍ന്നു ചിരിയ്ക്കുന്നതു കണ്ടതോടെ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

എങ്കിലും അവന്‍ എന്തായിരിയ്ക്കും ആ കത്തില്‍ എഴുതിയിരിയ്ക്കുക എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഞങ്ങള്‍ക്കു നേരെ ചിരിച്ചു കൊണ്ട് മത്തന്‍ തന്നെ ആ കടലാസ് നിവര്‍ത്തി നീട്ടി.

ഞങ്ങള്‍ അതു വാങ്ങി ഇങ്ങനെ വായിച്ചു:

പ്രിയപ്പെട്ട അമ്പിളിയ്ക്ക്...

ഇതെങ്ങനെ പറയണം എന്നെനിയ്ക്ക് അറിയില്ല. ഞാന്‍ കുറേ ആലോചിച്ചു, ഇത് ഞാനെങ്ങനെ ആണ്, എപ്പോഴാണ് നിന്നോട് പറയുക എന്ന്. പക്ഷേ ഇനിയും ഇത് പറയാതിരിയ്ക്കാന്‍ എനിയ്ക്കാവില്ല. നേരിട്ടു പറയാനുള്ള മടി കൊണ്ടാണ് എഴുത്ത് എഴുതുന്നത്.

ആദ്യം വന്ന ദിവസം മുതല്‍ തന്നെ ഞാന്‍ നിന്നെ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും  നമ്മുടെ ക്ലാസ്സിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത നിനക്കുണ്ട്. അതായിരിയ്ക്കാം  നിന്നോടു മാത്രം എനിയ്ക്ക് ഇങ്ങനെ ഒരു പ്രത്യേക അടുപ്പം  തോന്നിയത്. അതു കൊണ്ടാണ് നിനക്കു മാത്രം ഞാന്‍ ഈ കത്തെഴുതുന്നതും.

ദയവു ചെയ്ത് ഇക്കാര്യം മറ്റാരും അറിയരുത്. ഞാനിതു പറഞ്ഞതായി നീ വേറെ ആരോടും പറയരുത്. അദ്ധ്യാപകരേയും ഈ കത്ത് കാണിയ്ക്കരുത്. ഞാനിത് എഴുതിയത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നീ എന്നോട് മാത്രം പറയണം. വേറെ ആരോടും ഇതെക്കുറിച്ച് പറയുകയോ എന്നെ നാണം കെടുത്തുകയോ ചെയ്യരുത്. ശരിയ്ക്ക്‌ സമയമെടുത്ത്‌ ആലോചിച്ച്‌ ഒരു തീരുമാനം എടുക്കുക. അത്‌ പോസിറ്റീവ്‌ ആയാലും (അങ്ങനെ തന്നെ ആയിരിയ്ക്കണേ എന്ന് ഞാൻ പ്രാർത്ഥിയ്ക്കുന്നു) നെഗറ്റീവ്‌ ആയാലും മറുപടി എന്നോടു മാത്രം പറയുക. ഇനി നിനക്കു സമ്മതമല്ലെങ്കിൽ പോലും എന്നോടുള്ള നിന്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും കാണിയ്ക്കരുത്‌. മറ്റുള്ള കുട്ടികളോടെന്ന പോലെ തന്നെ എന്നോടും പെരുമാറണം. നാളെ മുതല്‍ എന്നെ കാണുമ്പോള്‍ മിണ്ടാതിരിയ്ക്കുകയോ അകല്‍ച്ച കാണിയ്ക്കുകയോ ചെയ്യരുത്.

ഒരുപാടൊരുപാട്‌ ആലോചിച്ച ശേഷമാണ്‌ ഞാനിതെഴുതുന്നത്‌. ചെറിയ ചമ്മലോടെയാണെങ്കിലും ഞാനിത്‌ ചോദിയ്ക്കുകയാണ്‌… നിനക്ക്‌ മറ്റൊന്നും തോന്നരുത്‌. "കയ്യില്‍ ഒരു അമ്പതു പൈസ എടുക്കാനുണ്ടാകുമോ? ബസ്സില്‍ കൊടുക്കാനാണ്. കടമായിട്ടു മതി, നാളെ തന്നെ തിരിച്ചു തരാം."

റുപടി ഇപ്പോള്‍ തന്നെ പറയുമല്ലോ...

സ്നേഹപൂര്‍വ്വം

ഒരു സഹപാഠി

കത്തു വായിച്ചു കഴിഞ്ഞതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു പോയി. എന്തായാലും മത്തന്റെ കത്തു കൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി. പിറ്റേന്നു മുതല്‍ മത്തനെ കാണുമ്പോഴേ അമ്പിളി ദേഷ്യപ്പെടുന്നതിനു പകരം ചിരിയ്ക്കാന്‍ തുടങ്ങി. വളരെ പെട്ടെന്നു തന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി.

സൈബർ ലോകം - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Source: Neermizhippookkal

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു.
എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും.

അതേ പോലെ തന്നെ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരിടത്തേയ്ക്ക് പോകേണ്ടി വന്നാല്‍ പോലും അവിടെ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ പറ്റുമോ എന്ന് മാത്രം ആലോചിച്ച് തല പുകച്ചാല്‍ മതിയെന്നായിരിയ്ക്കുന്നു. ഗൂഗിള്‍ മാപ്പു പോലുള്ള ആപ്ലിക്കേഷനുകള്‍ ആരുടേയും സഹായമില്ലാതെ നമ്മെ വേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചിരിയ്ക്കും. ഇതു പോലെ ഒട്ടനവധി നല്ല ഗുണങ്ങള്‍ നമുക്ക് എടുത്തു കാട്ടാനാകും, ഈ അത്ഭുത പ്രതിഭാസത്തെ പറ്റി.

എന്നാല്‍ അതേ സമയം തന്നെ, ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളില്‍ പതിയിരിയ്ക്കുന്നുണ്ടെന്നത് പലര്‍ക്കും അത്ര പിടിയുണ്ടാകില്ല. ഇനി അറിവുള്ളവര്‍ക്ക് തന്നെ വ്യക്തമായ ഒരു രൂപമുണ്ടാകണമെന്നില്ല, പലപ്പോഴും ചതിയില്‍ പെട്ടു കഴിഞ്ഞ ശേഷമാകും പലര്‍ക്കും തിരിച്ചറിവുണ്ടാകുക. ഒരൊറ്റ ക്ലിക്കില്‍ ലോകം മാറുന്ന ഈ സൈബര്‍ ലോകത്ത് അപ്പോഴേയ്ക്കും നമ്മുടെ തലവിധി തന്നെ മാറി മറിഞ്ഞിട്ടുണ്ടാകും.  സൈബര്‍ കെണികളില്‍ വീഴുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. സൈബര്‍ ലോകത്തുള്ളവരില്‍ 60-70 % പേരും അറിഞ്ഞോ അറിയാതെയോ സൈബര്‍ കെണികളില്‍ പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലത്തതാണ് ഇതിനൊക്കെ പ്രധാന കാരണം. ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിയ്ക്കുന്നവര്‍ക്കു മാത്രമേ ഇത്തരം അബദ്ധങ്ങള്‍ പറ്റാറുള്ളൂ എന്ന് പലരും കരുതുന്നുണ്ടാകും. എന്നാല്‍ ആ ധാരണ തെറ്റാണ്. വര്‍ഷങ്ങളായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവര്‍ പോലും സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകാറുണ്ട്. അശ്ലീല ചാറ്റിങ്ങുകളും, അക്കൌണ്ട് ഹാക്കിങ്ങുകളും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെ നിരവധി കേസുകളാണ് ദിവസവും റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. റെജിസ്റ്റര്‍ ചെയ്യപ്പെടുന്നവയേക്കാള്‍ ആരുമറിയാതെ പോകുന്നവയുടെ എണ്ണം അതിന്റെ എത്രയോ ഇരട്ടി വരും. സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകേണ്ടി വരുന്നവര്‍ പലപ്പോഴും എന്തു ചെയ്യണമെന്ന സംശയം കൊണ്ടും അറിവില്ലായ്മ കൊണ്ടും പലപ്പോഴും കേസുകള്‍ക്കു പുറകേ പോകാന്‍ മിനക്കെടാറില്ല.

പേടി കൊണ്ടോ നാണക്കേടുകള്‍ കൊണ്ടോ ആരോടും പറയാതെ മിണ്ടാതിരിയ്ക്കുന്നതു കൊണ്ടോ ഒക്കെ കുറ്റവാളികള്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരണ കൂടുന്നതായാണ് കാണുന്നത്.
ഒരാള്‍ മറ്റൊരാളുടെ അനുവാദം കൂടാതെ അയാളുടെ പേരോ ചിത്രങ്ങളോ അനുവാദമില്ലാതെ ഉപയോഗിയ്ക്കുന്നതും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതും പോലും കുറ്റകൃത്യങ്ങളില്‍ പെടുന്നു. എന്തിന്,  അനാവശ്യമായി അപരിചിതരില്‍ നിന്നു ലഭിയ്ക്കുന്ന മിസ്സ്‌ഡ് കോളുകള്‍ക്കെതിരെ പോലും കേസ് കൊടുക്കാന്‍ നമ്മുടെ നിയമത്തില്‍ വകുപ്പുണ്ടെന്ന് ഓര്‍മ്മിയ്ക്കുക. മൊബൈല്‍ ഫോണുകളില്‍ പോലും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സുലഭമായതോടെ ആര്‍ക്കും (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്)  പുറത്തിറങ്ങി നടക്കുമ്പോള്‍ വളരെയധികം ജാഗരൂകരായിരിയ്ക്കണം എന്നായിക്കഴിഞ്ഞു. തമാശയ്ക്കു വേണ്ടിയോ മറ്റൊരാളെ താറടിച്ചു കാണിയ്ക്കാന്‍ മന:പൂര്‍വ്വമായോ ഒരാളുടെ ചിത്രങ്ങളും മറ്റും എഡിറ്റു ചെയ്ത് പേരു മാറ്റി പ്രൊഫൈലുണ്ടാക്കിയും പോസ്റ്റുകള്‍ ഇട്ടും ഫെയ്സ്‌ബുക്കിലൂടെയും വാട്ട്സ്‌ആപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ അവരറിയുന്നില്ല ഒരു പക്ഷേ അത് എത്ര മാത്രം ആ വ്യക്തിയെ, അവരുടെ ജീവിതത്തെ ബാധിച്ചേക്കാമെന്ന്.

പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി അവളെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനം നൊന്ത് ആ കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നിട്ട് അധിക നാളായിട്ടില്ല. പത്രങ്ങളിലും ന്യൂസ് മീഡിയകളിലും ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന/കാണുന്ന ആത്മഹത്യാ കേസുകളിലേയ്ക്ക് വിശദമായ ഒരന്വേഷണവുമായി ഇറങ്ങിച്ചെന്നാല്‍ അതില്‍ അധികവും ചെന്നെത്തുന്നത് അധികമാരും അറിയാതെ പോകുന്ന സൈബര്‍ ക്രൈമുകളുടെ ഉള്ളറകളിലേയ്ക്കായിരിയ്ക്കും.

ഓരോ വര്‍ഷവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40-50% വരെ വര്‍ദ്ധനവുണ്ടെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. 2015 ഇല്‍ അത് 3 ലക്ഷം വരെ ആയേക്കാമെന്ന് പറയപ്പെടുന്നു. കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും. അതിനായി:


* ഫേസ്‌ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്‌സ്‌ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ മാത്രം സുഹൃദ് വലയങ്ങളിലേയ്ക്ക് ചേര്‍ക്കുക.

* വ്യകതിപരമായ വിവരങ്ങള്‍ അപരിചിതരോട്  വെളിപ്പെടുത്താതിരിയ്ക്കുക.

* സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്‍കാതിരിയ്ക്കുക; ഇനി അത്യാവശ്യ വിവരങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് പരിചയമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയാവുന്ന വിധം സെറ്റ് ചെയ്യുക.

* അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോ മെയില്‍/ഫോര്‍വേഡ് മുതലായവയോ പൂര്‍ണ്ണമായും ഒഴിവാക്കുക.

* പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്‌ഡ് കോളുകളെ തീര്‍ത്തും അവഗണിയ്ക്കുക

* ബന്ധുമിത്രാദികളെ പറ്റിയുള്ള വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കാതിരിയ്ക്കുക.

* സ്വന്തം ഫേസ്‌ബുക്ക്/വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി നശിപ്പിച്ചു കളയുക​. (അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സ്വന്തം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിയ്ക്കുന്നതു പോലും കുറ്റകൃത്യമാണ്).

* തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, എന്തിന് മിസ്സ്‌ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍ വിങ്ങില്‍ പരാതി പെടാന്‍ മടി കാണിയ്ക്കാതിരിയ്ക്കുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന മേഖലകളിലാണ് കുറ്റകൃത്യം വര്‍ദ്ധിയ്ക്കുന്നത്. സൈബര്‍ ലോകവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്.

* സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.
എങ്ങനെ പരാതിപ്പെടാം?

കേരള പോലീസിന്റെ വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ പരാതിപ്പെടുന്നവര്‍ ഒരു കാരണവശാലും പേടിക്കേണ്ടതില്ല.

അതു പോലെ ഗൂഗിളിന്റെ വെബ്‌സൈറ്റുകളില്‍ മെയിലും മറ്റ് സോഷ്യല്‍ അക്കൌണ്ടുകളും സംരക്ഷിയ്ക്കേണ്ടതിനെ പറ്റി വിവരിയ്ക്കുന്നുണ്ട്

സൂഫി കൊടുത്ത മരുന്ന്

ഒരു ഗ്രാമത്തില്‍ സുന്ദരിയായ ഒരു യുവതിയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്ക് കയറി അധികദിവസം കഴിയുന്നതിനു മുന്‍പേ ഭര്‍ത്തൃമാതാവില്‍ നിന്നും വളരെ കൈപ്പേറിയ അനുഭവമാണ് അവള്‍ക്കു നേരിടേണ്ടിവന്നത്. ഭര്‍ത്തൃമാതാവിന്റെ ആട്ടും തുപ്പും അവള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഭര്‍ത്താവിനോട് പരാതിപറഞ്ഞിട്ട്യാതൊരു ഫലവുമുണ്ടായില്ല. അമ്മയുടെ മുന്‍പില്‍ ആ മകന്‍ നിസ്സഹായനായിരുന്നു. മാത്രമല്ല മാതാ പിതാക്കള്‍ എത്ര മോശം സ്വഭാവക്കാരായാലും അവരെ നിന്ദിക്കാന്‍ പാടില്ല എന്നും മാത്രമല്ല അവരെ നന്നായി സുസ്രൂഷിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യം ചെയ്തു കൊടുക്കുയും ചെയ്യണം എന്ന് നിര്‍ബന്ധമുള്ളവനായിരുന്നു അവളുടെ ഭര്‍ത്താവ്.

എന്നാല്‍ യുവതിക്കാകട്ടെ ഭര്‍ത്തൃ മാതാവിനോടുള്ള ദേഷ്യവും വെറുപ്പും നല്‍ക്കു നാള്‍ വര്‍ദ്ധിച്ചു കൊണ്ടേഇരുന്നു. എങ്ങിനെയെങ്കിലും തന്റെ മുഖ്യ ശത്രുവിനെ ഇല്ലാതാക്കാന്‍ ഒരു മാര്‍ഗ്ഗം അന്യേഷിച്ചുകൊണ്ടിരുന്നു. അങ്ങിനെയായിരുന്നു അവള്‍ ആ സൂഫിവര്യനെ സമീപിച്ചത്. അവള്‍ തന്റെ അനുഭവം സൂഫിവര്യനു സങ്കടത്തോടെ വിവരിച്ചു കോടുത്തു. എങ്ങിനെയെങ്കിലും ദുഷ്ടയായ തന്റെ അമ്മായി അമ്മയുടെ ശല്യത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അവള്‍ സൂഫിയോട് അപേക്ഷിച്ചു. അവളുടെ കദന കഥ കേട്ടപ്പോള്‍ ആ സൂഫി അവളെ സഹായിക്കാം എന്ന് സമ്മതിച്ചു.

സൂഫി അവള്‍ക്കു വെളുത്ത നിറത്തിലുള്ള കുറച്ചു പൊടി കോടുത്തു കൊണ്ട് പറഞ്ഞു : നീ പ്രത്യേകം സൂക്ഷിക്കണം. ഈ പൊടി മരുന്ന് വിഷമാണ്. വളരെ സാവധാനം മാത്രമേ ഈ വിഷം പ്രവര്‍ത്തിക്കുകയുള്ളൂ. എങ്കിലും ആറു മാസത്തിനകം തീര്‍ച്ചയായും ഫലം കാണും. സൂഫിയോടു നന്ദി പറഞ്ഞു കൊണ്ട് പോകുന്നതിനു മുന്‍പ് സൂഫി ഒരു കാര്യം കൂടി അവളെ ഓര്‍മ്മിപ്പിച്ചു. മറ്റാര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നീ നിന്റെ ഭര്‍ത്തൃമാതാവിനെ ഏറ്റവും വലിയ താല്പര്യത്തോടുംസ്നേഹത്തോടും കൂടി സുശ്രൂഷിക്കണം. അവരോടു നീ നന്നായി പെരുമാറുന്നത് കാണുമ്പോള്‍ ആരും നിന്നെ സംശയിക്കില്ല. അവരുടെ മരണം സ്വാഭാവികമായി മറ്റുള്ളവര്‍ ധരിച്ചുകൊള്ളും. ആരും നിന്നെ സംശയിക്കുകയില്ല. പിന്നെ മറ്റൊന്ന് ഒരു കാര്യം കൂടി നീ ശ്രദ്ധിക്കണം മരുന്ന് ഭക്ഷണത്തില്‍ നന്നായി ലയിപ്പിച്ചു നീ തന്നെ നിന്റെ സ്വന്തം കൈകള്‍ കൊണ്ട് അത് വിളമ്പികൊടുക്കണം. എന്നാലെ മരുന്ന് ഫലിക്കുകയുള്ളൂ.

സൂഫിവര്യന്‍ ആ പറഞ്ഞതിനെല്ലാം അവള്‍ ഒരുക്കമായിരുന്നു. കാരണം ഭര്‍ത്തൃമാതാവിനെ കൊണ്ടവള്‍ അത്രക്കും ബുദ്ധിമൂട്ടനുഭവിച്ചിരുന്നു.
സൂഫി കൊടുത്ത പോടിമരുന്നും അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു അവള്‍ വീട്ടിലെത്തി. സൂഫി പറഞ്ഞതുപോലെ അവള്‍ എല്ലാം ചെയ്തു. എന്ന് മാത്രമല്ല സൂഫി പറയാത്ത വേറെചില നല്ല കാര്യങ്ങള്‍ കൂടി അവള്‍ ഭര്‍ത്ത്രുമാതവിനു വേണ്ടി ചെയ്തു. എങ്ങിനെയെങ്കിലും ഈ ശല്യമോന്നു തീര്ന്നു കിട്ടാൻ വേണ്ടി അവരുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കുവാനും മറ്റു പല ആവശ്യങ്ങളും അവള്‍ കണ്ടറിഞ്ഞു ചെയ്തു കൊടുക്കാനും അവള്‍ സന്നദ്ധയായി.

പോടിമാരുന്നു നല്‍കി അഞ്ചുമാസം കഴിഞ്ഞപ്പോഴേക്കും അവള്‍ വീണ്ടും സൂഫിവര്യന്റെ അരികില്‍ ഓടിയെത്തി.

എന്ത് പറ്റി ..? സൂഫി തിരക്കി. മരുന്ന് തീര്‍ന്നു പോയോ...??. അവള്‍ കിതപ്പോടെ പറഞ്ഞു : ഞാന്‍ ഇപ്പോള്‍ വന്നത് അങ്ങ് മുന്‍പ് തന്ന പോടിമരുന്നിനുള്ള മറുമരുന്നിനാണ്. എനിക്ക് വേണ്ടത് എന്റെ അമ്മായിയമ്മ ഒരിക്കലും മരിക്കാന്‍ പാടില്ല. ഇപ്പോള്‍ എനിക്കവരെ വലിയ ഇഷ്ടമാണ്. മാത്രമല്ല അവര്‍ക്ക് എന്നെയും.

അപ്പോള്‍ സൂഫി പുഞ്ചിരിയോടെ ചോദിച്ചു : എന്താണിപ്പോള്‍ മനസ്സ് മാറാന്‍ കാരണം..? അഞ്ചുമാസം മുന്‍പ് അവര്‍ ഏറ്റവും വലിയ ദുഷ്ടയാണ്. അവരെ കൊല്ലണം എന്നെല്ലാം നീ തന്നെയല്ലേ പറഞ്ഞത്..? ഇപ്പോള്‍ എന്ത് സംഭവിച്ചു...?

അവള്‍ കണ്ണീരോടെ വിവരിച്ചു. അവര്‍ എന്നെ ഏറെ ഉപദ്രവിച്ചു എന്നത് ശെരിയാണ്. പക്ഷെ ഞാന്‍ അവര്‍ക്ക് ദിവസവും പോടിമാരുന്നു നല്‍കി സ്നേഹപൂര്‍വ്വം പെരുമാറാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചു എന്നോടും വളരെ സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിയാന്‍ കഴിയാത്ത വിധം പരസ്പരം സ്നേഹിക്കുന്നു അമ്മയും മകളും എന്ന പോലെ. എന്നെ കുറച്ചു സമയം കാണാതിരുന്നാല്‍ അവര്‍ക്ക് വലിയ വിഷമമാണ്. അതുകൊണ്ട് അവര്‍ മരിക്കാന്‍ പാടില്ല. അങ്ങ് എത്രയും പെട്ടെന്ന് അതിനുള്ള മറു മരുന്ന് തരണം.

ഇത് കേട്ട് കഴിഞ്ഞപ്പോള്‍ സൂഫി പുഞ്ചിരിയോടെ പറഞ്ഞു : ഞാന്‍ തന്നത് വിഷമായിരുന്നില്ല. ഉന്മേഷം നല്‍കുന്ന ഒരു തരം പൊടിയായിരുന്നു അത്. നീ ഒരു കാര്യം മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. " അതായത് , നാം ആത്മാര്‍ത്ഥമായി ആര്‍ക്കും സ്നേഹം കൊടുത്താല്‍ നമുക്ക് സ്നേഹം തിരിച്ചു കിട്ടും എന്ന സത്യം.

സ്നേഹത്തിനു പകരം സ്നേഹം മാത്രം മാത്രമേ ഉള്ളൂ... ഏതായാലും എന്റെ മരുന്ന് ഫലിച്ചു. ഇനി സന്തോഷത്തോടെയുംസമാധാനത്തോടെയും ജീവിച്ചു കൊള്ളുക.
നാം മറ്റുള്ളവരോട് എങ്ങിനെ പെരുമാറുന്നുവോ അതുപോലെയായിരിക്കും അവര്‍ നമ്മോടും പെരുമാറുക എന്ന തത്ത്വം നാം മനസ്സിലാക്കണം...

(കടപ്പാട്-ഇതെഴുതിയ ആളോട്)

The Romantic Prophet – How to be romantic with your spouse

Source: Darul Fiqh

As the days come to closer to one’s marriage, excitement, ecstasy and elation pump through the bride and groom.  The build up to marriage is an experience of thrill and jubilation.  When the marriage is solemnised, one’s happiness and delight is on the verge of brimming and tipping over.  When the newlywed couple meet for the first time, words cannot describe the sweetness, bliss, serenity, pleasure and elation tasted by the two.

If every day of the marriage mirrors the first day of marriage, and every night reflects the first night of marriage, then marriage is a euphoric experience on this world.

The first couple of months are always a ‘honeymoon’.  Once the couple settle down, then reality begins.  Many couples fail at this point.  The husband gets engrossed in his job.  He comes home tired and late, feeling hungry and tired.  He demands for the food and feels lazy to do anything.  He eats, puts the dirty plates in the sink and lies down on the sofa.  He might awaken to perform salāh if he is conscious of salāh.  Otherwise, he wakes up later on towards the night, phones a few friends, watches TV and keeps ordering the wife to get him x and y.  When it is time to sleep, if the husband is in a good mood he will have relations with his wife-but only to satisfy his needs.  Once he is fulfilled, he stops and drops off to sleep.  Whether the wife is satisfied or not does not even cross his mind.  This becomes the routine of his life.

The wife on the other hand, she initially tries to please her husband.  She slowly loses her enthusiasm as she does not receive enough attention from her husband.  She cooks to please her husband.  She will put effort into her food.  She will try and perfect every detail in the food.  The presentation, ingredients and spices are put meticulously so they complement each other.  After a while she tires from this as the husband does not compliment, instead he criticises her food.  As soon as the husband goes to work, she is on the phone to her associates.  She cooks, watches TV, cleans the house and enjoys her day before her husband comes home.  Once the husband comes, she becomes a slave again.

This style of marriage wherein there is no affection and no real emotion is heading towards destruction.

The husband needs to implement the romance the Prophet salallahu alaihi wasallam.  We consider Romeo to be romantic but not the Prophet salallahu alaihi wasallam.  If I was to say the Prophet salallahu alaihi wasallam was the most romantic individual, I would not be lying.  By looking attentively at the biography of the Prophet salallahu alaihi wasallam, you will find that he was the most romantic person to walk this Earth.

He is the best example for the ideal husband. He was comforting for his wives, wiping their tears, respecting their emotions, hearing their words, caring for their complaints, alleviating their sadness, going in picnics with them, racing with them, bearing their abandonment, discussing matters with them, keeping their dignity, supporting them in emergencies, declaring his love to them and was very happy with such love.

The husband and wife have to bond with one another psychologically, physically and spiritually. Here are some attractive examples and points we need to adopt to achieve a marriage of romance:

1) Know their feelings

The Prophet salallahu alaihi wasallam once said to Sayyidah Aisha radiallahu anha : “I know well when you are pleased or angry with me. Aisha replied: How you know that? He said: When you are pleased with me you swear by saying “By the God of Mohammad” but when you are angry you swear by saying “By the God of Ibrahim”. She said: You are right, I don’t mention your name.”[1]

The husband and wife should be aware of each other’s feelings.  The husband should be able to gauge when his wife is upset or sad, likewise the wife should be able to read her husband’s behaviour.  By being conscious of one another’s feelings, it will help resolve any differences. When your spouse is down or upset, be there to console him/her.  Sit with them, speak with them, listen to them.  Try and make them smile.  If the husband is always conscious of his wife’s feelings, and the wife is always conscious of the husband’s feelings, then this will assist greatly in keeping the ‘flicker’ alight.

2) Console her

Sayyidah Safiyah radiallahu anha was on a journey with the Prophet salallahu alaihi wasallam.  She was late so the Prophet salallahu alaihi wasallam received her while she was crying. The Prophet salallahu alaihi wasallam wiped her tears with his own hands and tried his utmost to calm her down. [2]

This is another feature a marriage must have.  Each spouse has to be there for the other in the good and bad times.  The wife should find comfort and solace in the husband and the husband should find warmth and love in his wife.  Be gentle with one another.

3) Laying in the wife’s lap

The Prophet salallahu alaihi wasallam would recline in the lap of our beloved mother Sayyidah Aisharadaillahu anha even in the state when she would be menstruating.  The Prophet salallahu alaihi wasallamwould recite the Qur῾ān whilst reclining in his wife’s lap.[3]

How many times have we rested in the lap of our spouse? These gestures may seem trivial but they are the acts which bring the hearts close.  The wife can sense and see the love of her husband for her in such actions.  Every so often come home and just go and rest in the lap of your wife.  She will appreciate this gesture greatly.

4) Combing the spouse’s hair:

Aisha radiallahu anha would comb the hair of the Prophet salallahu alaihi wasallam and wash his hair.

This is how close a couple has to be.  Love evolves and grows to such an extent that a spouse yearns to do everything for the other spouse even if it simply combing their hair.  To maintain a high intensity of love, do the little things for your spouse also.  Little acts have a huge psychological impact on the mind of the spouse.  Seldom comb their hair, take their clothes out to wear, bring them a cold drink on a hot day, prepare something for them etc.

5) Drinking and eating from one place:

Aisha radiallahu anha would drink from a cup.  The Prophet salallahu alaihi wasallam would take this cup and search for the place where the lips of his beloved wife made contact.  Upon finding the place where his wife drank from the cup, he would put his lips on the very same place so that his lips have touched the place where her lips touched.  He would then drink the contents of the cup at the same time enjoying union with his spouse.  When there was meat to eat, Sayyidah Aisha radiallahu anha would take a bite.  The Prophet salallahu alaihi wasallam would take the meat from her hand and again place his mouth the very same place where his wife ate from.  This would add taste of love to his food.[4]

Do things together with your wife.  Do not just eat at the same time and on the same tablecloth, but eat from the same plate.  Let alone the same plate, eat together from the same article of food.  This will bond the hearts so close to one another.  When everything your wife comes into contact with becomes more beloved to you than food itself, imagine the flame of love in your lives?

6) Kissing:

The Prophet salallahu alaihi wasallam would kiss his wife regularly.  Even when he salallahu alaihi wasallam would be fasting, he would kiss his wife.[5]

Compliment your spouse often with kisses.  When exiting the house, make it habit you leave by coming into contact with your spouse.  When returning home, along with saying salām to her, show that you have missed her dearly.

When she is working or busy in her household chores, surprise her with a kiss.  You have to show your love.  Love is the fuel of marriage; if you desire your marriage to progress, you have to express your love in every way you can.

Physical relations in a marriage are very important.  The famous saying is, “actions speak louder than words.”  Show your spouse you love her.  Sharī῾ah promotes romance and physical relations between the husband and wife.  The Prophet salallahu alaihi wasallam categorically stated,

Conjugal relations with your wife is a sadaqah.”[6]

6) Lifting the morsel to her mouth

The Prophet salallahu alaihi wasallam said : If you spend an amount you will be rewarded for it, -even when you lift the morsel to your wife’s mouth.” [7]

The husband and wife should make these gentle gestures to exhibit their love and appreciation.  Feed your spouse with your own hands now and then.  This will rekindle the flame of love in your marriage.

7) Assisting her in the housework:

The Prophet salallahu alaihi wasallam would clean and help at home.  He would see to his needs himself rather than demanding his wife.  He would clean and see to his clothing himself.

Without being asked, if the couple help each other in day to day activities, it will make one appreciate the other.  Likewise, one should try his best not to demand his/her spouse to do things too much.  Whatever one can do himself, he should do.  We need to be considerate of the spouse.  The wife works tirelessly all day.  So if the husband was to be considerate and realise his wife works hard, this will touch the wife.  Likewise, if the wife was to go out of her way to see to the needs of her husband being considerate, it will induce a great spark of love between the two.

8 ) Telling her stories

Discuss stories and events with your spouse.  Engage in light hearted discussions with her-something to laugh and joke over.  The Prophet salallahu alaihi wasallam on many occasions would discuss stories, events and have light hearted discussions.  The famous story narrated by Sayyidah Aisha radiallahu anharegarding Umm Zar’ is evident.

This is one angle which is neglected more so than often.  It is all ‘business’ between the husband and wife.  They do not get into light hearted conversations.  Instead, the husband rings his friends and chuckles with them.  The wife on the other hand giggles during the day with her friends.  This should not be the case. Focus and divert all your amusement and entertainment at your spouse.  If you want to laugh, then let it be that you are laughing with your wife.

Make it a point in your busy schedule daily where you sit with your wife and do nothing but have fun with her.

9) Sharing happy occasions with her:

Once when the Ethiopians were practicing target shooting in the masjid complex, the Prophet salallahu alaihi wasallam stood with his wife watching.  Not only did the Prophet salallahu alaihi wasallam stand with his wife, he put his cloak around her.  The Prophet salallahu alaihi wasallam although he had other jobs to do, he stayed there standing with his wife.  He only went when his wife wanted to go.[8]

A husband should be one who shares happy occasions and experiences with his wife.  When it is raining, cold or sunny, one should shelter his wife.

You should be willing to sacrifice your errands to spend time with your wife.  When the spouse sees sacrifice for her sake, it will create immense love and respect in their heart.

10)Racing with his wife

The Prophet salallahu alaihi wasallam would exercise and play with his wife also.  The famous incident of the Prophet salallahu alaihi wasallam challenging his wife to race is well known.

When a couple can have such good times together, it only ignites the love even more.

11) Calling her by a beautiful name:

The Prophet salallahu alaihi wasallam would call his wife ‘Humairā’’ out of love.  Linguistically it means the little reddish one, but the scholars state that in reality it refers to someone who is so fair that due to the sun they get a reddish tan.  This was the reason why the Prophet salallahu alaihi wasallam called her Humairaa’.[9]

Call your spouse nice sweet names.  One has to show his partner love and affection in every little thing.  One needs to feed love constantly to his spouse to keep the flame burning.

Once the Prophet salallahu alaihi wasallam stared into his wife’s eyes.  He was gazing at the world within his wife’s eyes.  He then said to Sayyidah Aisha radiallahu anha in praise of her beauty,

“How white are your eyes.”[10]

This is what is needed.  The husband and wife should be constantly complementing and praising each other.  The husband has to show his love and attraction to his wife.  The wife needs to show her infatuation for her husband.  When there is a reciprocal relationship, the marriage climbs heights.

12)Dress for your spouse

Sayyiduna Ibn Abbās radiallahu anhu said: “As my wife adorns herself for me, I adorn myself for her. I do not want to take all of my rights from her so that she will not take all of her rights from me because Allah, the Exalted, stated the following: “And women shall have rights similar to the rights against them.” (Qur῾ān 2 :228.)[11]

This is another area where many spouses fail.  The wife only dresses when it is a special occasion.  The husband on the hand stays scruffy and does not take care to be neat and tidy.  If the couple want their everyday to be a special occasion like their wedding day, they must dress to impress!

The wife should wear the clothing which pleases her husband. Likewise, the husband should wear what the wife likes.  Every time the husband and wife glance at each other, the glance should arouse them and stir up more love for their spouse.  This will ignite the love in the heart.

13)Utilising perfume:

The Prophet salallahu alaihi wasallam would have a container for perfume.  He would use perfume constantly.[12] One should make an effort to smell good for his wife all the time. Looking good, keeping clean, smelling nice compliments a relationship exceptionally.  Make sure you hair is tidy, your clothes are neat and you smell pleasant.  This will attract your spouse always and inject affection into the marriage.

14)Do not talk about her private matters:

The Prophet salallahu alaihi wasallam described the one who discloses his wife’s affairs to others as amongst the worst of people.[13]

Whatever occurs between yourself and your spouse should remain between you two.  How unmanly and shameful is it when a husband discusses his wife to his friends? The secrets and issues of the spouse must not be narrated at all to anyone.  Do not talk about your wife to others.  Your wife is for you.  You are for your wife.  Your fidelity and loyalty should always be to your spouse.

15) Loving & respecting their families

Another great factor to contribute to a healthy relationship is to love and cherish the family of your spouse.  The Prophet salallahu alaihi wasallam was once asked whom he loved the most.  He replied, “Aisha.”  When the questioner rephrased his question and asked from amongst the men, he replied, “Her father.”

The Prophet could have easily said Abu Bakr.  His answer displays such intelligence and ingenuity, that in one response he displayed his devotion to his wife and her family.  He exhibited his fondness for his in-laws.  Imagine how happy his wife Sayyidah Aisha would have become upon hearing this response?

Compliment your in laws in front of your wife.  Compliment your wife to her family.  Your wife will really appreciate this.

Never underestimate the importance of seemingly little things as putting food in your wife’s mouth, opening the car’s door for her, etc.

Try to always find some time for both of you to pray together. Strengthening the bond between you and Allah Subhanahu wa Ta’ala is the best guarantee that your own marital bond would always remain strong. Having peace with Allah Subhanahu wa Ta’ala will always result in having more peace at home.

Citation references here.

81 Ways To Win Your Husband's Love

Source: Nairaland Forum

1-Listen actively. When your husband expresses an opinion or a thought, pay attention. This shows you respect him and his views and nothing pleases a man more.
2-Dress pleasantly/attractively. Mostly women dress properly when going outside and at home they wear worst clothes..U should dress urself so that ur husband will feel good when he looks at u...
3-Smell good. :)
4-Say thank you with a smile. When your husband does an odd job around the house, thank him like you really mean it. He will know that his help is not taken for granted and he will be happy to do more.
5-Race to the door when he comes home, as if you were waiting for him. Smile and hug.
6-Prepare his favorite meal. After he returns home from work on an ordinary day, surprise your husband with his favorite dinner. He will not only be glad to have the food he likes best, but will appreciate the time and effort you put in preparing it.
7-Don’t lay out all your problems on your husband as soon as he walks in. Give him a little mental break
8-Don’t keep asking him, “what are you thinking?”… because unlike women, men’s thoughts are as random as the results of a Google search.
9-Give your husband a nice massage, after a particularly exhausting day at work.
10- Be kind to your mother-in-law the same way you would like your husband to be kind to your own mother. Treat his siblings as ur siblings and his father as ur father and u would see then how much he will respect u
11-Learn all the rights and obligations of each other in Islam.
12-Keep your house clean, at least to the level that he wants it.
13-Compliment him on the things you know he’s not so confident about (looks, intelligence) etc. This will build his self-esteem.
14-Tell him he’s the best husband ever.
15-Call his relatives for a lunch or dinner at your home.
16-Give him a simple task to do at home and then thank him when he does it. This will encourage him to do more.
17-When he’s talking about something boring, listen and nod your head. Even ask questions to make it seem like you’re interested.
18-Stop nagging non-stop before Allah ta’ala gives you something really to complaint about.
19-Help him to find and build his inner strengths and skills.
20-Encourage him to do good deeds.
21-Share Islamic knowledge with each other. Try to watch Islamic channels together so that u both can learn.
22- If he’s in a bad mood, give him some space. He’ll get over it, insha Allah.
23-Thank him sincerely for providing you with everything.
24- If he’s angry with you and starts yelling, let him yell it out while you’re quiet. You will see your fight will end a lot faster. Then when he’s calm, you can tell him your side of the story and how you want him to change something.
25-When you’re mad at him, don’t say “YOU make me furious”, rather, “This action makes me upset”. Direct your anger to the action and circumstance rather than at him.
26-Remember that your husband has feelings, so take them into consideration.
27-Let him chill with his friends without guilt, especially if they’re good guys. Encourage him to go out, so he doesn’t feel “cooped up” at home.
28-If your husband is annoyed over a little thing you do (and you can control it), then stop doing it. Really.
29[b]-Learn how to tell him what you expect without him having to guess all the time. Learn to communicate your feelings[/b].
30-Don’t get mad over small things. It’s not worth it.
31-Make jokes. If you’re not naturally funny, go on the internet and read some jokes, and then tell them to him.
32-Tell him you’re the best wife ever and compliment yourself on certain things you know you’re good at.
33-Learn to make his favorite dish.
34-Don’t ever, EVER talk bad about him with ur friends or family unnecessarily.
35-Use your time wisely and get things accomplished. If you’re a housewife, take online classes and get active in your community. This will make you happy and a secondary bonus is that it impresses your husband.
36-Husband and wife should discuss and communicate with wisdom with each other to convey what they like and dislike of each other to do or not to do. NOT give command or instruction like servant. Because Allah says in quan “They are garment to each other”
37-Tell your husband you love him many many times.
38- Make sure all his clothes are clean and pressed so he is always looking fresh and crisps.
39- Ask Allah to strengthen and preserve the bonds of compassion and love between the two of you, every day, every prayer. Ask him to protect that bond from Shaytaan. When a lesser devil destroys the love between spouses, he is the most beloved of Shaytaan.
40-The way to a man’s heart is through his stomach. Try to make his favorite food
41-Always let him know that you appreciate him working. It makes it easier for him to go to work.
42-Surprise him with gifts. Even necessities can be gifts.
43-Listen to him. (Even when he talks about extremely geeky things like Queries, Tables and other boring things.)
44-Try (hard as it might be) to take interest in his hobbies.
45-Take care of your skin, esp. facial. Face is center of attraction.
46- Learn tricks and “techniques” to please your husband in intimacy. Of course goes both ways.
47-When you are sitting together, quietly slip your hand into his. Your husband will love the easy expression of intimacy between you two.
48- If you are not satisfied intimately, talk to him and tell him. Help him or provide resources, don’t wait till matters become worse.
49-Prepare for special evenings with him with special dinner and exclusive time
50-Don’t discuss important/controversial matters with him when he is tired or sleepy. Find right time for right discussion.
51-Learn to compromise
52-Respect his rights
53-You have to know about the financial conditions of your husband so that you do not demand a thing that is too hard for him to buy. Because if wife demands a very expensive thing which husband couldnt buy then he becomes mentally tensed and sometimes he does not tell her wife about that.
54-Ups and Downs are a part of time. You have to keep your behavior with your husband same in both times. Else he will be broken. If any calamity strikes him make him sure that you are with him and will be always
55-Share your happiness and sadness with him.
56-Accept him as is, he is a package deal.
57-Send your husband a text message out of the blue with a message of love.
58-Send him an email without a reason.
59-Ask him to buy gifts to his parents and siblings.
60-Write love notes or poems and place them in the book he's been reading.
61-Teach your children to respect and honor their father.
62-Yes for flattery. No for arguing.
63-Call your husband with the best names, cute nicknames, and names he loves to hear.
64-Always give him pleasant surprise.
65- Preserve and guard the tongue.
66-Expect, accept, and overlook his shortcomings.
67-Expect and respect his jealously.
68-Put food in your husband's mouth.
69-Leave the past for Allah, don't dwell on, dig into, or bring it up.
70-Don't ignore the small things, deal with them before they be come big.
71-Avoid being harsh-hearted.
72-Respect and show that you appreciate his thinking.
73-Respect and understand him when he might not be in mood for intimacy.
74-Maintain the secrecy and privacy of the home.
75-Remember you are not always right or perfect yourself.
76-Have a good intention for him.
77-Designate a nice, clean, spacious area in your home for the two of you to pray at night whenever you can.
78-Let him have the TV remote. Granted, that you wish your husband spent more time with you, than watching the sports channel/NEWS, but it will make him happy.
79-Find a quiet moment with your husband to whisper “ I love you” in his ears. If you have already said it, say it again. You can never say these three words too often and you can be sure, that every time it will make your husband glad, he married you.
80--Hold his gaze. When you are speaking to your husband or listening to him, make sure that you keep eye contact. This will assure him of your attention and your respect, which is empowering to any man.
81-Take care of his money and properties.

A woman came to ask the Prophet (peace be upon him) about some matter, and when he had dealt with it, he asked her, "Do you have a husband?" She said, "Yes." He asked her, "How are you with him?" She said, "I never fall short in my duties, except for that which is beyond me." He said, "Pay attention to how you treat him, for he is your Paradise and your Hell." (Ahmad, al-Nisa'i Al-Targhib wa'l-Tarhib, 3/52)

The Messenger of Allah (peace be upon him) said:

"Any woman who dies, and her husband is pleased with her, will enter Paradise."
[Ibn Majah, Book 1 Hadith 59]

The parts in Bold I find very much interesting, I have no doubt a lady observing all these rules would have an everlasting happy Family.

If I have a wife doing all these (81), Walahi she would be the queen of my Empire! Although all theses can’t be achieved at a time, working on them one point at a time consistently would make the Magic, in sha ALLAH.

Tuesday, 8 September 2015

സന്താനസൗഭാഗ്യം സമ്പൂര്‍ണ്ണമാകാൻ

Source: WhatsApp

വിവാഹാനന്തര ജീവിതത്തില്‍ സ്രഷ്ടാവ് കനിഞ്ഞ് നല്‍കുന്ന മഹാ അനുഗ്രഹങ്ങളില്‍ ഒന്നാണ് സന്താനങ്ങള്‍. സന്താന സൗഭാഗ്യം ജീവിത സാഫല്യമായാണ് ദമ്പതികള്‍ കരുതുന്നത്. എന്നാല്‍, ഈ സൗഭാഗ്യം സമ്പൂര്‍ണമാകുന്നത് സന്താനങ്ങൾ സദ്‌വൃത്തരാകുന്നതോടു കൂടിയാണ്. സ്രഷ്ടാവിന്റെ വിധിവിലക്കുകള്‍ക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്തി, സന്തോഷം നല്‍കുന്ന സന്താനങ്ങള്‍ സത്യവിശ്വാസിയുടെ എക്കാലത്തെയും സ്വപ്നമാണ്. “ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളിലൂടെയും സന്താനങ്ങളിലൂടെയും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കേണമേ. ഞങ്ങളെ നീ ഭക്തരുടെ നായകരാക്കണേ…” എന്ന പ്രാര്‍ത്ഥന സുകൃത ദാസന്മാരുടെ അടയാളമായി വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു.

നീണ്ട സംവത്സരങ്ങള്‍ സന്താന സൗഭാഗ്യം നിഷേധിക്കപ്പെട്ട് പരീക്ഷണ വിധേയരായ ഹസ്റത് ഇബ്റാഹീം(അ)ഉം, സകരിയ്യ(അ)ഉം ദുഃഖവും വേദനയും കടിച്ചിറക്കി നടത്തിയ പ്രാര്‍ത്ഥനയിലും സദ്വൃത്തരായ സന്താനങ്ങളെയാണ് ചോദിച്ചിരുന്നത്. “എന്റെ രക്ഷിതാവേ, സ്വാലിഹീങ്ങളില്‍പെട്ട ഒരു സന്താനത്തെ എനിക്ക് നീ നല്‍കേണമേ” (സ്വാഫ്ഫാത്: 100) എന്ന് ഇബ്റാഹീം നബിയും, “എന്റെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള പരിശുദ്ധനായ ഒരു സന്താനത്തെ എനിക്ക് നീ കനിഞ്ഞ് നല്‍കേണമേ! തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്” (ആലുഇംറാന്‍: 38) എന്ന് സകരിയ്യ(അ) ഉം ദുആ ചെയ്തു.

കുട്ടികള്‍ നാളെയുടെ പ്രതീക്ഷകളാണ്. അവരുടെ ഉന്നതിയിലാണ് ഭാവിസമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയും. അവര്‍ ദുഷിക്കുന്നിടത്ത് സമൂഹത്തിന്റെ സുസ്ഥിതി നഷ്ടപ്പെടുകയും, രാജ്യത്ത് അരക്ഷിതാവസ്ഥ രൂപപ്പെടുകയും ചെയ്യും. അതുകൊണ്ട് വളര്‍ന്ന് വരുന്ന മക്കളെ നന്മയിലേക്ക് ദിശാബോധം നല്‍കുകയും ഇസ്ലാമിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരാക്കി വളര്‍ത്തുകയും ചെയ്യല്‍ രക്ഷിതാക്കള്‍ ഗൗരവത്തോടെ കാണേണ്ട ബാധ്യതയാണ്. എങ്കില്‍ നമ്മുടെ മക്കള്‍, നമുക്കും രാജ്യത്തിനും സമൂഹത്തിനും ഉപകരിക്കുകയും സംസ്കാര സമ്പന്നമായ സമൂഹസൃഷ്ടി സാധ്യമാവുകയും ചെയ്യും.

മാതാപിതാക്കള്‍ക്ക് ഭൗതിക ജീവിതത്തില്‍ നയനാനന്ദവും സ്നേഹ-ബഹുമാന-സംരക്ഷണങ്ങളും, മരണശേഷം പ്രാര്‍ത്ഥനയും, പരലോകത്ത് ശുപാര്‍ശയും ലഭിക്കുന്ന സ്വാലിഹായ സന്താനത്തേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തുണ്ട്? അതേസമയം, ജീവിത സായാഹ്നത്തില്‍ വൃദ്ധസദനങ്ങളും, അവഗണനയും സമ്മാനിച്ച് കുടുംബത്തോടൊപ്പം വിദേശങ്ങളില്‍ ആഢംബര ജീവിതം നയിക്കുന്നവരും, മരണത്തോടെ മറക്കുന്നവരുമായ ദുര്‍വൃത്തരായ മക്കള്‍ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. സദ്വൃത്ത സന്താനത്തെ സ്വപ്നം കാണുന്നവര്‍ വിവാഹത്തിന് മുമ്പുതന്നെ അതിനുള്ള ശ്രമങ്ങളാരംഭിക്കണം. മാതാപിതാക്കള്‍ സ്വയം നന്നാവലാണ് അതില്‍ പ്രഥമവും പ്രധാനവും.

ഏതൊരു കുട്ടിയുടെയും ശോഭനമായ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങള്‍ പാരമ്പര്യവും പരിസരവുമാണ്. പാരമ്പര്യം നമുക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതല്ല. ജന്മസിദ്ധമായ ഗുണങ്ങളാണവ. അതായത്, ജനനകോശങ്ങളിലെ ക്രോമസോമുകളിലടങ്ങിയ ജീനുകള്‍ വഴി മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് സംക്രമിക്കുന്ന സ്വഭാവഗുണങ്ങള്‍.

ജീനുകള്‍ വഴി ജനിതാക്കളില്‍ നിന്ന് സന്താനങ്ങളിലേക്ക് സല്‍ഗുണങ്ങള്‍ സംക്രമിക്കണമെങ്കില്‍ അവര്‍ സല്‍ഗുണ സമ്പന്നരും മതനിഷ്ഠ പുലര്‍ത്തുന്നവരുമായിരിക്കണം. അതുകൊണ്ടാണ്, വിവാഹ ജീവിതത്തിലേക്ക് പാദമൂന്നുന്നവരോട് “ദീനുള്ളവളെ വിവാഹം ചെയ്ത് നീ വിജയം വരിക്കുക” എന്നും, “ദീനും സദ്സ്വഭാവവുംകൊണ്ട് സംതൃപ്തമായ ഒരാള്‍ മകളെ വിവാഹാന്വേഷണം നടത്തിയാല്‍ അവന് നിങ്ങള്‍ കെട്ടിച്ച് കൊടുക്കുക. അല്ലെങ്കില്‍ ഭൂമിയില്‍ അത് വലിയ നാശഹേതുവാകും” എന്ന് രക്ഷിതാക്കളോടും തിരുനബി(സ്വ) ഉപദേശിക്കുന്നത്. “വിത്തുഗുണം പത്ത് ഗുണം” എന്ന പഴമൊഴിയുടെ പൊരുള്‍ ഇവിടെ പ്രസ്താവ്യമാണ്. കൃഷി നന്നാവാന്‍ കതിരില്‍ വളമിട്ടാല്‍ പോര. വിത്തിറക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കണം.

ഫലഭൂയിഷ്ഠമായ ഭൂമിയില്‍ നല്ല വിത്തിറക്കുമ്പോള്‍ വിളവ് സമൃദ്ധമാകുമെന്നാണ് ജനിതക ശാസ്ത്ര സിദ്ധാന്തം. “ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലുക” (അല്‍ബഖറ: 233) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന മേല്‍ സൂചിപ്പിക്കപ്പെട്ട വസ്തുക്കളുമായാണ് കൂട്ടി വായിക്കേണ്ടത്. പാരമ്പര്യമൊഴികെ വ്യക്തിയില്‍ സ്വാധീനം ചെലുത്തുന്നതെല്ലാം പരിസരമാണ്. കുട്ടികള്‍ക്ക് നാം നല്ല പരിസരം നല്‍കിയാല്‍ അവര്‍ നല്ലവരായും മറിച്ചായാല്‍ ദുഷിച്ചും വളരും. ‘എല്ലാ ശിശുക്കളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. പിന്നീട് അവരെ ജൂതരും കൃസ്ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ്’ (പരിസരമാണ്) എന്ന തിരുവചനം പരിസരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഗര്‍ഭാശയം, വീട്, വിദ്യാലയം എന്നിങ്ങനെ പരിസരത്തിന്റെ പട്ടിക വളരെ നീണ്ടതാണ്.

ശിശുവിന്റെ ആദ്യപരിസരമാണ് മാതാവിന്റെ ഗര്‍ഭാശയം. പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് ഭ്രൂണം രൂപപ്പെടുന്നതോടെ ഗര്‍ഭഘട്ടം ആരംഭിക്കുന്നു. നാലാം മാസത്തില്‍ അത് വളരാന്‍ തുടങ്ങിയതു മുതല്‍ക്കുള്ള ഗര്‍ഭകാല ജീവിതം മാതാവിനെ സംബന്ധിച്ചിടത്തോളം നല്ല ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമായ സമയങ്ങളാണ്. മാതാവിന്റെ ആരോഗ്യവും അനാരോഗ്യവും വികാര വിചാരങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരവും ബുദ്ധിപരവുമായ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാതാവ് ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കഴിക്കുകയും, സന്തോഷകരമായ മാനസികാവസ്ഥ നിലനിറുത്തുകയും, ആത്മീയ ചിന്തയിലും ദിക്റ്-ദുആയിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിഞ്ഞുകൂടുകയും ചെയ്താല്‍ ജനിക്കുന്ന കുട്ടിയുടെ ആരോഗ്യകരവും ബുദ്ധിപരവും ആത്മീയവുമായ പുരോഗതിയ്ക്ക് നിമിത്തങ്ങളാകും.

ജനിച്ച ഉടനെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമതും കൊടുക്കല്‍, കാരക്ക കൊണ്ടോ മറ്റോ ഒരു സ്വാലിഹിന്റെ കൈകൊണ്ട് മധുരം നല്‍കല്‍, ഏഴാം ദിവസം അഖീഖ അറുക്കല്‍, നല്ല പേര് വിളിക്കല്‍, മുടി കളയല്‍ എന്നീ കാര്യങ്ങള്‍ സന്താന പരിപാലനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട തിരുചര്യകളാണ്. മുഹമ്മദ് നബി(സ്വ)യുടെയോ മറ്റ് മഹാന്മാരുടെയോ പേരിടല്‍ അവരുടെ ബറകതുകൊണ്ട് സന്താനങ്ങള്‍ നന്നായിത്തീരാന്‍ കാരണമാകും. നിരര്‍ത്ഥക നാമങ്ങളും തെറ്റായ അര്‍ത്ഥമുള്ള പേരുകളും പിന്നീട് കുട്ടിയെ ആത്മീയമായും മാനസികമായും തളര്‍ത്തും.

ശിശു വികസനത്തില്‍ ഗൃഹാന്തരീക്ഷം പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട്, കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ശ്രദ്ധിച്ച് നല്ല നിലയില്‍ വളരാനുള്ള സാഹചര്യങ്ങള്‍ വീടുകളില്‍ നാം ഒരുക്കണം. ശൈശവ ഘട്ടത്തില്‍ തന്നെ നല്ല ശ്രദ്ധ വേണം. കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങള്‍ വികസിക്കുകയും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നത് ഈ പ്രായത്തിലാണ്. അനുഭവങ്ങളില്‍ നിന്നും അനുകരണങ്ങളിലൂടെയും അവര്‍ പലതും പഠിച്ചെടുക്കുന്നതും ഈ ഘട്ടത്തിലാണ്. തങ്ങളുടെ ചുറ്റും കാണുന്ന പെരുമാറ്റ രീതികളാണ് കുട്ടികള്‍ നിരീക്ഷിക്കുന്നതും അനുകരിക്കുന്നതും. അവര്‍ക്ക് ലഭിക്കുന്ന മാതൃകകള്‍ വ്യക്തിത്വ വികാസത്തെ ഏറെ സ്വാധീനിക്കുന്നു.

കുട്ടികളുടെ ഏറ്റവും നല്ല മാതൃക സ്വന്തം മാതാപിതാക്കളാണ്. അതിനാല്‍, അനുകരണ യോഗ്യമായ കാര്യങ്ങളല്ലാതെ കുട്ടികളുടെ സാന്നിധ്യത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും ചെയ്യരുത്. സംസാരവും പെരുമാറ്റവും എല്ലാം അനുകരണീയമാകുകയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് നല്ല വഴിക്ക് ചലിക്കാനുള്ള പ്രചോദന കുട്ടികള്‍ക്ക് ലഭിക്കുകയും വേണം. സദാചാരവും ധര്‍മബോധവും സല്‍സ്വഭാവവും അച്ചടക്കവും ചെറുപ്പത്തില്‍ തന്നെ പരിചയപ്പെടുകയും അവ വ്യക്തിത്വത്തില്‍ ചാലിച്ച് ചേര്‍ക്കാനുള്ള അവസരങ്ങള്‍ കുട്ടികളുടെ പരിസരങ്ങളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യണം.

നബി(സ്വ) പറയുന്നു: “ഏറ്റവും നല്ല അച്ചടക്കത്തേക്കാള്‍ മികച്ചതൊന്നും ഒരു രക്ഷിതാവിന് തന്റെ സന്താനത്തിന് സമ്മാനിക്കാനാകില്ല” (തുര്‍മുദി).

കുട്ടികളില്‍ കണ്ടുവരുന്ന സ്വഭാവദൂശ്യങ്ങള്‍ പലതും മുതിര്‍ന്നവരില്‍നിന്ന് പകര്‍ന്നെടുക്കുന്നവയാണ്. മാതാപിതാക്കള്‍ പരസ്പരം കലഹിക്കുന്നവരും, തെറിയഭിഷേകം ചെയ്യുന്നവരുമാണെങ്കില്‍ ആ വീട്ടില്‍ വളരുന്ന കുട്ടികള്‍ക്ക് പിന്നെ തെറിവാക്കുകള്‍ക്ക് ഡിക്ഷ്ണറി പരതേണ്ടിവരില്ല. ചുരുക്കത്തില്‍, കുട്ടികള്‍ നമ്മെ നിരീക്ഷിക്കുന്നു, പഠിക്കുന്നു, പകര്‍ത്തുന്നു എന്ന ബോധം നമ്മില്‍ നിലനില്‍ക്കുകയും തതനുസൃതമായി നമ്മുടെ ഗൃഹാന്തരീക്ഷം ക്രമീകരിക്കുകയും, നാം സന്താനങ്ങള്‍ക്കുള്ള റോള്‍ മോഡലാവുകയും വേണം.

ശിശു പ്രകൃതിയെ സംബന്ധിച്ച് ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു: “കുട്ടി തന്റെ മാതാപിതാക്കളുടെ അടുക്കല്‍ അമാനത്താണ്. അവന്റെ പരിശുദ്ധ ഹൃദയം അമൂല്യവും എല്ലാ ചിത്രങ്ങളില്‍ നിന്നും ശൂന്യവും ലോലവും തെളിഞ്ഞതുമാണ്. ഏത് ചിത്രവും അത് സ്വീകരിക്കും. എവിടേക്കും ചായും. അവനെ നല്ലതു ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അങ്ങനെ വളരും. ഇഹത്തിലും പരത്തിലും അവന്‍ വിജയിക്കും. അവന്റെ മാതാപിതാക്കളും ഗുരുനാഥനും പ്രതിഫലത്തില്‍ പങ്കാളികളാകും. എന്നാല്‍, അവനെ ചീത്ത കാര്യങ്ങള്‍ ശീലിപ്പിക്കുകയും കാലികളെപ്പോലെ അവഗണിക്കുകയും ചെയ്താല്‍ അവന്‍ പരാജയപ്പെടുകയും നശിക്കുകയും ചെയ്യും. അതിന്റെ കുറ്റം അവന്റെ രക്ഷിതാക്കളുടെ പിരടിയിലുമായിരിക്കും” (ഇഹ്യ: 3/70).

പാഠശാലകളും കൂട്ടുകെട്ടുകളും കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ അനല്‍പമായ സ്വാധീനം ചെലുത്തുന്നു. കുട്ടികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് വിദ്യാലയങ്ങളിലും ക്ലാസ്റൂമുകളിലുമാണ്. അതിനാല്‍ വിജ്ഞാന സമ്പാദനത്തോടൊപ്പം നൈസര്‍ഗിക വാസനകളുടെ വികാസവും ആത്മീയ പുരോഗതിയും ഉറപ്പ് വരുത്തുന്ന വിദ്യാലയങ്ങള്‍ മക്കള്‍ക്ക് നാം തെരഞ്ഞെടുക്കണം. വിദ്യാലയങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളുടെ സംഗമവേദിയും കൂടിയായതുകൊണ്ട് സ്വഭാവ ദൂഷ്യങ്ങള്‍ പകരുന്നതിനെ സംബന്ധിച്ച് നാം സദാ ജാഗ്രത പുലര്‍ത്തണം. കൂട്ടുകെട്ടുകളിലൂടെയാണ് കുട്ടികള്‍ കൂടുതലും ദുശിച്ചുകൊണ്ടിരിക്കുന്നത്. മദ്യപാനം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ ദുഃശ്ശീലങ്ങള്‍ കൂട്ടുകാരില്‍ നിന്നാണ് പകര്‍ന്നെടുക്കുന്നത്.

നബി(സ്വ) പ്രസ്താവിച്ചു: മനുഷ്യന്‍ അവന്റെ കൂട്ടുകാരന്റെ മതത്തിലാണ്. അതുകൊണ്ട് ആരോട് കൂട്ടുകൂടണമെന്ന് ഓരോരുത്തരും ചിന്തിച്ചുകൊള്ളട്ടെ” (അബൂദാവൂദ്).

പ്രായപൂര്‍ത്തിക്ക് മുമ്പുതന്നെ സന്താനങ്ങള്‍ക്ക് ആത്മീയ വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നല്‍കല്‍ രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമാണ്. ഇഹപര വിജയമാണ് ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനാല്‍ ഇരുലോക വിജയത്തിനാവശ്യമായ എല്ലാ അറിവുകളും അവര്‍ക്ക് ലഭിക്കണം. “ഞങ്ങളുടെ രക്ഷിതാവേ, ഇഹത്തില്‍ ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ… പരത്തിലും നന്മ നല്‍കേണമേ… നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാക്കുമാറാകണേ…” എന്ന ആയത്തില്‍ നിന്നും ഇരു വിജ്ഞാനവും ആവശ്യമാണെന്ന് മനസ്സിലാക്കാം.

അതുപോലെ, സത്യവിശ്വാസം സംരക്ഷിക്കപ്പെടുന്നതിനും, ആരാധനകള്‍ സ്വീകരിക്കപ്പെടുന്നതിനും, സ്വഭാവം സംസ്കരിക്കപ്പെടുന്നതിനും ആവശ്യമായ ഇസ്ലാമിക ശരീഅത്തിന്റെ മുഴുവന്‍ വിജ്ഞാനവും സന്താനങ്ങള്‍ക്ക് നല്‍കണം. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാല്‍ സന്താനങ്ങളുടെ ഭാവി ഇരുളടയുകയും അവരുടെ ദുര്‍നടപ്പുകളുടെ തിക്തഫലം രക്ഷിതാക്കള്‍കൂടി അനുഭവിക്കേണ്ടിവരികയും ചെയ്യും.

അല്ലാഹു തആല പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ ശരീരവും കുടുംബങ്ങളുടെ ശരീരവും നിങ്ങള്‍ നരകത്തില്‍ നിന്ന് കാത്തുകൊള്ളുക” (അത്തഹ്രീം: 6).

ഈ വചനം വിശദീകരിച്ച് അലി(റ) പറഞ്ഞു: “നരകത്തില്‍ നിന്ന് കാത്തുസൂക്ഷിക്കുക എന്നതിനര്‍ത്ഥം വിജ്ഞാനം പഠിപ്പിക്കുകയും സംസ്കാരമുള്ളവരാക്കുകയും ചെയ്യലാണ്.”

ആത്മീയ വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം സമൂഹത്തില്‍ കുട്ടിക്കുറ്റവാളികള്‍ പെരുകുകയാണ്. പത്രകോളങ്ങളുടെ തലവാചകങ്ങള്‍ കുട്ടികള്‍ പിടിച്ചടക്കിക്കഴിഞ്ഞു. മദ്യ-മയക്കുമരുന്ന് ഉപയോഗത്തിലും ലൈംഗിക കുറ്റകൃത്യങ്ങളിലും മോഷണ-കൊലപാതക കേസുകളിലും കുരുന്നു മുഖങ്ങള്‍ അനവധിയാണ്. പിതാവിനെ കൊലചെയ്യുന്ന സന്താനങ്ങളും, ഒമ്പത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്ന പതിമൂന്ന്കാരനും, ക്ലാസ്ടീച്ചറുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ബ്ലൂടൂത്ത് വഴി കൂട്ടുകാര്‍ക്ക് വിതരണം ചെയ്യുന്ന വിദ്യാര്‍ത്ഥിയും, ക്ലാസ്മുറിയിലെ കമ്പ്യൂട്ടര്‍ മോഷ്ടിക്കുന്നവരും ഇന്ന് വാര്‍ത്തതന്നെയല്ലാതെ മാറിക്കഴിഞ്ഞു.

ദൃശ്യശ്രാവ്യ മാധ്യമങ്ങളും കുട്ടികളുടെ അധോഗമനത്തിന് ആക്കം കൂട്ടുന്നുണ്ട്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാനും കേള്‍ക്കാനും പറ്റാത്ത അശ്ലീലതകളാണ് ഒട്ടനവധി ചാനലുകളിലൂടെ നമ്മുടെ അകത്തളങ്ങളില്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. സിനിമ, സീരിയലുകളുടെ ഇതിവൃത്തം തന്നെ വാര്‍ത്ത-വിജ്ഞാനം-വിനോദം എന്നതില്‍ നിന്ന് മാറി പ്രേമവും പ്രണയവും, സ്റ്റണ്ടും സെക്സുമായി പരിണമിച്ചിരിക്കുകയാണ്. ഇതിന്റെയെല്ലാം അനുകരണനങ്ങളാണ് കുട്ടികളുടെ അപഥസഞ്ചാരങ്ങളില്‍ പ്രകടമാകുന്നത്.

നിരന്തരം ടെലിവിഷന്‍ വീക്ഷിക്കുന്ന കൗമാരക്കാര്‍ ലൈംഗികാഭാസങ്ങളിലെത്തുന്നു എന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍റ് ഹ്യൂമണ്‍ ഡവലപ്മെന്‍റ് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട് (മാധ്യമം, 2004 സപ്തംബര്‍: 14). ടെലിവിഷന്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ജെറി മാന്‍ഡല്‍ പറയുന്നു: “നിരന്തരം ടി. വി. പരിപാടികള്‍ വീക്ഷിക്കുന്ന കുട്ടികളില്‍ ചില ശാരീരിക മാനസിക പ്രശ്നങ്ങള്‍ കണ്ടുവരുന്നു. അലസത, ക്ഷീണം, ഉന്മേഷക്കുറവ് മുതലായവ വര്‍ധിക്കും. സ്നേഹം, കാരുണ്യം, ക്ഷമാശീലം, വായന തുടങ്ങിയ നല്ല ഗുണങ്ങള്‍ അന്യമാകും. അയല്‍പക്ക-കുടുംബബന്ധങ്ങള്‍ കുറയുകയും ചെയ്യും.

സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ സിനിമാ സീരിയലുകളുടെ സ്വാധീനം അത്ര നിസ്സാരമല്ല. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ തലപ്പത്ത് ‘സിനിമാ സ്റ്റൈയില്‍’ എന്നൊരു പ്രയോഗം തന്നെ മീഡിയകള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന അതിവിദഗ്ധമായ ബാങ്ക് കവര്‍ച്ചയുടെ പ്ലാനിംഗ് ‘ധൂം’ എന്ന സിനിമയായിരുന്നു. നിലമ്പൂരിലെ ഒരു പാര്‍ട്ടി ഓഫീസില്‍ നടന്ന രാധ വധക്കേസിലും ബാലുശ്ശേരിയിലെ പ്രമുഖ പ്രവാസി വ്യവസായിയെ സ്വന്തം മക്കള്‍ കൊല ചെയ്ത കേസിലും തെളിവ് നശിപ്പിക്കാനുള്ള ബാലപാഠം പ്രതികള്‍ പഠിച്ചത് ‘ദൃശ്യം’ സിനിമയില്‍ നിന്നായിരുന്നു. അതുകൊണ്ട്, അനുകരണവും വീരാരാധനാ മനോഭാവവും കൂടുതല്‍ പ്രകടമാകുന്ന കൗമാര പ്രായത്തില്‍ കുട്ടികള്‍ ഇത്തരം വിനോദ ചാനലുകളുമായി ബന്ധപ്പെടുന്നത് രക്ഷിതാക്കളുടെ പൂര്‍ണ ശ്രദ്ധയിലും ഉത്തരവാദിത്തത്തിലുമായിരിക്കണം.

കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ഗഭ്രംശം സംഭവിക്കാന്‍ സാധ്യതയുള്ള കാലമാണ് കൗമാരം. മലീമസമായ സാമൂഹ്യാന്തരീക്ഷം, ചീത്ത കുട്ടുകെട്ടുകള്‍, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവം, മാതാപിതാക്കളുടെ സ്നേഹവും പരിഗണനയും ലഭിക്കാതിരിക്കല്‍, അശ്ലീല സാഹിത്യങ്ങള്‍, ടി. വി-സിനിമ സീരിയലുകള്‍ എന്നിവയുടെ സ്വാധീനം കൂടുതലാണ്. ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ കാര്യമായ ശ്രദ്ധ ചെലുത്തിയാല്‍ കൗമാരം കുറ്റമുക്തമാക്കാന്‍ കഴിയും.

എതിര്‍ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ പരസ്പരാകര്‍ഷണവും ലൈംഗിക വിചാരങ്ങളും ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. വികാരങ്ങളെ വിവേകം കൊണ്ട് കടിഞ്ഞാണിടാന്‍ മാത്രം ബുദ്ധി വികസിച്ചിട്ടില്ലാത്ത ഈ പ്രായത്തില്‍ അരുതായ്മകള്‍ അനവധി സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കുമാരി-കുമാരന്മാര്‍ തമ്മില്‍ ഇടകലരുന്നതും അടുത്തിടപഴകുന്നതും രക്ഷിതാക്കള്‍ സൂക്ഷിക്കണം. പത്ത് വയസ്സായാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മാറ്റിക്കിടത്തണമെന്നും, ഉറക്കറകളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും ഇസ്ലാം നിഷ്കര്‍ഷിച്ചത് പ്രസക്തമാണ്. സന്മാര്‍ഗ കഥകള്‍ പറഞ്ഞുകൊടുത്തും, മഹാന്മാരുടെ ചരിത്രങ്ങള്‍ വായിക്കാന്‍ അവസരം നല്‍കിയും, ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്തും കൗമാരത്തെ നേര്‍വഴിയിലേക്ക് തിരിക്കണം.

സാങ്കേതിക വിദ്യകളുടെ ദുരുപയോഗവും സന്താനങ്ങളുടെ ദുര്‍നടപ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. മനുഷ്യന്‍ ബന്ധപ്പെടുന്ന സര്‍വ മേഖലകളും അശ്ലീലവല്‍കരിച്ച് കഴിഞ്ഞ ജുഗുസാവഹമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. വിവരസാങ്കേതിക വിദ്യകളുടെ വിസ്മയാവഹമായ മുന്നേറ്റം മനുഷ്യജീവിതത്തില്‍ സൃഷ്ടിച്ച പുരോഗതിയില്‍ അഭിമാനം കൊള്ളുമ്പോള്‍ അവയുടെ ദുരുപയോഗം വിതച്ചുകൊണ്ടിരിക്കുന്ന നാശങ്ങള്‍ നാം കാണാതെ പോകുന്നു.

മൊബൈല്‍ഫോണും, കമ്പ്യൂട്ടറും, ഇന്‍റര്‍നെറ്റും, ടാബ്ലറ്റുമൊക്കെ വിജ്ഞാനത്തിന്റെ വ്യാപനത്തിലും, ആശയ വിനിമയത്തിലെ ദൂരപരിധികള്‍ കറക്കുന്നതിലും വഹിച്ച പങ്ക് അംഗീകരിക്കുമ്പോള്‍ തന്നെ ഇവ സൃഷ്ടിക്കുന്ന വിപത്തുകള്‍ വിസ്മരിക്കാവതല്ല. സാംസ്കാരിക ജീര്‍ണതകളുടെ രൂക്ഷതയിലും, വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളിലും, ബന്ധങ്ങളുടെ ശിഥിലീകരണത്തിലും, ഇവയുടെ പങ്ക് അനിഷേധ്യമാണ്.

മനഃശാസ്ത്രജ്ഞന്മാരും കൗണ്‍സിലിംഗ് നടത്തുന്നവരും കൈകാര്യം ചെയ്യുന്ന കേസുകളില്‍ തൊണ്ണൂറു ശതമാനവും സൈബറുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ഇത്തരം വസ്തുക്കള്‍ അത്യാവശ്യമെങ്കില്‍ മാത്രം മക്കള്‍ക്ക് നല്‍കുകയും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും കമ്പ്യൂട്ടര്‍ വീടിന്റെ പൊതുസ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമകളില്‍ പ്രധാനമത്രെ!

- പി. എം. ബശീര്‍ സഖാഫി (- By M Malik, July 7, 2015)

ഓർമയിലെ ആ ദിനം

By പ്രൊഫ. ദീപ നിശാന്ത്  (Source: WhatsApp)

ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ബസ്സില്‍ പോയി പഠിക്കുക എന്നതായിരുന്നു. പത്താം ക്ലാസ്സു വരെ വീടിനടുത്തുള്ള പേരാമംഗലം സ്കൂളിലേക്ക് എന്നും നടന്നാണ് പോയിരുന്നത്. ഓരോ തവണ നടന്നു പോകുമ്പോഴും ഞാനാ സ്കൂളിനെ ശപിക്കുമായിരുന്നു. എന്റെ വീടിനടുത്ത് ഈ നശിച്ച സ്കൂളില്ലായിരുന്നെങ്കില്‍ എനിക്കും ബസ്സില്‍ പോയി പഠിക്കാമായിരുന്നല്ലോ എന്നോര്‍ത്ത് സ്കൂളിലേക്കുള്ള ഇടവഴികളെ പലപ്പോഴും പഴിക്കാറുണ്ട്.

നാട്ടിന്‍പുറത്തെ ആ സ്കൂളില്‍ നിന്ന് കേരളവര്‍മ്മ കോളേജിലേക്ക് പറിച്ചു നട്ടപ്പോള്‍ ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു. ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് പുഴക്കല്‍ പാടത്തൂന്നടിക്കുന്ന കാറ്റില്‍ ശ്വാസം മുട്ടി ഇടയ്ക്ക് കൈകള്‍ കൊണ്ട് ചെവിയടച്ചും തുറന്നുമുള്ള മധുരമനോഹരയാത്ര സ്വപ്നം കണ്ട എനിക്ക് ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ ബസ് യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമല്ലെന്ന സത്യം ബോധ്യപ്പെട്ടു. കാട്ടുമുല്ലയും കോളാമ്പിപ്പൂക്കളും വീണു കിടക്കുന്ന ഇടവഴിയിലൂടെ (മുല്ലപ്പറമ്പ് എന്നായിരുന്നു ആ വഴിയുടെ ഇരട്ടപ്പേര്!)സ്കൂളിലേക്ക് നടന്നു പോയിരുന്ന ആ പഴയകാലം എത്ര മനോഹരമായിരുന്നെന്ന് എനിക്ക് അന്നാണ് മനസ്സിലായത്. ബസ്സിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുമ്പോള്‍ ഇനിയൊരിക്കലും ആ പഴയ കാലം തിരികെ കിട്ടില്ലല്ലോന്നോര്‍ത്ത് ഉള്ളില്‍ വേദന തികട്ടി വരുമായിരുന്നു.

കേരളവര്‍മ്മയില്‍ അന്നൊക്കെ പ്രീഡിഗ്രിക്കാര്‍ക്ക് ക്ലാസ്സ് ഉച്ചക്കായിരുന്നു. ഒന്നു മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്. ക്ലാസ്സ് വിട്ട് പടിഞ്ഞാറേ കോട്ടയിലെ സ്റ്റോപ്പിലേക്ക് നടന്നെത്തുമ്പോഴെക്കും അഞ്ചരയാകും. ബസ്സ് കിട്ടി വീട്ടിലെത്തുമ്പോഴെക്കും ആറ് മണി... അതായിരുന്നു പതിവ്. നല്ല മഴക്കാറുള്ള ദിവസമായിരുന്നു അന്ന്. ബസ്സ്റ്റോപ്പിലെത്തുമ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. ഉള്ളിലെ ഭയവും ഒപ്പം പരക്കാനാരംഭിച്ചിരുന്നു.

ബസ്സുകളൊന്നും നിര്‍ത്തുന്നില്ല. ഒടുവില്‍ തൃശ്ശൂര്‍-ഗുരുവായൂര്‍ എന്ന ബോര്‍ഡ് കണ്ട് ഒരു ബസ്സില്‍ ചാടിക്കയറി. (എന്റെ വിജ്ഞാനചക്രവാളത്തില്‍ ഗുരുവായൂര്‍ എന്റെ വീടിന്റെ മുന്നിലൂടെ മാത്രം പോകാന്‍ കഴിയുന്ന ഒരു അത്യപൂര്‍വമേഖലയായിരുന്നു!!!) ഗുരുവായൂര്‍ക്ക് എന്റെ വീടിന്റെ മുന്നിലൂടെയല്ലാതെ ഒരു വഴിയും വേറെയില്ലെന്നാണ് എന്റെ ധാരണ.

ബസ്സ് പുറപ്പെട്ടപ്പോഴേക്കും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു. ഷട്ടറുകളെല്ലാം താഴ്ത്തിയിട്ടിരിക്കുന്നതു കൊണ്ട് ഒന്നും കാണാനും വയ്യ. ആകെ ഇരുട്ട്. തകര്‍ത്തു പെയ്യുന്ന മഴയുടെ ആരവം ബസ്സിനേക്കാള്‍ വേഗത്തില്‍ കാതുകളിലേക്കിരച്ചു കയറുന്നുണ്ടായിരുന്നു. ഞാന്‍ നില്‍ക്കുകയാണ്... ആ നീണ്ട ബാഗും കൂട്ടിപ്പിടിച്ച്... ഇരിക്കാന്‍ സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ഇരിക്കാന്‍ പാടില്ലെന്ന അലിഖിതനിയമം ഉള്ളതു കൊണ്ട് ഞാന്‍ ഇരുന്നില്ല. അപ്പോഴാണ് "അവിടിരുന്നോ കുട്ട്യേ"എന്നൊരു ശബ്ദം കേട്ടത്. നോക്കിയപ്പോ ബസ്സിലെ കിളിയാണ്. ഒരു സീറ്റ് ചൂണ്ടിക്കാട്ടി ഇരുന്നോളാന്‍ പറയുന്നു. കിളികളിലും വിശാലഹൃദയരോ!!!!!!! ആദ്യമായാണ് ഇത്തരമൊരനുഭവം.

ഞാന്‍ അയാള്‍ നില്‍ക്കുന്നതിനു തൊട്ടു പിന്നിലുള്ള സീറ്റിലിരുന്നു.

പുറത്തെ കാഴ്ചകളൊന്നും കാണാന്‍ കഴിയാത്തതു കൊണ്ട് സ്ഥലമെവിടെയാണെന്ന് ഒരു പിടിയും കിട്ടിയില്ല. അന്നൊക്കെ ഞാന്‍ ഇറങ്ങേണ്‍ട സ്ഥലം തിരിച്ചറിഞ്ഞിരുന്നത് ചില അടയാളങ്ങള്‍ നോക്കി വെച്ചാണ്. അല്ലെങ്കില്‍ കിളിയോ കണ്ടക്ടറോ ഒറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍... മഴയുടെ ഇരമ്പലില്‍ പല സ്ഥലങ്ങളുടേയും പേരുകള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല. ബസ്സില്‍ പുരുഷന്മാര്‍ നിറയാന്‍ തുടങ്ങി. എനിക്കപരിചിതമായ ചില സ്ഥലങ്ങളുടെ പേരുകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയപ്പോഴാണ് അങ്കലാപ്പായത്. സമയം നോക്കിയപ്പോ ആറരയാവാറായിരിക്കുന്നു. ഈശ്വരാ... ! ഇതെന്താ എത്താത്തേ? എനിക്ക് പേടിയായി... പകച്ച് പകച്ച് ഞാന്‍ കിളിയോട് ചോദിച്ചു.

"പേരാമംഗലം എത്ത്യാ?"

അയാള്‍ അമ്പരപ്പില്‍ എന്നെ നോക്കി.

"കുട്ടി എവടെ നോക്കീട്ടാ കേറ്യേ?ഇത് പാവര്‍ട്ടി വണ്ട്യല്ലേ?"എന്ന് കേട്ടപ്പോഴെക്കും "അയ്യോ ഇതെങ്ങ്ടാ പോണേ"ന്നും ചോദിച്ച് ഞാന്‍ ചാടി എണീറ്റു കഴിഞ്ഞു.

"പാവര്‍ട്ടി എത്താറായി കുട്ട്യേ... ഇത് അമല വഴി തിരിയണ വണ്ട്യാ"എന്നു പറഞ്ഞപ്പോഴേക്കും ഞാന്‍ കരയാനാരംഭിച്ചു കഴിഞ്ഞിരുന്നു... ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്... ഞാന്‍ കരച്ചിലടക്കി...

"സാരല്യാ... പാവര്‍ട്ടി എത്തീട്ട് മാറിക്കേറ്യാ മതി... അവിടിരുന്നോ" എന്ന അയാളുടെ വാക്കുകള്‍ എന്നെ തെല്ലും സാന്ത്വനപ്പെടുത്തിയില്ല.

പാവറട്ടി സ്റ്റാന്റിലെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു.

പുറത്തേക്കിറങ്ങിയപ്പോള്‍ നല്ല ഇരുട്ട്. വീട്ടില്‍ അന്ന് ഫോണ്‍ കിട്ടീട്ടില്ല... കയ്യില്‍ മൊബൈലില്ലാത്ത കാലം... പരിചയമുള്ള ഒരാളുടേയും നമ്പര്‍ ഓര്‍മ്മയിലില്ല. ഞാനാകെ ഭയന്നു... ചുറ്റും അത്രയൊന്നും സുഖകരമല്ലാത്ത കാഴ്ചകള്‍... മദ്യപിച്ച ചിലരുടെ കമന്റുകള്‍... അശ്ലീലം നിറഞ്ഞ ചിരി... ഒന്നിനും ക്ഷാമമില്ല.

"കുട്ടി ദേ ആ കെട്ക്കണ വണ്ടീക്കേറിക്കോളൂ... അത് അമലേടവടക്കുള്ള വണ്ട്യാ... അമലേടവട്ന്ന് പേരാമംഗലത്തേക്കുള്ള വണ്ടി കിട്ടും..." പുറകില്‍ കിളിയുടെ ശബ്ദം.

ഞാന്‍ നിരാലംബയെപ്പോലെ ആ ബസ്സിനു നേരെ നടന്നു. കയ്യില്‍ ആകെക്കൂടിയുള്ളത് രണ്ടോ മൂന്നോ രൂപയാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാ സമയം കഴിഞ്ഞിരിക്കുന്നു. ഫുള്‍ ടിക്കറ്റെടുക്കണം. എന്റെ മുഖം കണ്ട് എന്തോ സംശയം തോന്നിയിട്ടാവണം അയാള്‍ ചോദിച്ചു.

"പൈസണ്ടാ കയ്യില്?"

ഞാന്‍ നിറകണ്ണുകളോടെ തല താഴ്ത്തി. അയാള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ കയ്യിട്ടു. ഇരുപത് രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പിന്നെ കുറച്ച് ചില്ലറയും കയ്യില്‍ കിട്ടി. ചില്ലറ പോക്കറ്റില്‍ തന്നെയിട്ട് അയാള്‍ ആ ഇരുപത് രൂപാനോട്ടെടുത്ത് നീട്ടി. ഞാന്‍ ഒട്ടും മടിക്കാതെ അത് വാങ്ങി. (ലജ്ജ,അഭിമാനം തുടങ്ങിയ വികാരങ്ങള്‍ തികച്ചും സാന്ദര്‍ഭികം മാത്രമാണെന്ന സത്യം അന്നത്തെ പതിനാലുകാരിക്ക് എളുപ്പം ബോധ്യപ്പെട്ടിരിക്കണം!!)

ഇരുട്ടത്തുള്ള ബസ്സ് യാത്രയോര്‍ത്ത് പിന്നെയും പേടി തോന്നി. വീട്ടിലെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ത്തപ്പോള്‍ പേടി കൂടി. അമലയില്‍ ബസ്സിറങ്ങി അപ്പുറത്താണോ ഇപ്പുറത്താണോ ബസ്സ് കാത്തു നില്‍ക്കേണ്ടതെന്നു കൂടി എനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

ഞാന്‍ പതുക്കെ ബസ്സില്‍ കയറി... ബസ്സ് മുന്നോട്ടെടുത്തു. നിറയെ പുരുഷന്മാര്‍... എന്റെ ഹൃദയമിടിപ്പു കൂടി... കണ്ടക്ടര്‍ വന്നപ്പോ ഞാനാ ഇരുപതു രൂപാ നോട്ടെടുത്ത് നീട്ടി.

"തന്നിട്ടുണ്ട്"എന്ന് പറഞ്ഞപ്പോ ഞാന്‍ അമ്പരപ്പോടെ പുറകിലേക്കു നോക്കി. പുറകിലത്തെ സീറ്റില്‍ മൃദുവായി ചിരിച്ച് അയാളിരിക്കുന്നു.

"പേടിക്കണ്‍ടാ... ഈ നേരായില്ലേ... ഞാന്‍ കൊണ്‍ടാക്കിത്തരാം. " (ആ വാക്കുകള്‍ കേട്ടപ്പോള്‍ മറിച്ചു ചിന്തിക്കത്തക്ക സ്ത്രീപീഡനക്കേസുകള്‍ പത്രത്താളുകളില്‍ അന്ന് പ്രത്യക്ഷപ്പെട്ടിരുന്നില്ല!) ഞാന്‍ ആശ്വാസത്തോടെ ചിരിച്ചു. എന്റെ അച്ഛന്റെയോ ചേട്ടന്റേയോ കൂടെ യാത്ര ചെയ്യുന്നത്ര സുരക്ഷിതത്വം എനിക്കു തോന്നി. പുറകില്‍ അയാളുണ്ടെന്ന ധൈര്യത്തില്‍ പുറത്തെ ഇരുട്ടിനെ ഞാന്‍ കൂസലെന്യേ നോക്കി.

ബസ്സ് അമലയെത്തിയപ്പോ സമയം ഒരു പാട് വൈകിയിരുന്നു. വീട്ടില്‍ എല്ലാവരും പേടിച്ചിരിക്കുകയാവുമെന്നോര്‍ത്തപ്പോള്‍ എനിക്ക് ആധിയായി. വീടെവിട്യാന്ന് അയാള്‍ ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞു. "ഓട്ടോല് പൂവാലേ" എന്ന് പറഞ്ഞ് അയാള്‍ സ്റ്റാന്റിലെ ഒരു ഓട്ടോ വിളിച്ചു. അതില്‍ കയറാന്‍ ഒട്ടും ഭയം തോന്നിയില്ല. അന്നത്തെ കൌമാരക്കാരിക്ക് അയാള്‍ അപ്പോഴേക്കും രക്ഷാദൂതനായി മാറിക്കഴിഞ്ഞിരുന്നു.

വീട്ടിലെത്തുമ്പോള്‍ അമ്പരന്ന മിഴികളോടെ ബന്ധുമിത്രാദികളൊക്കെ മുറ്റത്തുണ്ടായിരുന്നു. ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കോടി. ശകാരം,കരച്ചില്‍ തുടങ്ങിയ കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ അയാളെ ഓര്‍ത്തത്. ഈശ്വരാ... ഒരു നന്ദിവാക്ക് പോലും...

എന്റെ കയ്യിലപ്പോഴും അയാള്‍ തന്ന ഇരുപതുരൂപാ നോട്ടുണ്‍ടായിരുന്നു. പിന്നീട് ഇടയ്ക്കൊക്കെ കോളെജ് വിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ബസ്സിന്റെ മുന്‍ വാതിലില്‍ അയാളെ മിന്നായം പോലെ കണ്ടിട്ടുണ്ട്. അയാള്‍ക്ക് കൊടുക്കാനുള്ള ഇരുപത് രൂപ ബാഗില്‍ കുറേക്കാലം കൊണ്ടു നടന്നു... പിന്നെപ്പിന്നെ അയാളെ കാണാതായി. പതിവുതിരക്കുകള്‍ക്കിടയില്‍ മറവിയിലേക്ക് അയാളുടെ മുഖവും മുങ്ങിപ്പോയി.

പഠിച്ച കോളെജില്‍ തന്നെ ജോലി കിട്ടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അയാളെ വീണ്ടും കണ്ടു. കോളേജീന്നുള്ള മടങ്ങിപ്പോക്കിനിടയില്‍...

സ്റ്റാന്റില്‍ നിന്നാണ് അന്ന് ബസ്സ് കയറിയത്. ബസ്സിന്റെ ലോഗ്സീറ്റിലിരുന്ന് ടിക്കറ്റിന്റെ പൈസ ബാഗീന്നെടുത്ത് മുഖമുയര്‍ത്തി മുന്നിലേക്കു നോക്കിയപ്പോള്‍ ഡ്രൈവിങ്സീറ്റിലിരിക്കുന്ന മനുഷ്യന്‍ ആര്‍ദ്രമായി എന്നെത്തന്നെ നോക്കിയിരിക്കുന്നു. പെട്ടെന്ന് ഉള്ളിലൊരു മിന്നല്‍ പാഞ്ഞു. എന്റെ മനസ്സും ആര്‍ദ്രമായി. ഞാന്‍ പെട്ടെന്ന് പണ്ടത്തെ പതിനാലുകാരിയായി. ഇരുട്ടില്‍ ഒറ്റക്കായിപ്പോയ കുട്ടി! ക്ലാസ് റൂമുകളിലേയും സൗഹൃദസദസ്സുകളിലേയും വാചാലതയൊക്കെ അമ്പരപ്പിനു വഴിമാറിക്കൊടുത്ത് മൌനത്തിലൊളിച്ചു...

ഒന്നും പറയാന്‍ കഴിയുന്നില്ല. കണ്ണ് നിറയുന്നുണ്ട്. അയാളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ എന്റെ കണ്ണ് നിറയാറുണ്ട്... എന്റെ കണ്ണുനീര്‍ഗ്രന്ഥികള്‍ ഇടയ്ക്ക് അകാരണമായി കര്‍ത്തവ്യനിരതരാകാറുണ്ട്. എന്നെ ലജ്ജ്ജിപ്പിക്കുന്ന ദൌര്‍ബല്യങ്ങളിലൊന്ന്... ഇതങ്ങനെയല്ല... ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നന്ദിയും സ്നേഹവും കൊണ്ട് ഹൃദയം തുളുമ്പിപ്പോകുകയാണ്..

"മനസ്സിലായാ?"

അയാള്‍ ശാന്തമായി ചോദിച്ചു.

"ഉം"

ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ തലയാട്ടി... ആ പ്രായത്തിലുള്ള ഒരാളും എന്നെ നോക്കിയിട്ടില്ലാത്തത്ര വാത്സല്യപ്പോടെ അയാള്‍ ചോദിച്ചു.

"ഇപ്പോ ടീച്ചറാലേ?"

"ഉം"

വീണ്ടും മൂളല്‍..

"ഞാന്‍ കാണാറുണ്ട്... . ഇടയ്ക്ക്... ബസ്സ് കാത്ത് നിക്കണതും പോണതും... "അയാൾ‍ പറഞ്ഞു..

ഞാന്‍ വെറുതെ ചിരിച്ചു..

"റാങ്ക് കിട്ട്യേന്റേം കല്യാണം കഴിഞ്ഞേന്റേം പടം പേപ്പറീക്കണ്ടിരുന്നു... ഞാന്‍ കുറേപ്പേര്‍ക്ക് കാട്ടിക്കൊടുത്തു... ഞാനറിയണ കുട്ട്യാന്നും പറഞ്ഞ്... "അയാള്‍ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു..

അയാളുടെ വാക്കുകള്‍ എനിക്ക് കിട്ടിയ ഏത് സര്‍ട്ടിഫിക്കറ്റിനേക്കാളും വലുതായിരുന്നു. എന്റെ ചെറിയ ചെറിയ നേട്ടങ്ങളില്‍ ... സന്തോഷങ്ങളില്‍ അജ്ഞാതനായ ഒരാള്‍ സന്തോഷിക്കുക... ആ സന്തോഷം മറ്റുള്ളവരുമായി പങ്കു വെക്കുക... ജീവിതത്തിനു എന്തൊരു തിളക്കം... ബഷീർ പറഞ്ഞപോലെ വെളിച്ചത്തിനു എന്തൊരു വെളിച്ചം!

അയാൾ‍ എന്റെ ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു... ചോദിക്കാതെ തന്നെ അയാളുടെ കുടുംബത്തെക്കുറിച്ച് ആഹ്ലാദത്തോടെ പറഞ്ഞു... കുട്ടീടെ പേരിടീല്‍ ചടങ്ങായിരുന്നു തലേന്നെന്നൊക്കെ പറയുന്നതു കേട്ട് ഞാന്‍ വെറുതെ തലയാട്ടുക മാത്രം ചെയ്തു... ക്ലാസ്സില്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കിയിരിക്കുന്ന സ്കൂള്‍കുട്ടിയെപ്പോലെ..

സ്റ്റാന്റില്‍ നിന്ന് ബസ്സ് പുറപ്പെടേണ്‍ട സമയമായി... അയാള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു... ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു... ഞാന്‍ പിന്നെ അയാളെ നോക്കിയില്ല... . നോക്കിയാല്‍ കരഞ്ഞു പോയേക്കുമെന്നു തോന്നി... അന്നത്തെ ദിവസത്തെക്കുറിച്ചോര്‍ത്ത് പുറത്തേക്കും നോക്കിയിരുന്നു... തെളിഞ്ഞ വെയില്‍ പുറത്തുണ്ടായിരുന്നു...

അന്നത്തെ ആ മഴ പെയ്യുന്നത്‌ ഇപ്പോ എന്റെ ഉള്ളിലാണു... ഇടിയും മിന്നലുമൊന്നുമില്ലാതെ ഒരു പെരുമഴ... ഈശ്വരാ... നിറയല്ലേ... ഉള്ളു നിറഞ്ഞ്‌ പുറത്തേക്കൊഴുകല്ലേ..

അയാള്‍ തന്ന ഇരുപതുരൂപയുടെ ആ മുഷിഞ്ഞ നോട്ടിനെക്കുറിച്ചോര്‍ത്തു... . ബാഗില്‍ പൈസയുണ്ട്... . തിരിച്ചു കൊടൂക്കണോ?

വേണ്‍ടാ... . കൊടൂക്കണ്ടാ... . ചില കടങ്ങള്‍ വീട്ടാതെ അവശേഷിപ്പിക്കേണ്ടതായിട്ടുണ്ട്... ഒറ്റയ്ക്കിരിക്കുമ്പോൾ‍ ഓര്‍ത്തൊന്നു നെടുവീര്‍പ്പിടാൻ...

അല്ലെങ്കിൽ തന്നെ ആ കടം വീട്ടാൻ എന്റെ ഏതു സമ്പാദ്യത്തിനു കഴിയും??

(തൃശ്ശൂർ കേരളവർമ്മ കോളെജിലെ പ്രൊഫസ്സർ ആയ ശ്രീ: ദീപ നിശാന്തിന്റെ അനുഭവകുറിപ്പ് ആണിത്.)

Monday, 7 September 2015

Ahmed Deedat: A Life in Da’wah

- By Muhammad Shah (http://www.youngmuslimdigest.com/)

For a period spanning more than half a century missionaries of Christianity were unsettled by few other names than that of Ahmed Hussain Deedat of Durban, South Africa. Spurred on into the field of comparative religion and the defense of the faith by the counter-productive activities of these very Christian missionaries themselves, he succeeded in countering their antics like no other in recent Muslim history. Doubtless, Deedat’s demise in the early days of August 2005 will leave behind a void unbridgeable for the near foreseeable future. Presented below is an account of his life and achievements.

Ahmed Hussain Deedat, a man whose voice of courage and truth served as a beacon of light, amidst the prejudice and hypocrisy of the neo-missionary crusaders of the 20th century and amidst the gloom cast by the oppressive injustices of the capitalist world order, has finally passed away into the presence of his Lord. He remained the one figure over whom the Muslim Ummah of the present day in general, and the Asian community in particular, prided itself, even in the last stages of his life lived out from the confines of a sick-bed.

With his determination and patient labour, Deedat came to occupy a position of scholarly repute within the Muslim world for nearly half a century. His style of preaching was varied since he was blessed with, among other things, a great depth of knowledge in the Christian scriptures, a remarkable skill in oratory which came into particular prominence on the platform of inter-faith dialogue and last, but not the least, a convincing methodology in all his critiques of Christian ideology.

Undoubtedly, therefore, with his demise, a vacuum has been created. The Christian evangelists will heave a sigh of relief. Alas! The learned Sheikh passed away at a time when he was most needed. In the contemporary era wherein Muslims are perceived as a threat to global peace; at a time when they are constantly labeled as terrorists, fundamentalists and extremists, Deedat’s absence will be sorely felt. Those who attended the funeral at Verulam Muslim cemetery, in Durban, South Africa, expressed the sheer sense of loss they felt at the passing of a man whose name had elevated the status of the South African Muslim community in various parts of the Islamic world.

Hundreds of people participated in the funeral of Sheikh Ahmed Deedat, who breathed his last in Durban in South Africa in the early hours of 8th August 2005, after a prolonged illness that followed a stroke in 1996 which left him paralyzed from the neck down and which rendered him unable to speak or swallow for almost a decade – a decade during the whole duration of which he was entirely bedridden. During his prolonged illness, he was flown to Saudi Arabia on a medical jet, where he was taught to communicate by coordinating his eye movements with an alphabetical chart, which he memorized. In this way, and despite his disadvantageous position, he continued to inspire, educate, challenge and inform the people on the universal message of Islam.

Notwithstanding his stature and popularity, Sheikh Deedat was an exemplary character who retained his humility and simplicity throughout his life. He also belonged to that rare tribe of Muslim intellectuals who had the heart to gratefully acknowledge the services of other preachers. About Dr. Zakir Naik, Deedat once said, “He has achieved in thirty years what I could not get in seventy.” The statement shows this particular aspect of his character.

With more than fifty years of experience behind him, Deedat was a scholar who had an amazing amount of knowledge regarding Christianity and Islam alike. It was mainly due to this fact that any Christian missionary had to think many times over before entering into a debate with him. While in quoting from the Qur’an, the exact chapter and verse number came so easily to his prodigious memory, he would, with no further difficulty, recite different quotations from different Bibles and that too where they actually contradicted each other. This precise handling of scriptural data often made his Christian opponent rethink the basics of his own religion. Through Deedat’s untiring, and rational, methods, hundreds of people, including a large number of Christian missionaries, embraced Islam in South Africa alone.

Born in the Surat district of India in 1918, Ahmad Hussain Deedat had no recollections of his father until he made his way to Durban in 1927. There the young Ahmed joined his father – a tailor by profession – who had immigrated to South Africa shortly after Ahmed was born. Fighting off the abysmal poverty and with neither formal schooling nor a command of the English language, Deedat thus began preparing for the role he was to play decades later without realizing it. He was enrolled at the Anjuman School in central Durban, where he applied himself with diligence in his studies. Soon enough, not only was he able to overcome the language barrier, but he also excelled in school. Despite his avid passion for reading, an acute lack of financial resources forced him to leave school after the sixth standard. He then started working for his livelihood. “It was a matter of survival,” he said about those days of his youth. “I wasn’t sad when I had to leave college. My father told me to go and work and I went to work.”

As fate would have it, Ahmad Deedat started working in 1936 in a store owned by a Muslim and which was located near a Christian seminary called ‘Adam’s mission’ on the Natal south coast. The incessant insults hurled by the trainee missionaries against Islam during their visits to the store in their leisure time infused an ardent desire within the young Deedat to do something to counter their false propaganda. One thing led to the other and finally one day, while cleaning the shop in which he worked, he came upon a book named Izhaar-ul-Haqq, which was all about a religious dialogue between a Muslim Imam and a Christian priest. This book was to have a marked influence on the young Deedat, destined many years later to become a great Daa’eehimself.  After his chancing upon that book, he began filling his memory with facts and quotes, compiling his own notebooks wherein he would record his constant search for the sublime truth. Izharul Haqq not only helped him to record the techniques and enormous success of the Indian Muslims in turning the tables against Christian missionary harassment during British rule in India, but it also reinforced in him the idea of holding debates with the missionaries of other faiths and, particularly, of the Christian one.

Armed with this new-found zeal, Deedat purchased his first Bible and began studying it deeply while, at the same time, comparing it with the Qur’an which he was scrutinizing in similar fashion. In his approach, Deedat believed that while the questions raised by the missionaries and the Christian viewpoints should be dealt, and answered, with rational proofs, all such efforts must be able to reach directly into the inner self of the listener in order that he, or she, be equipped to judge the truth without any sense of ambiguity.

He frequently countered the arguments of trainee missionaries with great success and when they beat a hasty retreat in the face of his incisive counter arguments, he grew in confidence so much so that he was soon calling their teachers, and even their priests, in the surrounding areas for debates. But he would always do so with humility and with the purest intentions of Da’wah alone. These successes spurred Ahmed Deedat more and more in the direction of active Da’wah work. With missionary zeal to project the truth and the beauty of Islam, Deedat immersed himself into a host of activities over the next three decades.

In 1940, after he had acquired an extensive knowledge of both the Bible, and the Qur’an, he took to the stage for the first time. There he delivered a lecture entitled “Muhammad (SA): The Messenger of peace” to an audience of only fifteen people at Avalon Cinema at Durban. He went on to declare that “there were many contradictions in the Christian Bible and doctrine,” and proved, with their own scriptures, that Muhammad (peace be upon him) was, indeed, the final messenger of God.

Not even his marriage, the birth of his children and a three-year sojourn to Pakistan after its independence dampened his enthusiasm or dulled his desire to defend Islam from the deceitful distortions of the Christian missionaries. Within a short space of time, he became a noted figure who was attended upon by huge audiences. At City Hall in Durban, on one early occasion, he presented his arguments and dared to face questions in front of an audience that numbered up to two thousand – an audience that had crossed the then rampant, legally enforced racial divides of an apartheid-era South Africa to listen to him speak. In the ‘question & answer’ session, Christians lined up with their Bibles, attempting to refute him. But, perhaps, as a sign of things to come, no question proved too difficult for him, and he silenced them all by quoting the Bible from memory.

Since then nothing stood in the way of his voyage through the holy path of the propagation of Islam. Da’wah began to dominate his life, and he was soon invited to Cape Town, where he lectured in huge halls, attracting crowds of thirty to forty thousand people. With his spell-binding performances, he was thus able to raise the morale of the local Malay people who had been feeling disillusioned and downtrodden by white supremacy.

Deedat never overlooked any platform to spread the call of the Almighty, and never cared whether the audience was, or was not, in full strength. The very apparent benefits of his oratorical skill were dispersed among the audience with a uniformity of purpose and conviction that was remarkable in itself. In 1957, Deedat, together with two of his friends, founded the Islamic Propagation Centre (IPC) in Durban. It was through the offices of this institution that he printed and published a variety of books and organized and offered classes to new Muslims.

Deedat’s approach in the propagation of Islam was unique for the reason that he not only employed the classical way of Da’wah but also pioneered the way of using the electronic media for the propagation of Islam. In using audio/ video cassettes as well as pre-prepared documentaries and through TV interviews, Deedat showed the right path to Muslims all over the world, and that too at a time when Muslims quarreled with each other for the silliest of reasons which oftentimes revolved around the bases of sectarian partisanship. In time, the versatile way of Da’wah which Deedat stood for, crossed all barriers and had found for itself a genuine and worldwide acceptance. It was not long before the King Faizal Award, late as it was, reached his doorsteps in 1986 for the services that he had rendered for the propagation of Islam.

Following the establishment of the Islamic Propagation Centre (IPC), he was offered seventy-five acres of land by one of his admirers for the propagation of Islam. Deedat grabbed this opportunity since he had for long fostered a dream of establishing an institute to train the propagators of Islam. Thus, to his credit also went the establishment of ‘Al-Salam’ in Braemer, where he trained thousands of young, dynamic preachers who were enabled in effectively defending the false propaganda of Christian missionaries against Islam in the light of the Qur’an. This young band of Muslim preachers could, thus, invalidate the illogical arguments of Christianity as a religion altogether. Deedat then went on to erect a building-complex for ‘Al-Salam’ with the help of his family members. This included a mosque inside the complex. However, by 1973 he had to shut down the institute due to shortage of funds. By then, he had come to realize that ‘Al Salam’ didn’t quite turn out to be an institute of the high standards that he had set for it.

But this was just the beginning of his journey to higher goals and to wider, greener pastures, for he then made himself available to the service of the Ummah worldwide. Recollecting this juncture of his life, Deedat once remarked: “I was relieved when I left Al-Salam, because I wanted to focus more on the IPC. Al-Salam did not let me focus enough on Da’wah internationally.”

His Da’wah activities, thenceforth, resulted in huge turn outs at his lectures worldwide, and, as a direct result, people in their hundreds embraced Islam not only in South Africa but also in other countries abroad. As for the Arab world, which had initially viewed this new-comer with some suspicion, it was swept off its feet by Sheikh Deedat’s entertaining approach, dynamic personality, deep knowledge and powerful presentations of both Islam and Christianity. Where once Saudi television refused to have an interview with him, the doors were now always kept open in front of him that he may freely offer his suggestions – suggestions that were always taken up to be fulfilled in sincerity.

Over the years, Deedat published over twenty of his own books and distributed millions of copies of pamphlets and literature the world over. Many of his publications have been translated into Russian, Urdu, Arabic, Bengali, French, Amharic, Chinese, Japanese, Malay, Indonesian, Zulu, Afrikaans, Dutch, Norwegian and other languages. A collection of his important works was later published in 1993 in two beautifully bound volumes under the title The Choice by Ebi Lockhart in Durban.

Al-Qurán, the Miracle of miracles was another of his masterpieces which was of great service to Islam and the Muslims. Written and argued out in grand style, this book wreaked havoc with the Christian world and thousands of people embraced Islam. In it Deedat highlighted the Qur’an’s inherent capacity to suggest the best solutions for all human dilemmas of the present times. This was in stark contrast with the acute inability of the Bible in this regard since the Bible had been distorted from its original purity. Deedat showed with marked precision where, and how, the gospel writers had distorted it. He dealt a severe blow to the Christian clergy when he clearly showed how the word Allah (Ellah) had been deleted from the Bible. The credit for convincingly showing the Christians what the Bible had to say about Muhammad (PBUH) also belongs to Deedat. In his book What the Bible says about Muhammad (PBUH), he explained his eight irrefutable arguments while citing frequent authentic examples from the Bible.

Of the many stories of conversion to Islam linked to the work of Deedat, one calls for especial mention. This relates to the conversion of an African attorney from Catholicism to Islam – a conversion that had to do less with a miracle and more with the charm and appeal of Shaikh Deedat’s book, Crucifixion or Crucifiction?  Dawood Ngwane, a distinguished African attorney, was a man of great substance who was actually not searching for a new religion. He was quite pleased and happy with his Catholic faith. It was a coincidence that he came across this book, which shook his faith and radically changed his concept of God and of his entire life. The book which he found while searching through some old books in his library grabbed his attention with its title itself. Having read the booklet, it plunged him into a decisive period of deep inner-questioning. He had reached a point in his life where he began to doubt his core beliefs. He mustered the courage to go and talk to Sheikh Ahmed Deedat at the IPCI with the intention of convincing him that he had got it all wrong.

He says: “My personal encounter with Sheikh Deedat further weakened my faith in the Trinity.” But Ngwane, a man of ardent faith in Christianity, was not convinced fully and decided upon consulting his Bishop at the Marian Hill Diocese. Clutching Sheikh Deedat’s booklet under his arm, he approached his Bishop and declared that he no longer believed that God is a trinity. In a firm and authoritative voice the Bishop asked him the reason for his changed beliefs. Dawood handed him Sheikh Deedat’s book, and asked him to read it and to get back to him with his response. Three months passed without any response from the Bishop. Dawood informed the Diocese Management Committee what transpired between him and the Bishop and they were quite shocked. The committee then decided to arrange a meeting between him and Father Doncabe with whom he could discuss his questions of faith. He says: “When I met Reverend Father Doncabe he had several Bibles with him. Father Doncabe said that I need to understand right from the outset that the ‘trinity is not in the Bible and that it belonged to the teachings of the church.’

The fact that Deedat’s decades of activism in Da’wah and debates with renowned Christian missionaries like Jimmy Swaggart and Prof. Floyd E. Clark propelled him further into the midst of international audiences in all corners of the world will be long remembered and celebrated. His debate with Prof. Clark at London’s Royal Albert Hall in 1985 attracted Muslim holiday makers from all over the world, and Deedat proved to be an instant hit there. Very soon thereafter, he found himself swept up in a whirlwind of lecture tours in places like Morocco, Kenya, Sweden, Australia, Denmark, and USA. It was a measure of his immense popularity and appeal that not less than eight thousand people showed up to watch Deedat’s great debate in USA entitled “Is the Bible the word of God?” with the American Reverend Jimmy Swaggart, who was the head of a $100 million ministry. Henry Hock Guan, a Christian himself, in one of his scholarly articles says regarding this debate: “Sadly Swaggart merely relied on TV showmanship to influence the crowd. When Deedat challenged him to prove the Bible as the word of God, Swaggart simply quoted John 3:16 and claimed that his life was changed by it. Even such a claim was shattered to pieces when Swaggart’s personal sexual weakness was later exposed in the press.”

Inevitably, however, some of the numerous lectures which Deedat delivered all over the world were also characterized by their political message especially with regard to the question of racism and Israeli apartheid. He promoted the Palestinian cause by depicting Israeli brutality in its true form: an activism for which he was forever maligned by Zionist pressure groups around the world.

Now,with his passing away the Muslim Ummah has, in many ways, become destitute and orphaned. It may be that, perhaps, he will never again be seen proving a point to an evangelist; it may be that he might never again be seen sharing the stage with non-Muslim scholars; but it is by no means uncertain that succeeding generations of Muslims will remember his work in the cause of Islam for long times to come.

(To be continued)

"I am a very busy person"

Syed often says this... that "I am a very busy person, and I have more work". Not going into the words much, but with the tone and...